സെവാഗിനും സഹീറിനും ഹര്‍ഭജനും വിടവാങ്ങലിന് അവസരം ഒരുക്കി ബിസിസിഐ

  269

  returen

  ഐപിഎല്‍ അവസാനിക്കുകയാണ്. വീണ്ടും ഇന്ത്യ അന്തരാഷ്ട്ര ക്രിക്കറ്റിന്റെ ചൂടിലേക്ക് കടക്കുന്നു. ഇത്തവണ പക്ഷെ ചെറിയ ഒരു പ്രത്യേകതയുണ്ട്.

  ഐപിഎല്‍ കഴിഞ്ഞു അടുത്ത് നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലേക്ക് ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ മറ്റന്നാള്‍ ചേരുമ്പോള്‍ പഴയ പടക്കുതിരകളായ സഹീര്‍ ഖാനും വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിങ്ങും യുവരാസ് സിങും ടീമില്‍ അവസരം നല്‍കും എന്ന് സൂചന.

  നാലു പേര്‍ക്കും മാന്യമായ വിടവാങ്ങലിന് അവസരമൊരുക്കാണ് ഇന്ത്യന്‍ ജഴ്‌സില്‍ കളിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ ബിസിസിഐ സ്ഥിതികരിച്ചിട്ടില്ല.

  ഐപിഎല്ലിനു ശേഷം ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ടെസ്റ്റ്‌- ഏകദിന പരമ്പരകള്‍ക്ക് വേണ്ടി പുതിയ ക്യാപ്റ്റനെയും ടീം കണ്ടതെണ്ടി വരും.

  സഹീറും ഹര്‍ഭജനും ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയിരുന്നെങ്കിലും യുവിയും സെവാഗും പൂര്‍ണപരാജയമായിരുന്നു.