സെല്‍ഫി കൊണ്ട് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല : റിച്ച ചദ്ദ

0
296

masaan

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘സെല്‍ഫി വിത്ത്‌ ഡോട്ടര്‍’ എന്ന ആശയത്തിന് എതിരെ ബോളിവുഡ് നദി റിച്ച ചദ്ദയുടെ ട്വീറ്റ്. സെല്‍ഫി വിത്ത്‌ ഡോട്ടര്‍ ഒരു നല്ല ആശയമാണ്. എന്നാല്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു സെല്‍ഫി കൊണ്ട് സാധിക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് റിച്ച ട്വീറ്റ് ചെയ്തു.

 

നീരജ് ഘേവാന്‍ സംവിധാനം ചെയ്യുന്ന റിച്ചയുടെ പുതിയ ചിത്രം മാസാന്‍ ഈ മാസം 24 ന് റിലീസ് ചെയ്യുകയാണ്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം ആണ് ഈ ചിത്രത്തിന്‍റെ കഥയുടെ ഇതിവൃത്തം.