01

ഫേസ് ബുക്കും ട്വീറ്റെറും പോലുള്ള സോഷ്യല്‍ മീഡിയകള്‍ കുടുംബ ബന്ധങ്ങള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു എന്നു മിസോറി സര്‍വകലാശാല പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ റസ്സല്‍ ക്ലേടോണ്‍ എന്ന ഗവേഷക വിദ്യാര്‍ഥിയുടെ പഠനപ്രകാരം ട്വിറ്റെറില്‍ ഒരാള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം അയാള്‍ അയാളുടെ കുടുംബത്തിലേക്ക് കൊണ്ട് പോകും എന്നും, അതിന്റെ ഫലമായി കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നും അടിപിടിയില്‍ തുടങ്ങി വഞ്ചന, അങ്ങേയറ്റം വേര്‍പിരിയല്‍ വരെ സംഭവിക്കാം എന്നു റസ്സല്‍ ക്ലേടോണ്‍ പറയുന്നു.

02

പ്രായഭേദമന്യേ 581 ഓളം ട്വിറ്റെര്‍ ഉപയോഗിക്കുന്നവരെ ദിനരാത്രം നിരിക്ഷിച്ചു പഠിച്ച ശേഷം ആണ് റസ്സല്‍ ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏത് പോലുള സോഷ്യല്‍ മീഡിയകള്‍ ഒരു ഹരവും പിന്നീട് ഒരു ജ്വരവും ആയി മാറി തീരും എന്നു ഈ റിപ്പോര്‍ട്ട് പറയുന്നു. എപ്പോഴും ഇതിനു മുന്നില്‍ ഇരുന്നു ടൈപ്പ് ചെയ്യാനും വഴക്ക് കുടാനും ഫോളോ ചെയ്യാനും മാത്രം സമയം കണ്ടെത്തുന്ന ഒരാള്‍ കുടുംബങ്ങളില്‍ നിന്ന് അകലുമെന്നും അവിടെ ഒരു വിള്ളല്‍ വീഴുമെന്നും തെളിയിക്കാന്‍ ഈ റിപ്പോര്‍ട്ടിനു സാധിക്കും.

03

പിന്നെ ട്വിറ്റെര്‍ ആയാലും ഫേസ്ബുക്ക് ആയാലും ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിന്റെ പങ്കു അത്രത്തോളം വലുതായിരിക്കും, ട്വിറ്റെര്‍ ഭ്രാന്ത് വന്നൊരാളുടെ വീട്ടില്‍ അതാകും പ്രശ്‌നം, ഫേസ്ബുക്ക് ഭ്രാന്ത് ആണെങ്കില്‍ അത്. ‘അധിമാകയാല്‍ അമൃതും വിഷം’ എന്നു പറയും പോലെ ഏത് സോഷ്യല്‍ മീഡിയ ആയാലും എന്ത് ‘ന്യൂ ജെനറേഷന്‍’ ആയാലും ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം വിപത്താണ്. റസ്സല്‍ ക്ലേടോണ്‍ നടത്തിയ പഠനത്തിന്റെ പൂര്‍ണ രൂപം ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.

Advertisements