11TH_PDK-ACCIDENT_115150f

ഏറ്റവും പുതുതായി ഇറങ്ങാന്‍ പോകുന്ന സോളാര്‍ പാനലുകളെ ഇനി നിങ്ങള്‍ കണ്ണുകള്‍ കൊണ്ട് കാണില്ല എന്ന സത്യം എത്ര പേര്‍ക്കറിയാം ? നമ്മുടെ നാട്ടില്‍ സോളാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും മനസ്സില്‍ വരിക സരിതയുടെ മുഖമായിരിക്കും. എന്നാല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ ഒരു പ്രത്യേക തരം സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ട്രാന്‍സ്പരന്റ്റ് ആയിട്ടുള്ള ഗ്ലാസ് പോലെയുള്ള സോളാര്‍ പാനലുകള്‍ ആണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വിപ്ലവമായേക്കാവുന്ന കണ്ടു പിടുത്തം എന്നാണ് ലോകം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള ഫോട്ടോവോള്‍ടൈക് സ്ട്രിപ്പുകള്‍ ഉപയോഗിച്ച് ഇന്‍ഫ്രാറെഡ് രശ്മികളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ നിലവിലുള്ള പാനലുകളില്‍ തന്നെ ഏറ്റവും ട്രാന്സ്പരന്റ്റ് ആയത് മങ്ങിയ ഗ്ലാസ്‌ പോലെയാണ് തോന്നിക്കുക. അത് കൊണ്ട് തന്നെ പുതിയ പാനല്‍ ഉപയോഗിച്ച് ജനലുകള്‍, വാഹനങ്ങളുടെ വിന്‍ഡോകള്‍ തുടങ്ങിയവ നിര്‍മ്മിക്കാം എന്നത് തന്നെ നല്ല ഭാവിയാണ് ഇതിനു കാണിക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള സോളാര്‍ പാനലുകളുടെ അത്ര പവര്‍ ഇതിനു ലഭിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ഭാവിയില്‍ കൂടുതല്‍ സോളാര്‍ എനര്‍ജി ഇതിലൂടെ എങ്ങിനെ നിര്‍മ്മിക്കാം എന്ന പരീക്ഷണത്തിലാണ് ശാസ്ത്രലോകം.

Advertisements