സെല്‍ഫി ഒരു മാനസിക രോഗമോ?

365

സെല്‍ഫിയെടുക്കുന്നത് ഒരു മാനസിക രോഗമാണോ?. കുട്ടികളിലും മുതിര്‍ന്നവരിലും പോലും സെല്‍ഫി പ്രിയം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. സെല്‍ഫി പ്രിയം കുട്ടികളുടെ ഭാവിയെ തെറ്റിക്കുമോ?. സെല്‍ഫി എന്ന പുതുസാങ്കേതിക വിദ്യ മനുഷ്യരെ എത്തിക്കുന്നത് മരണത്തിന്റെ വഴികളിലേക്കാണോ?.

ഇത്തരം ചോദ്യങ്ങളാണ് ഇപ്പോള്‍ പലരുടെ മനസിലൂടെ കടന്ന് പോകുന്നത്. 2013ല്‍ തിരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ് സെല്‍ഫി.സെല്‍ഫി ഏടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാന്‍ ശ്രമിച്ച് അബദ്ധത്തില്‍ തൂങ്ങിമരിച്ചതായും തലയില്‍ വെടിവെച്ചതായും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ടുള്ള സെല്‍ഫി എടുക്കാനുള്ള ശ്രമം ഒരു ദമ്പതികളുടെ മരണത്തില്‍ കലാശിച്ചതായും ഉള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായെങ്കിലും സെല്‍ഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്.

സെല്‍ഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരന്‍ ദിവസവും 10 മണിക്കൂറിനടുത്ത് സെല്‍ഫികള്‍ എടുക്കാന്‍ ചിലവഴിക്കുകയും സംതൃപ്തമായ സെല്‍ഫി കിട്ടാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അധികമായ സെല്‍ഫി ഭ്രമം ഒരു തരം മാനസിക രോഗമായി കണക്കാക്കപ്പെടുന്നു. നാര്‍സിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായി സെല്‍ഫി ഭ്രമത്തെ മനോരോഗ വിദഗ്ദ്ധര്‍ കാണുന്നു. ഈ ഭ്രമം അധികമായി കാണപ്പെടുന്നത് ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥറയിലുള്ളവര്‍ക്കാണ്.

ചെറിയകുട്ടികളുടെ കൈയില്‍ വരെ വില കൂടിയ ഫോണുകള്‍. അതില്‍ സെല്‍ഫിയെടുക്കാന്‍ പാഞ്ഞ് നടക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. സെല്‍ഫി ഒരു മാനസിക രോഗമാണെന്ന മുദ്രകുത്തിയവരാണ് പലരും. യഥാര്‍ത്ഥത്തില്‍ ക്യാമറകളെയും മൊബൈല്‍ ഫോണുകളെയും ഭയപ്പെടേണ്ട കാലം.