Gadgets
സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..
സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്‍ട്രി ലെവല്‍ ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ആയത്.
91 total views

സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്‍ട്രി ലെവല്‍ ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ആയത്. എക്സ്പീരിയ സീരിസില്‍ പെട്ട ഏറ്റവും വില കുറഞ്ഞ ഫോണുകള്‍ എന്ന വിശേഷണം സ്വന്തമായുള്ള സീരിസ് ആണ് ഇ സീരിസ്. അതുകൊണ്ട് തന്നെ ഒരു മികച്ച വില്പന ലക്ഷ്യമിട്ടാണ് ഇ 4 വരുന്നത് എന്ന് ചുരുക്കം. 2015 മാര്‍ച്ച് മാസത്തോടെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണിന്റെ ഫീച്ചറുകള്‍ ഒട്ടും മോശമല്ല.
സിങ്കില്‍ , ഡ്യുവല്‍ സിം മോഡലുകളില്‍ ആയിരിക്കും ഇന്ത്യയില്‍ എത്തുന്നത്. വില 12,000 രൂപ മുതല്‍ 13000 രൂപ വരെ ആയിരിക്കും. 540×960 പിക്സല്‍ റെസലൂഷന്‍ ഉള്ള 5 ഇഞ്ച് ഐ പി എസ് സ്ക്രീന്‍ ആയിരിക്കും. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ് കാറ്റ് വേര്‍ഷനില്‍ ആണ് വരുന്നതെങ്കിലും പുതിയ വേര്‍ഷന്‍ ആയ ലോലിപോപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. 1.3 ജിഗാ ഹെര്‍ട്സ് ക്വാട് കോര്‍ , 1 GB റാം എന്നിവയുണ്ട്. ക്യാമറ എത്ര മെഗാ പിക്സല്‍ ആയിരിക്കും എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
ചിത്രങ്ങള്‍ കാണാം
92 total views, 1 views today