സെല്‍ഫി ബ്രഷ്; പല്ല് തേക്കാനല്ല, ഫോട്ടം പിടിക്കാന്‍

492

 

cc

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ മുഴുവന്‍ ‘സെല്‍ഫി’ മയമാണ്. സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും തുടങ്ങി സാധാരണക്കാര്‍വരെ സോഷ്യല്‍മീഡിയകളില്‍ സെല്‍ഫി ആഘോഷമാക്കി. അങ്ങ് അമേരിക്കയിലെ ഒബാമ മുതല്‍ ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലെ പാക്കരനും കോവാലനും വരെ സെല്‍ഫി ആരാധകരായി. അങ്ങനെ സെല്‍ഫി ഒരു ‘ആഗോള’ താരമായി മാറിയിരിക്കുന്ന കാലമാണിപ്പോള്‍.

ശ്രദ്ധിക്കപ്പെടുന്ന സെല്ഫിയെടുക്കാനുള്ള കഷ്ടപ്പാട് പാവപ്പെട്ട സെല്ഫി ഭ്രാന്തന്മാര്‍ക്കെ അറിയൂ. നീണ്ട കൈ ഇല്ലെങ്കില്‍ സെല്ഫിയുടെ പകുതി സൗന്ദര്യം നഷ്ടപ്പെടും. ക്യാമറ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഫോണ്‍ ഷേക്ക് ആയാല്‍ അതോടെ ആ സെല്ഫിയും കുളമാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എത്തിയിരിക്കുകയാണ് സെല്ഫി ബ്രഷ്.

ഒരു വലിയ ബ്രഷിനു പുറകിലായി ഫോണ്‍ പിടിപ്പിക്കാവുന്ന സൗകര്യവുമായാണ് സെല്ഫി ബ്രഷ് എത്തിയിരുക്കുന്നത്. ബ്രഷില്‍ പിടിപ്പിച്ച ഫോണില്‍ ചിത്രമെടുക്കാന്‍ ബ്രഷിലെ ബട്ടണ്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും. ഷേക്ക് ചെയ്യാത്ത, കൂടുതല്‍ ഫ്രയിം കവര്‍ ചെയ്യുന്ന ഉഗ്രന്‍ സെല്ഫി റെഡി. തല്ക്കാലം ഐഫോണ്‍ സീരിയസുകള്‍ക്കാണ് സെല്ഫി ബ്രഷ് ലഭിക്കുന്നത്.