Featured
സൈബര്ഗുണ്ട ആളൊരു പാവമാണ്
സൈബര്‍ ഗുണ്ടകള്‍ പൊതുവേ പതിനെട്ടിനും ഇരുപത്തിആറിനും വസസ്സിനിടയില് ഉള്ള യുവാക്കള്‍ [നല്ല ശതമാനം ലൈംഗികമായി വിമ്മിഷ്ടം അനുഭവിക്കുന്നവര്‍ ] ആയിരിക്കാന്‍ ആണ് സാധ്യത എന്ന് ഗവേഷണം സൂചിപ്പിക്കുന്നു . ഒരു വ്യാജ പ്രൊഫൈല്‍ ഒപ്പിച്ചുകൊണ്ടാണ് തുടക്കം . അത് ശ്രദ്ധിക്കപ്പെടുന്നു എന്ന് തോന്നിയാല്‍ പിന്നീടു പല പ്രൊഫൈല്കള് ഉണ്ടാക്കും . കേട്ടാല്‍ അറക്കുന്ന രീതിയില്‍ ഉള്ളതോ , ഘടാഘടിയന്‍ ശബ്ദത്തില്‍ ഉള്ളതോ ആയ പേരുകള്‍ ആയിരിക്കും ഇവര്‍ തെരഞ്ഞെടുക്കുക . എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ അവസരത്തില്‍ ഇവര്‍ക്ക് ഉണ്ടാകൂ . തെരഞ്ഞെടുക്കുന്ന പേരുകള്‍ ഇവരുടെ വികല വ്യക്തിത്വത്തെ മറച്ചു വെക്കാന്‍ പര്യാപ്തമാണെന്ന് ഇവര്‍ കരുതുന്നു . ഉദാഹരണമായി ,വാല്സ്യായനന് ,കാമസൂത്രന് തുടങ്ങിയ പേരുള്ളവര്‍ ‘ഫയങ്കര ‘ സെക്സ് വീരന്മാര് ആണെന്നുള്ള തോന്നല്‍ അവര്‍ ഉളവാക്കുന്നു . മരത്തിനു മറഞ്ഞുനിന്നു പെണ്ണുങ്ങളെ ഒളിഞ്ഞുനോക്കി വാ പൊളിച്ചു തുപ്പല് ഒലിപ്പിക്കുന്ന ഞരമ്പുരോഗിയായ ഒരു പൊടിമീശക്കാരന് ചെറുക്കന് ആയിരിക്കും അതി ‘ഫീകര’ സെക്സോളജിസ്റ്റ് വാല്സ്യായനന്.
143 total views

സൈബര്‍ ഗുണ്ടകളുടെ മന:ശാസ്ത്രം ലോകമെങ്ങും പഠന വിഷയമാക്കിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ ബുള്ളിയിംഗ് വെബ്സൈറ്റ് കളിലൂടെയും, ബ്ലോഗ്ഗുകളിലൂടെയും, കമന്റുകളിലൂടെയും നടക്കാറുണ്ട് എങ്കിലും, കമന്ടിലൂടെയുള്ള ഗുണ്ടായിസം അഥവാ ബുള്ളിയിംഗ് ആണ് ഏറെ പ്രചാരത്തിലുള്ളത്.
പുതിയ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ ഇന്ന് ഏറ്റവും ഉപയോഗപ്പെടുത്തുന്ന ഇന്റര്‍നെറ്റില്‍ ഗുണ്ടായിസം ഒരു വിപണന തന്ത്രം ആയി കയറിപ്പറ്റിയിട്ടുണ്ട്. അമേരിക്കയിലും മറ്റും ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളുടെ കണ്ടെത്തലുകള്‍ നമ്മുടെ സാഹചര്യങ്ങളില്‍ പോലും ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. പുതിയ പുസ്തകങ്ങള്‍ ,സിനിമകള്‍ , എന്തിനു വെബ് സൈറ്റ്കളും ,ബ്ലോഗ്ഗുകളും, ഫേസ്ബുക്ക് പേജുകള്‍ വരെ സൈബര്‍ ഗുണ്ടായിസത്തിലൂടെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന പ്രവണത അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും നമ്മുടെ കേരളത്തില്‍ വ്യാപകമായി എത്തിച്ചേര്‍ന്നിരിക്കുന്നു.
സൈബര്‍ ഗുണ്ടയുടെ മനശാസ്ത്രം, സമൂഹത്തില്‍ ജീവിക്കുന്ന മജ്ജയും മാംസവും കൈക്കരുത്തും ഉള്ള ഗുണ്ടയുടെ മനശാസ്ത്രത്തില്‍ നിന്നും തുലോം വ്യത്യസ്ഥമാണ്. സമൂഹമധ്യത്തില്‍ അറിയപ്പെടുന്ന ഒരു ഗുണ്ടയായി ജീവിക്കാന്‍ നല്ല തണ്ടും തടിയും ചങ്കുറപ്പും വേണമെങ്കില്‍ , സൈബര്‍ ഗുണ്ടക്ക് ഇതൊന്നും ഉണ്ടാവില്ല. വഴിയില്‍ വെച്ച് കണ്ടാല്‍ നാണിച്ചു നിലത്തേക്ക് നോക്കിയും നമ്മെ കണ്ടാല്‍ ഏറുകണ്ണിട്ടു നോക്കിയും നടക്കുന്ന ‘ചാന്തുപൊട്ടു’ ശൈലിയിലുള്ള ചെറുപ്പക്കാര്‍ ഒക്കെയാണ് സൈബര്‍ ഗുണ്ടയായി വരുന്നത് എന്നറിയുമ്പോള്‍ അത്ഭുതപ്പെടും. സ്കൂളില്‍ വച്ചും മറ്റും ‘ബുള്ളിയിംഗ് ‘ അഥവാ പീഡനത്തിനു ഇരയായിട്ടുള്ളവന്മാരയിരിക്കും കമന്റുബോക്സിലെ ഗുണ്ടകള്‍ . നേരിട്ട് ആണത്തതോടെ കാര്യങ്ങള്‍ പറയുന്നവരെ ഇവര്‍ക്ക് ഉള്ളില്‍ ‘ഫയങ്കര ‘ ആരാധനയും പേടിയും ആയിരിക്കും. അവരെപ്പോലെയൊക്കെ ആയിത്തീരണം എന്നുള്ള തീവ്രമായ ആഗ്രഹം ഉണ്ടെങ്കിലും, തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിതീര്‍ന്ന ആത്മവിശ്വാസക്കുറവ് ഇവരെ വ്യാജപ്രോഫയിലിലൂടെ ഒരു ‘ഫീകരനായ’ സൈബര്‍ ഗുണ്ടയായി മാറാന്‍ പ്രേരിപ്പിക്കുന്നു.
ശരാശരിയോ അതിനു അല്പം താഴെയോ മാത്രം ബുദ്ധി മാത്രമുള്ള ഈ സൈബര്‍ ഗുണ്ടകള്‍ക്ക് സ്വന്തമായി ആശയങ്ങള്‍ ഒന്നും വരികയില്ല എന്നതാണ് വാസ്തവം. ഇതിന്റെ കുറവ് നികത്താന്‍ അവര്‍ ആദ്യം ഒരു സൈബര്‍ ഗുണ്ടാതലവനെ തിരയുന്നു. സ്വന്തമായി പുസ്തകങ്ങള്‍ , സിനിമകള്‍, ബ്ലോഗ്ഗുകള്‍ തുടങ്ങിയവയിലൂടെ അതിഭീകരമായതും; എന്നാല്‍ സമൂഹത്തില്‍ നിലവില്‍ ഉള്ളതുമായ അനീതികളെ പരമ്പരാഗത രീതിയില്‍ നിന്നും വിട്ടുനിന്നു വിമര്‍ശിക്കുന്ന ഈ ‘ഒപ്പീനിയന് ലീഡര്‍’ സൈബര്‍ഗുണ്ടകളുടെ മനസ്സില്‍ അമാനുഷികശക്തിയുള്ളവനും അതി ‘ഫീകരനും’ ആയ ഗുണ്ടാതലവന്‍ ആയി പ്രതിഷ്ട്ടിക്കപ്പെടുന്നു. മായവിക്കും ഡിങ്കനും ഒക്കെയുള്ളതുപോലെ തങ്ങളുടെ ആരാധനാമൂര്‍ത്തിക്കും അത്ഭുത സിദ്ധികള്‍ ഉണ്ട് എന്ന് ശരാശരിയിലും താഴെ മാത്രം ബുദ്ധിയുള്ള സൈബര്‍ ഗുണ്ട കരുതുന്നു. തങ്ങള്‍ക്കു ഇല്ലാത്ത ശക്തിയും കഴിവും ഈ സൈബര്‍ ‘ഫീകരന്‍’ ഉണ്ട് എന്ന് ധരിച്ചു വശാകുന്ന പാവം സൈബര്ഗുണ്ട ഭ്രാന്തമായ ഒരു മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയനാകുകയും, മാനസികരോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ‘ഡേല്യൂഷന്’ എന്ന പ്രതിഭാസത്തില്‍ അകപ്പെടുകയും ചെയ്യുന്നു.
തന്റെ ആരാധനാപാത്രത്തിന്റെ സ്വാധീനത്താല്‍, താന്‍ ചിന്തിക്കുന്നതൊക്കെ ശരിയെന്നും അതിനുവേണ്ടി എന്ത് പോക്രിത്തരവും എഴുതാം എന്നും; വേറിട്ടുചിന്തിക്കുന്നവരെ വെബ്സൈറ്റുകളില്‍ പോയി തെറിവിളിച്ചും, ചീഞ്ഞ ഡയലോഗ് വിട്ടും, തന്തക്കും തള്ളക്കും വിളിച്ചും, വീട്ടിലിരിക്കുന്ന ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ തെറിവിളിച്ചും ഒതുക്കാം എന്നൊക്കെയുള്ള തോന്നലുകള്‍ ഇതിന്റെ ഭാഗമാണ്. താന്‍ മനസ്സില്‍ ഗുണ്ടാതലവനായി വെച്ചാരാധികുന്ന സൈബര്‍ മാലാഖയുടെ നാമത്തില്‍ ആണ് നാം ഇത് ചെയ്യന്നത് എന്നും, കമന്റു ഇടുന്ന സൈറ്റ്കള്ക്ക് തങ്ങളുടെ ഐ പീ അഡ്രസ് കണ്ടു പിടിക്കാനും, നിയമനടപടി സ്വീകരിക്കാനും പറ്റും എങ്കിലും തങ്ങളുടെ സൈബര്മാലാഖ തങ്ങളെ ‘കാപ്പാത്തും’ എന്നും ഉള്ള ഭ്രാന്തമായ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് സൈബര്‍ ഗുണ്ട ഈ വിക്രിയകള്‍ കാട്ടിക്കൂട്ടുന്നത്. സൈബര്‍ മാലാഖയുടെ കടാക്ഷം തങ്ങള്‍ക്കു കിട്ടും എന്നുള്ള ചിന്തയും, അപകര്‍ഷതാ ബോധത്തില്‍ ഊന്നി ജീവിക്കുന്ന തങ്ങള്‍ക്കു തെറിവിളിയിലൂടെ അല്പം സംതൃപ്തി ലഭിക്കും എന്ന ആശ്വാസവും ആണ് ഈ പ്രവൃത്തിയുടെപിന്നിലെ ചേതോവികാരം.
സൈബര്‍ ഗുണ്ടകള്‍ പൊതുവേ പതിനെട്ടിനും ഇരുപത്തിആറിനും വസസ്സിനിടയില് ഉള്ള യുവാക്കള്‍ [നല്ല ശതമാനം ലൈംഗികമായി വിമ്മിഷ്ടം അനുഭവിക്കുന്നവര്‍] ആയിരിക്കാന്‍ ആണ് സാധ്യത എന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഒരു വ്യാജ പ്രൊഫൈല്‍ ഒപ്പിച്ചുകൊണ്ടാണ് തുടക്കം. അത് ശ്രദ്ധിക്കപ്പെടുന്നു എന്ന് തോന്നിയാല്‍ പിന്നീടു പല പ്രൊഫൈല്കള് ഉണ്ടാക്കും. കേട്ടാല്‍ അറക്കുന്ന രീതിയില്‍ ഉള്ളതോ, ഘടാഘടിയന്‍ ശബ്ദത്തില്‍ ഉള്ളതോ ആയ പേരുകള്‍ ആയിരിക്കും ഇവര്‍ തെരഞ്ഞെടുക്കുക. എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ അവസരത്തില്‍ ഇവര്‍ക്ക് ഉണ്ടാകൂ . തെരഞ്ഞെടുക്കുന്ന പേരുകള്‍ ഇവരുടെ വികല വ്യക്തിത്വത്തെ മറച്ചു വെക്കാന്‍ പര്യാപ്തമാണെന്ന് ഇവര്‍ കരുതുന്നു. ഉദാഹരണമായി, വാല്സ്യായനന്,കാമസൂത്രന് തുടങ്ങിയ പേരുള്ളവര്‍ ‘ഫയങ്കര’ സെക്സ് വീരന്മാര് ആണെന്നുള്ള തോന്നല്‍ അവര്‍ ഉളവാക്കുന്നു. മരത്തിനു മറഞ്ഞുനിന്നു പെണ്ണുങ്ങളെ ഒളിഞ്ഞുനോക്കി വാ പൊളിച്ചു തുപ്പല് ഒലിപ്പിക്കുന്ന ഞരമ്പുരോഗിയായ ഒരു പൊടിമീശക്കാരന് ചെറുക്കന് ആയിരിക്കും അതി ‘ഫീകര’ സെക്സോളജിസ്റ്റ് വാല്സ്യായനന്.
ആര്നോല്ദ് ഷോര്ട്ട്സെനിഗേര് പ്രൊഫൈല്‍ ഉള്ള ഗുണ്ട പോഷകാഹാരക്കുറവിനാല്‍ മെലിഞ്ഞവനും കടം വാങ്ങി സഫേദ്മുസല്ലി വാങ്ങിതിന്നു മസ്സില് പെരുപ്പിക്കുന്നവനും ആയിരിക്കും.
പിന്നെ വലിയ സാഹിത്യ ഗുണ്ടയാണെന്ന് കരുതി ആരധനാപാത്രത്തിനു സൈബര്‍ലോകത്ത് അണ്ടര്‍വെയര്‍ നനച്ചു കൊടുത്തും, മറ്റുള്ളവരെ തെറിവിളിച്ചും ആനന്ദിക്കുന്ന ചിലര്‍ ‘ങ്ങീ ..എന്റെ അടക്കാ കുരുവിയെ കൊല്ലല്ലേ’ …എന്നൊക്കെ കരയുന്ന ലോല ഹൃദയന്മാരായ ‘ചാന്തുപൊട്ടുകള്‍’ ആയിരിക്കും യഥാര്‍ത്ഥജീവിതത്തില്‍.
സൈബര്‍ ലോകത്ത് വിഹരിക്കുന്ന ‘ഫയങ്കര’ മെയില്ഷോവെനിസ്റ്റുകള് എന്നൊക്കെ അഭിമാനിക്കുന്ന ഗുണ്ടകളില്‍ ഒരു നല്ല പങ്കും സ്വവര്ഗ്ഗരതിക്കാര് അത്രെ. തങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ആയ മുതിര്‍ന്ന പുരുഷന്മാര് പറയുന്ന തനതായ ആശയങ്ങളെ പെണ്സാമീപ്യം ഭയക്കുന്ന ഇവര്‍ വളച്ചൊടിച്ചു, തങ്ങളുടെ ആശയങ്ങള്‍ ആക്കി തെറിവിളിയില്‍ ഉപയോഗിച്ച് കാണാറുണ്ട്. സ്ത്രീകളോടും കുഞ്ഞുങ്ങളോടും മാന്യതയോടെ പെരുമാറണം എന്ന് അഭിപ്രായപ്പെടുന്നവരെ ‘സഹോദരക്കോഴികള്’ എന്നൊക്കെ ചിത്രീകരിക്കാര്‍ ഇത്തരക്കാര്‍ ശ്രമിക്കാറുണ്ട്.
ഈ ഞരമ്പ് രോഗം മുപ്പതു വയസ്സിനു മുകളിലേക്ക് ഉള്ളവരില്‍ മറ്റൊരു രൂപത്തിലാണ് കാണുന്നത്. ഓണ്‍ലൈന്‍ കാളകള്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ പ്രശസ്തരും സുന്ദരികളുമായ സാഹിത്യകാരികളോടും മറ്റും ആരാധനയുടെ രൂപത്തില്‍ മുട്ടിക്കൂടാന് ശ്രമിക്കുകയും, തഴയപ്പെടുമ്പോള്‍ സ്വന്തം വെബ് സൈറ്റ്, ഫേസ് ബുക്ക് തുടങ്ങിയവയിലൂടെ അവരെ ആഭാസകരമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇവരില്‍ പലരും അസംതൃപ്തമായ ദാമ്പത്യത്തിന്റെയും മറ്റും പേരില്‍ ‘ബൂലോകകാളകള് ‘ ആയി വിലസുകയും; എഴുത്ത് ഞരമ്പ് രോഗത്തിന് ഒരു മറയായി കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ അത്രേ. സമൂഹത്തില്‍ മാന്യതയുടെ
പരിവേഷം അണിയുന്ന ഇവര്‍ സ്ത്രീകളെ ഹരാസ് ചെയ്യുകയും ചെയ്യാറുണ്ട്.സൈബര്‍ ലോകത്ത് മാന്യത നടിക്കുന്ന ഇവര്‍ക്ക് മാന്യതയ്ക്ക് വേണ്ടിയുള്ള സ്വന്തം പ്രൊഫൈല്‍ ഉള്ളതിന് പുറമേ അനേകം വ്യാജ പ്രൊഫൈല്കളും ഉണ്ടായിരിക്കും.
ഇങ്ങനെ വികലമായ വ്യക്തിത്വമുള്ള സൈബര്‍ ഗുണ്ട ഒരു വ്യാജപ്രൊഫൈലില്‍ വിളയാടി രസിക്കുമ്പോള്‍ അവര്‍ സൈബര്‍ ഗുണ്ടാത്തലവന്മാര് എന്ന് കരുതി ആരാധിക്കുന്നവര്‍, വ്യക്തി ജീവിതത്തില്‍ വളരെ സംശുദ്ധിയും മാന്യതയും പുലര്‍ത്തുന്നവര്‍ ആയിരിക്കും എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു . ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രചരിപ്പികുന്നവര് ഭാര്യമാരോട് ഏറെ ബഹുമാനം പുലര്‍ത്തുന്നവരും, അവരുമായി ചര്‍ച്ച ചെയ്തു മാത്രം തീരുമാനങ്ങള്‍ എടുക്കുന്നവരും; രാഷ്ട്രീയക്കാരെയും, സിനിമാതാരങ്ങളെയും വിമര്‍ശിക്കുന്നവര്‍ അവരോടൊക്കെ ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ആയിരികുകയും ചെയ്യുമത്രേ. തങ്ങളുടെ അഭിപ്രായങ്ങളെ സ്വതന്ത്രമായ അഭിപ്രായപ്രകടനം കൊണ്ട് എതിര്‍ക്കുന്നവരോട് ഇക്കൂട്ടര്‍ പ്രതിപക്ഷ ബഹുമാനം പ്രകടിപ്പിക്കാരും ഉണ്ട്. ഈ ബൌദ്ധികതലത്തിലുള്ള സംവാദങ്ങള്‍ മനസിലാക്കാനോ, അന്ഗീകരിക്കണോ കഴിവില്ലാത്ത സൈബര്‍ ഗുണ്ട പേപ്പട്ടിയെപോലെ കമന്റു ബോക്സില്‍ നിന്നും കമന്റു ബോക്സിലേക്ക് അസഭ്യ വര്‍ഷവുമായി കുരച്ചു ചാടും.
ഫ്രീ ഹിറ്റ്: കുഞ്ഞു സൈബര്‍ ഗുണ്ടകള്‍ സ്വന്തം വീട്ടില്‍ തങ്ങള്‍ക്കു പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഊഞ്ഞാല് കെട്ടി ആടി പഠിച്ചശേഷം മാത്രം സൈബര്‍ ലോകത്ത് ഊഞ്ഞാലാട്ടം തൊഴില്‍ ആക്കേണ്ടതാണ്. മുതിര്‍ന്ന സൈബര്‍ ഗുണ്ടകള്‍ മുരിക്ക് എന്ന വൃക്ഷത്തില്‍ ഊഞ്ഞാല് കെട്ടി ആടുന്നതും ആരോഗ്യത്തിനു നല്ലതായിരിക്കും.
144 total views, 1 views today