സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആക്കുന്നത് എങ്ങനെ?

  0
  235

  selfie

  ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിന് എന്തെല്ലാം ഘടകങ്ങളാണ് വേണ്ടത്.??? സെല്‍ഫികളുടെ ലോകത്ത് ജീവിക്കുന്ന നമ്മളില്‍ പലരും അറിയേണ്ട ചില കാര്യങ്ങള്‍…

  ഫോട്ടോ എടുക്കുന്ന സ്ഥലം

  ഏതൊരു സെല്‍ഫിയിലും സ്ഥലം എന്നത് പ്രധാന ഘടകമാണ്. അതായത് എവിടെവച്ചാണ് ഫോട്ടോ എടുക്കുന്നത് എന്നത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായ സ്ഥലങ്ങളില്‍ വച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ആളുകള്‍ വേഗത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

  സാഹചര്യം

  കല്യാണങ്ങളിലോ മറ്റ് പതിവ് ചടങ്ങുകളിലോ ഒക്കെ സെല്‍ഫി എടുക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ മരണവീട്ടില്‍ വച്ച് മൃതശരീരത്തോടൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… കേള്‍ക്കുമ്പോള്‍ ഭ്രാന്തമായി തോന്നാം… എന്നാല്‍ അത്തരത്തില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് എടുക്കുന്ന സെല്‍ഫികള്‍ വൈറലാവാനുള്ള സാധ്യത ഏറെ കൂടുതലാണ്.

  ഭാവം

  ഫോട്ടോയിലെ ഭാവം സെല്‍ഫി വൈറലാകുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. വെറുതെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന സെല്‍ഫി എല്ലാവരുടെയും ശ്രദ്ധയില്‍ പെടണമെന്നില്ല. എന്നാല്‍ വിചിത്രമായ ഭാവങ്ങളില്‍ ഫോട്ടോ എടുക്കുകയാണെങ്കില്‍ അത് പെട്ടെന്ന് വൈറലാകും.

  കൂടെ നില്‍ക്കുന്നവര്‍

  പ്രശസ്ത വ്യക്തികളുടെ ഫോട്ടോകള്‍ വളരെ പെട്ടെന്ന് വൈറലാകും. അതുകൊണ്ടുതന്നെ പ്രശസ്തര്‍ക്കൊപ്പം നിന്ന് നിങ്ങള്‍ സെല്‍ഫയെടുക്കുകയാണെങ്കില്‍ അതും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമെന്നതില്‍ തര്‍ക്കമില്ല.

  ഫോട്ടോ ബോംബിംഗ്

  ഒരു ഫോട്ടോയില്‍ സാഹചര്യത്തിനു ചേരാത്തതും ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടുത്തുന്നതുമായ എന്തെങ്കിലും ഒബ്ജക്റ്റുകള്‍ വരുത്തുന്നതിനെയാണ് ഫോട്ടോ ബോംബിംഗ് എന്നു പറയുന്നത്. സെല്‍ഫികളില്‍ ബോധപൂര്‍വം ഇത്തരം അസാധാരണത്വം വരുത്തുന്നത് ഫോട്ടോ വൈറലാവാന്‍ സഹായിക്കും.

  വിചിത്രമായ ഫോട്ടോകള്‍

  പതിവില്‍ നിന്ന് വേറിട്ട സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെടും. ഉദാഹരണത്തിന് കീറിപറിഞ്ഞ വസ്ത്രം ധരിച്ച് സെല്‍ഫയെടുത്തുനോക്കു… ചിത്രം വളരെ പെട്ടെന്ന് സോഷ്യല്‍ സൈറ്റുകളില്‍ വൈറലാവും.