സെല്‍ഫി എടുക്കലിലും മസ്സില്‍കരുത്ത് കാട്ടി ഡ്വെയ്ന്‍ ജോണ്‍സണ്‍

158

new

ഇടിക്കൂട്ടിലെ “റോക്ക്” ആയ ഡ്വെയ്ന്‍ ജോണ്‍സണ്‍ സെല്‍ഫി എടുക്കലിലും തന്‍റെ മിടുക്ക് കാണിച്ചു.

ബോക്സിംഗ് റിങ്ങിലെ തരംഗമായി വിലസിയിരുന്ന ജോണ്‍സണ്‍ ഹോളിവുഡ് സിനിമകളിലെ നായകനും കൂടിയാണ്. വെറും മൂന്ന് മിനിറ്റിനുള്ളില്‍ 1൦5 സെല്‍ഫികള്‍ എടുത്താണ് ജോണ്‍സണ്‍ ലിംക ബുക്ക് ഓഫ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. സെല്‍ഫിയില്‍ ഉള്ള എല്ലാവരുടെയും മുഖവും കഴുത്തും കാണുന്ന വിധമായിരിക്കനം,ഫോക്കസ് ഉണ്ടായിരിക്കണം, മങ്ങല്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ ഒക്കെ പാലിച്ചായിരുന്നു ഈ 1൦5 സെല്‍ഫികളും എടുത്തത്.

‘സാന്‍ ആണ്ട്രിയാസ്’ എന്നാ തന്‍റെ പുതിയ ആക്ഷന്‍ പടത്തിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആണ് സെല്‍ഫി എടുത്ത്കൊണ്ട് ജോണ്‍സണ്‍ റെക്കോര്‍ഡ്‌ ബുക്കില്‍ ഇടംപിടിച്ചത്.