സോണി എക്സ്പീരിയ M2 ലേക്ക് ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് ഉടന്‍..

338

m2kitkat

സോണിയുടെ മിഡ് റേഞ്ച് ഫോണ്‍ ആയ സോണി എക്സ്പീരിയ M2 ലേക്ക് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി അറിയിച്ചു. M2 , M2 ഡ്യുവല്‍ ഫോണുകളില്‍ ആണ് അപ്ഡേറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. മുന്‍പ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരുന്നത് 4.4.2 കിറ്റ് കാറ്റ് വെര്‍ഷന്‍ ആയിരുന്നു. അതാണ്‌ ഇപ്പോള്‍ 4.4.4 കിറ്റ് കാറ്റ് വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ ഒരു അവസരം കമ്പനി ഒരുക്കുന്നത്. ആന്‍ഡ്രോയിഡ് ലോലിപോപ്പ് അപ്ഡേറ്റ് ഇറങ്ങിയ അവസരത്തില്‍ ആണ് ഇത്തരം ഒരു നീക്കം.

പല പ്രമുഖ നിര്‍മാതാക്കളും അവരുടെ ലോ , മിഡ് റേഞ്ച് ഫോണുകളില്‍ പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ലഭ്യമാക്കാന്‍ വിമുഖത കാണിക്കുന്നത് ആന്‍ഡ്രോയിഡ് പ്രേമികളെ ഇതര ബ്രാന്‍ഡുകള്‍ തേടി പോകാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നതും വസ്തുതയാണ്.