സോഫ്റ്റ് വെയറുകളുടെ ട്രയല്‍ പിരീഡ് നീട്ടികിട്ടാനായുള്ള വഴികള്‍

393
Time-Stopper-1

നമ്മള്‍ എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ പലതും ട്രയല്‍ വേര്‍ഷനുകള്‍ ആയിരിക്കും ഏതാനും ദിവസം ഉപയോഗിച്ച് നമ്മള്‍ ആ സോഫ്റ്റ് വെയര്‍ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു വാങ്ങിക്കണം. ഇനി നെറ്റില്‍ സേര്ച് ചെയ്തു ക്രാക്ക് വേര്‍ഷന്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്താല്‍ മിക്കവാറും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട് .എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ ഏതു സോഫ്റ്റ്‌വെയറുകളും നമുക്ക് സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാന്‍ പോകുന്നത് .

ഇതിനായി പല സോഫ്റ്റ്‌വെയറുകളും ഇന്നുണ്ട് എങ്കിലും കൂടുതല്‍ നല്ലത് എന്ന് തോന്നിയ രണ്ടെണ്ണം ഞാന്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപെടുത്താം.

ആദ്യം ടൈം സ്‌റ്റൊപ്പര്‍ പരിചയപ്പെടാം. ഇവിടെ ക്ലിക്ക് ചെയ്ത് Timestopper ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി Timestopper ഒപ്പെന്‍ ചെയ്തു അതില്‍ ബ്രൌസ് എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് ആവശ്യമുള്ള സോഫ്റ്റ് വെയറിന്റെ ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. ശേഷം Choose the new Date എന്ന് കാണുന്നിടത്ത് നമ്മുടെ സോഫ്റ്റ്‌വെയര്‍ ട്രയല്‍ പിരീഡ് കഴിയുന്നതിനു മുന്പുള്ള ഒരു ഡേറ്റ് സെലക്റ്റ് ചെയ്തു കൊടുക്കുക.

ഇനി Create desktop short cut എന്ന് കാണുന്നിടത്ത് ഒരു പേര് നല്കി ഡസ്‌ക് ടോപ്പില്‍ ഒരു ഷോര്ട്ട് കട്ട് ഉണ്ടാക്കുക.ഓരോ പ്രാവശ്യവും ഈ ഷോര്ട്ട് കട്ട് ക്ലിക്ക് ചെയ്ത് നമുക്ക് ആ സോഫ്റ്റ് വെയര് എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാം.

Run As Date
run-as-date
ഇതും ടൈം സ്‌റ്റൊപ്പെര്‍ പോലൊരു സോഫ്റ്റ്‌വെയര്‍ ആണ് . ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്തു ഇന്സ്റ്റാള്‍ചെയ്യൂ. ബ്രൌസ് ചെയ്തു ഇതു ആവശ്യമുള്ള സോഫ്റ്റ് വെയറിന്റെ ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക . താഴെ Date സോഫ്റ്റ്‌വെയര്‍ കാലാവധി തീരുന്നതിനു മുന്നേ ഉള്ള ഒരു ഡേറ്റ് കൊടുത്തതിനു ശേഷം റണ്‍ എന്നാ ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഇനി ഓരോ പ്രാവശ്യവും ഡസ്‌ക് ടോപ്പില്‍ ഉള്ള ഷോര്ട്ട് കട്ട് ക്ലിക്ക് ചെയ്തു നമുക്ക് ഈ സോഫ്റ്റ് വെയര്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാം .