inside-one-woman

തലമൊട്ടയടിച്ചപ്പള്‍ കല്ലുമഴ പെയ്തു എന്ന് പറയുമ്പോലെയായി സെര്‍ബിയക്കാരുടെ അവസ്ഥ. കൊടുംചൂടില്‍ നിന്ന് രക്ഷപെടാന്‍ ഓബ് നദിയില്‍ ഉല്ലസിക്കുകയായിരുന്ന ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ട് കവിഞ്ഞ ദിവസം കനത്ത തോതിലാണ് ആലിപ്പഴം പെയ്തത്. മുട്ടയുടെ വലുപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വന്‍തോതില്‍ ഇവ വീണതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലും ചിലര്‍ ഈ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ചിലരാകട്ടെ ഇതിനെ കല്ലുമഴ പെയ്തതായാണ് വിശ്വസിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്നുള്ള ആക്രമണമായി തെറ്റിദ്ധരിച്ചവരും കുറവല്ല. വെടിയുണ്ടകള്‍ കൊണ്ടുള്ള ആക്രമണം പോലുള്ള അനുഭവമായിട്ടാണ് ആലിപ്പഴ മഴയെക്കുറിച്ച് മറ്റു ചിലര്‍ പ്രതികരിച്ചത്.

37 ഡിഗ്രി ചൂടില്‍ നിന്ന് രക്ഷപെടാന്‍ നദിക്കരയിലെത്തിയവരാരും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. ആലിപ്പഴ മഴയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യം രണ്ടു ദിവസം കൊണ്ടുതന്നെ യൂടുബില്‍ ഹിറ്റായിക്കഴിഞ്ഞു.

You May Also Like

ഇനി വെള്ളത്തിലൂടെയും സുഗമായി നടക്കാം…!!

പക്ഷെ ഇപ്പോള്‍ വെള്ളത്തില്‍ താഴ്ന്ന്‍ പോകാതെ നടക്കാനും പറ്റുമെന്ന്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ദാ ഈ വീഡിയോ കണ്ടുനോക്കൂ..അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എന്താണ് ഇതിനുപുറകിലെ ടെക്നോളജി എന്ന്..

സ്വത്തിന്റെ പാതി ഭാര്യക്ക് നല്‍കാന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെയ്തത്; ഞെട്ടിച്ചു കളഞ്ഞു !

വസ്തുക്കള്‍ വീതം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ വീഡിയോ വൈറലായി

ജന്മദിന ആഘോഷം – ഒരല്‍പം തെറ്റിയിരുന്നെങ്കില്‍ ബെര്‍ത്ത്‌ ഡേ ബോയ്‌ കരിഞ്ഞേനെ..!!

അതിനു ശേഷം സംഭവിച്ചത് ഒന്ന് കണ്ടു നോക്കൂ.. ഒരല്‍പം തെറ്റിയിരുന്നെങ്കില്‍ ചെറുക്കന്‍ കരിഞ്ഞിരുന്നെനെ..

ഈ സിംഹത്തിന്റെയും കടുവയുടെ കൂടെയുമൊക്കെയുള്ള കളി കാര്യമായാല്‍ എന്ത് സംഭവിക്കും ?

. പക്ഷെ അത് എത്ര കാലത്തേക്ക് പറ്റും എന്ന് ചോദിച്ചാല്‍, പോകുന്നത് വരെ പോകും എന്ന് അവിടെയും ഇവിടെയും തൊടാതെ മറുപടി പറയാനേ നമ്മുക്ക് സാധിക്കുകയുള്ളൂ.