Featured
സെക്കന്‍ഡുകള്‍ കൊണ്ട് സ്റ്റൂളുകള്‍ നിര്‍മ്മിച്ച് തരുന്ന അരിവാള്‍ റോബോട്ടും [വീഡിയോ]
നമ്മുടെ വീട്ടിലൊക്കെ ആശാരിമാര് എത്ര തട്ടിയും മുട്ടിയും ആണ് ഒരു കസേര അല്ലെങ്കില്‍ സ്റ്റൂള് ഉണ്ടാക്കുക. നമ്മുടെ ക്ഷമ എങ്ങിനെയൊക്കെ പരീക്ഷിക്കാം എന്നതാണ് അവരുടെ പണി കണ്ടാല്‍ നമുക്ക് തോന്നുക. എന്ന് കരുതി അവരെ കുറ്റം പറയുക അല്ല കേട്ടോ. നമ്മളിവിടെ പറയുന്നത് ഒരു പുത്തന്‍ അരിവാള്‍ റോബോട്ടിനെ കുറിച്ചാണ്. ഈ റോബോട്ടിനെ കൊണ്ട് നമുക്ക് ഒരു കാര്യം മാത്രമാണ് നടക്കുക. ഒറ്റയടിക്ക് രണ്ടു സ്റ്റൂള് ഉണ്ടാക്കി നമ്മുടെ കയ്യില്‍ തരിക എന്നതാണ് അതിന്റെ ജോലി. അതും സെക്കന്‍ഡുകള്‍ക്കകം അത് നിര്‍മ്മിച്ച് നമ്മുടെ കയ്യില്‍ തരും.
92 total views

നമ്മുടെ വീട്ടിലൊക്കെ മരപ്പണിക്കാര്‍ എത്ര തട്ടിയും മുട്ടിയും ആണ് ഒരു കസേര അല്ലെങ്കില്‍ സ്റ്റൂള് ഉണ്ടാക്കുക. നമ്മുടെ ക്ഷമ എങ്ങിനെയൊക്കെ പരീക്ഷിക്കാം എന്നതാണ് അവരുടെ പണി കണ്ടാല്‍ നമുക്ക് തോന്നുക. എന്ന് കരുതി അവരെ കുറ്റം പറയുക അല്ല കേട്ടോ. നമ്മളിവിടെ പറയുന്നത് ഒരു പുത്തന്‍ അരിവാള്‍ റോബോട്ടിനെ കുറിച്ചാണ്. ഈ റോബോട്ടിനെ കൊണ്ട് നമുക്ക് ഒരു കാര്യം മാത്രമാണ് നടക്കുക. ഒറ്റയടിക്ക് രണ്ടു സ്റ്റൂള് ഉണ്ടാക്കി നമ്മുടെ കയ്യില്‍ തരിക എന്നതാണ് അതിന്റെ ജോലി. അതും സെക്കന്‍ഡുകള്‍ക്കകം അത് നിര്‍മ്മിച്ച് നമ്മുടെ കയ്യില്‍ തരും.
റോബോട്ടിന് ഇതുവരെ അതിന്റെ നിര്‍മ്മാതാക്കള്‍ ഒരു പേര് കണ്ടെത്തിയിട്ടില്ല എങ്കിലും അത് നിര്‍മ്മിച്ച് തരുന്ന സ്റ്റൂളിനു അവര്‍ പേരിട്ടിട്ടുണ്ട്, 7xസ്റ്റൂള് എന്നാണ് അതിനിട്ട പേര്. ടിബോര്‍ വിസ്മര്‍, ടോം പൌലോസ്ഫ്കി എന്നിവരാണ് ഈ അരിവാള്‍ രോബോട്ട് വികസിപ്പിച്ചെടുത്തത്. ഒരു ലൈവ് പരിപാടിയില്‍ വെച്ച് സ്റ്റൂള് ഉണ്ടാക്കി കാണിച്ചാണ് ഇവര്‍ ഈ പ്രോഡക്റ്റ് പുറത്തിറക്കിയത്. ഉണ്ടാക്കിയ സ്റ്റൂളുകള്‍ സദസ്യര്‍ക്ക് തന്നെ വിതരണം ചെയ്യുകയും ചെയ്തു.
സെക്കന്‍ഡുകള്‍ കൊണ്ട് സ്റ്റൂള് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.
എങ്ങിനെയുണ്ട്? നമുക്കൊന്ന് വാങ്ങി നോക്കിയാലോ ?
93 total views, 1 views today