fbpx
Connect with us

സോറി – കഥ

ഇന്നേക്ക് ഉത്സവം തീരും ..കഴിഞ്ഞ ഒരു ആഴ്ച നല്ല കോളായിരുന്നു .നാളെ മുതല്‍ ഭിക്ഷ പാത്രം കൊണ്ട് വേറെയിടതേക്ക് നീങ്ങണം.ഈ സീസണ്‍ മോശമില്ല ,എല്ലായിടത്തും നല്ല ആള്‍ കൂട്ടമായിരുന്നു.അത് കൊണ്ട് തന്നെ പൈസക്കും ബുദ്ധിമുട്ടുണ്ടായില്ല.ഇത്തവണ എങ്കിലും കുടില്‍ ഒന്ന് നന്നാക്കണം .മഴയും വെയിലും കൊണ്ട് കഴിയുന്ന പോണ്ടാട്ടിയെ നല്ല ഒരു താവളത്തില്‍ ആക്കണം.ശരീരം അനങ്ങി അധികം ജോലിയൊന്നും അവള്‍ക്കു പറ്റില്ല.ചേരിയിലെ ചുറ്റുമുള്ളവര്‍ സഹായിക്കുന്നതിനാല്‍ അങ്ങിനെ പോകുന്നു.എനിക്ക് എല്ലാ ദിവസവും അവിടെ എത്താന്‍ പറ്റാറില്ല.ഉത്സവവും പള്ളി പെരുനാളും ഒക്കെ വന്നാല്‍ ആഴ്ച്ചക്കാണ് പോകാറുള്ളത്.എന്തായാലും നാളെ പോകണം.അതിനു ശേഷം വേറെ സ്ഥലം നോക്കി പോകാം.തന്റെ അരയിലുള്ള പണസഞ്ചി അവിടെ ഉണ്ടോയെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

 87 total views

Published

on

ഇന്നേക്ക് ഉത്സവം തീരും ..കഴിഞ്ഞ ഒരു ആഴ്ച നല്ല കോളായിരുന്നു .നാളെ മുതല്‍ ഭിക്ഷ പാത്രം കൊണ്ട് വേറെയിടതേക്ക് നീങ്ങണം.ഈ സീസണ്‍ മോശമില്ല ,എല്ലായിടത്തും നല്ല ആള്‍ കൂട്ടമായിരുന്നു.അത് കൊണ്ട് തന്നെ പൈസക്കും ബുദ്ധിമുട്ടുണ്ടായില്ല.ഇത്തവണ എങ്കിലും കുടില്‍ ഒന്ന് നന്നാക്കണം .മഴയും വെയിലും കൊണ്ട് കഴിയുന്ന പോണ്ടാട്ടിയെ നല്ല ഒരു താവളത്തില്‍ ആക്കണം.ശരീരം അനങ്ങി അധികം ജോലിയൊന്നും അവള്‍ക്കു പറ്റില്ല.ചേരിയിലെ ചുറ്റുമുള്ളവര്‍ സഹായിക്കുന്നതിനാല്‍ അങ്ങിനെ പോകുന്നു.എനിക്ക് എല്ലാ ദിവസവും അവിടെ എത്താന്‍ പറ്റാറില്ല.ഉത്സവവും പള്ളി പെരുനാളും ഒക്കെ വന്നാല്‍ ആഴ്ച്ചക്കാണ് പോകാറുള്ളത്.എന്തായാലും നാളെ പോകണം.അതിനു ശേഷം വേറെ സ്ഥലം നോക്കി പോകാം.തന്റെ അരയിലുള്ള പണസഞ്ചി അവിടെ ഉണ്ടോയെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

ഗാനമേള തുടങ്ങി എന്ന് തോന്നുന്നു.അധികം പേര്‍ പുറത്തേക്കു വരുനില്ല.അത് കൊണ്ട് തന്നെ ഇനി അധികം ഇവിടെ തങ്ങിയിട്ട് കാര്യമില്ല.റോഡിലെക്കിറങ്ങാം.അവിടാവുംപോള്‍ അവിടെ നിന്ന് കറങ്ങുന്നവര്‍ വല്ലതും തരും.കുറച്ചു കഴിഞ്ഞു ഇവിടേയ്ക്ക് തന്നെ മടങ്ങി വരാം.അയാള്‍ കഷ്ട്ടപെട്ടു എഴുനേറ്റു മുടന്തി മുടന്തി റോഡിലേക്ക് നടന്നു.

ആനപന്തി വഴി മുറിച്ചുകടന്നാല്‍ വേഗം റോഡിലെക്കെത്താം.അയാള്‍ അതുവഴി നടക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി.ഒരു പെണ്‍കുഞ്ഞു അവിടെ നിന്ന് കരയുകയാണ്.നാലു അല്ലെങ്കില്‍ അഞ്ചു വയസ്സേ കാണൂ.അടുത്തൊന്നും ആരെയും കണ്ടില്ല .അയാള്‍ അടുത്തേക്ക് ചെന്നു.കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി.തന്റെ വേഷവും നടപ്പും കണ്ടിട്ടാവും.

‘കരയേണ്ട മോളെ…നീ എന്താണ് ഒറ്റയ്ക്ക് ഇവിടെ..?’

‘അമ്മയെയും അച്ഛനെയും കാണുനില്ല ‘ അവള്‍ വിതുമ്പി വിതുമ്പി കൊണ്ട് പറഞ്ഞു.

Advertisement



കൈ വിട്ടു പോയതാണ്..അവര്‍ അന്യേഷിക്കുന്നുണ്ടാവും.കുഞ്ഞിനെ പോലീസ് പോസ്റ്റില്‍ കൊണ്ടുചെല്ലാം .അയാള്‍ മനസ്സില്‍ ഓര്‍ത്തു.

കുഞ്ഞിന്റെ ഭയം കുറച്ചു പോയിരുന്നു.അയാള്‍ അച്ഛനെ കാട്ടിതരാം എന്ന് പറഞ്ഞു കുഞ്ഞിന്റെ കയ്യും പിടിച്ചു പോലീസ് പോസ്റ്റിലേക്ക് നടന്നു.നടക്കുമ്പോള്‍ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി .കുട്ടിയോടും എവിടെക്കാണ് പോകുന്നതെന്ന് പറഞ്ഞു .അവിടെ നിന്ന് പോലീസ് കാര്‍ അച്ഛനെയും അമ്മയെയും കാണിച്ചുതരും എന്നും പറഞ്ഞു.അവള്‍ക്കു സമ്മതമായി.ഉത്സവം പ്രമാണിച്ച് ഓഫീസിനരുകില്‍ പോലീസുകാര്‍ക്ക് വേണ്ടി ഒരു മുറി കൊടുത്തിട്ടുണ്ട്.അവിടേക്ക് പോകാം.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല .തലയ്ക്കു ഒരു അടി കിട്ടിയെന്നു തോന്നി.പിന്നെ ബോധം പോയി.ഉണരുമ്പോള്‍ പോലീസ് ഔട്ട് പോസ്റ്റില്‍ ആയിരുന്നു.ദേഹമാകെ അസ്ഥി തറക്കുന്ന മാതിരി വേദന.എല്ലായിടത്തും മുറിഞ്ഞിട്ടുണ്ട് .രക്തം അവിടവിടങ്ങളില്‍ പൊടിയുന്നു.തന്റെ അരയിലെ പണവും നഷ്ട്ടപെട്ടെന്നു അയാള്‍ക്ക് മനസ്സിലായി.ശരീരത്തിലെ വേദനയെക്കലേറെ അയാള്‍ക്ക് നൊന്തത് പണം പോയതിലായിരുന്നു.പുറത്തു എന്തൊക്കെയോ ബഹളം ..കുറേപേര്‍ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്നു.കുട്ടികളെ കക്കുന്നവനെ കാനാനുള്ള തിരക്കാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.കാര്യങ്ങള്‍ പോയ വഴി അതിഭീകരമാണെന്ന് മനസ്സിലായി.

ഒരു പോലീസുകാരന്‍ വീണ്ടും എന്നെ തൂക്കിപിടിച്ചു ,രണ്ടു ഇടി തന്നു ചോദിച്ചു

Advertisement



‘നീയേത് ഗ്യാങ്ങില്‍ പെട്ടതാട ?’,തമിഴോ ഹിന്ദിയോ?പറയെടാ?’

‘സര്‍ ,ഞാന്‍ ഈ പെട്ടുതറ ചേരിയിലെതാണ്…കുഞ്ഞു ഒറ്റയ്ക്ക് നിന്ന് കരഞ്ഞപ്പോള്‍ സഹായിച്ചതാണ് ‘

മറുപടി പറഞ്ഞു തീരും മുന്‍പേ വീണ്ടും അടി കിട്ടി.പുളഞ്ഞുപോയി.വീണ്ടും കുറെ ചോദ്യങ്ങള്‍ ,അടികള്‍ ..നിസ്സഹായനായി അയാളും.,കാഴ്ച കണ്ടു രസിച്ചു ജനങ്ങളും.

പെട്ടെന്ന് ഉള്ളില്‍ നിന്ന് ആരോ വന്നു പോലീസുകാരന്റെ കാതില്‍ എന്തോ പറഞ്ഞു.പോലീസുകാരന്‍ അയാളെയും കൂട്ടി അകത്തെ മുറിയിലേക്ക് ചെന്നു .എസ് .ഐ യോ മറ്റോ ആയിരിക്കാം.അയാളുടെ ചുമലില്‍ കൈവെച്ചു പറഞ്ഞു.

Advertisement



‘സോറി..നമ്മള്‍ക്ക് തെറ്റ് പറ്റി പോയി.ആ കുഞ്ഞു കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് സംഗതി പിടി കിട്ടിയത് ‘

അയാള്‍ എസ് .ഐ .ചൂണ്ടിയ ദിക്കിലേക്ക് നോക്കി .ആ കുഞ്ഞു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു

‘താങ്ക്യൂ അങ്കിള്‍ ..ഞാന്‍ ആദ്യം പറഞ്ഞിട്ടു ഈ മാമന്‍മാര്‍ വിശ്വസിച്ചില്ല..’.അയാളില്‍ ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി നിന്നു .

‘വീണ്ടും സോറി പറയുന്നു…നിങ്ങള്‍ക്ക് പോകാം ‘എസ് .ഐ വീണ്ടും വന്നു പറഞ്ഞു.

Advertisement



കത്തുന്ന കണ്ണുകളോടെ എസ.ഐ യെ നോക്കി കൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.

‘നിങ്ങളുടെ ഈ സോറി എനിക്കുണ്ടായ നഷ്ടങ്ങള്‍ തിരിച്ചു തരില്ല ,വേദന അകറ്റുകയും ഇല്ല .കാര്യങ്ങള്‍ മനസ്സിലാകും മുന്‌പെ നിങ്ങള്‍ ജനങ്ങളും പോലീസുകാരും വിധികള്‍ നടപ്പിലാക്കരുത്…അതുകൊണ്ട് ഈ സോറി നിങ്ങളുടെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ.ഇനിയും ഉപയോഗിക്കെണ്ടതല്ലേ’

ഒരു കൊടുംകാറ്റു പോലെ അയാള്‍ പുറത്തേക്കു പോയി ..കാഴ്ച കാണാനെത്തിയ ജനങ്ങളും ഒന്നൊന്നായി പിരിഞ്ഞു പോയി കൊണ്ടിരുന്നു.

 88 total views,  1 views today

Advertisement



Advertisement
Entertainment13 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment13 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement