Featured
സോഷ്യല്‍ മീഡിയയിലെ (ബ്ലോഗിലെ) വികലവ്യക്തിത്വങ്ങള്‍
ഓരോ വ്യക്തിയും തന്റെ സ്വഭാവം കൊണ്ടും പ്രവൃത്തി കൊണ്ടും വ്യത്യസ്തന് ആയേക്കാം. എന്നിരുന്നാലും ഭൂരിഭാഗവും സമൂഹത്തിന്റെ പൊതുവായ ചില പെരുമാറ്റ സംഹിതകളില്‍ ഊന്നിയായിരിക്കും തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ സമൂഹത്തിലെ പത്തു ശതമാനത്തോളം ആള്ക്കാര് വികലമായ ചില സ്വഭാവങ്ങള്‍ക്കു ഉടമകളും അതുവഴി തങ്ങള്‍ ഇടപെടുന്ന സമൂഹത്തിനു മുഴുവന്‍ അസ്വസ്ഥത വരുത്തിവയ്ക്കുവാന്‍ പ്രാപ്തരും ആയിരിക്കും. ചില പ്രത്യേക സമൂഹങ്ങളില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം പൊതുസമൂഹത്തില്‍ ഉള്ളതിനേക്കാള്‍ അധികമായി കാണപ്പെടാം. പൊതുവേ കലാകാരന്മാരിലും മറ്റും വ്യക്തിത വൈകല്യങ്ങള്‍ ഉള്ളവരുടെ സാന്നിധ്യം അധികമാകാം എങ്കിലും അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളുടെ ആവിര്ഭാവത്തോട് കൂടി വ്യക്തിത്വ വൈകല്യങ്ങളുടെ [പേഴ്സണാലിറ്റി ഡിസോര്ഡറുകള്] അതിപ്രസരം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി വരുന്നതായി സംശയിക്കപ്പെടുകയും മനശാസ്ത്രപഠനങ്ങള്‍ ആ വഴിക്ക് നീങ്ങി തുടങ്ങുകയും ചെയ്യുന്നു. ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ക്ക് പെട്ടെന്ന് അടിമപ്പെടുന്ന സ്വഭാവം മുതല്‍ ബ്ലോഗിലൂടെയും മറ്റും രൂപപ്പെടുന്ന സാമൂഹ്യകൂട്ടായ്മകളില്‍ ഉള്ള പെരുമാറ്റം വരെ ഈ കാലഘട്ടത്തില്‍ പഠന വിധേയം ആകുന്നു.
99 total views

മനുഷ്യരില്‍ പ്രധാനമായി കാണുന്ന വികലവ്യക്തിത്വങ്ങളുടെ ലക്ഷണങ്ങള്‍ ഏതൊക്കെ എന്ന് ആദ്യം പരിശോധിക്കാം
പാരനോയിഡ് വ്യക്തിത്വ വൈകല്യം: സംശയാലു അഥവാ സംശയ രോഗി. ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന നിലപാട്. തങ്ങള്‍ക്കെതിരെ ആളുകള്‍ എപ്പോഴും ദോഷകരമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു എന്ന വിചാരം മുന്നിട്ടു നില്ക്കുന്നു. എപ്പോഴും പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കുന്നു. ലൈംഗിക പങ്കാളിയെ സംശയിക്കുന്നു.
സ്കീസോയിദ് വ്യക്തിത്വ വൈകല്യം: വളരെക്കുറച്ചു കാര്യങ്ങളില്‍ മാത്രം താത്പര്യം. തങ്ങള്‍ക്കു താത്പര്യം ഉള്ള വിഷയങ്ങളില്‍ മറ്റുള്ളവരും ആനന്ദം കണ്ടെത്തും എന്ന വിചാരം മുന്നിട്ടു നില്ക്കുന്നു. സൌഹൃദങ്ങളില് താത്പര്യം ഇല്ല. ഒറ്റയാന് ആയി കഴിയുന്നത് ഇഷ്ടം.
നാര്സിസ്സിസ്ടിക് വ്യക്തിത്വ വൈകല്യം: സ്വയം പൊങ്ങികള്‍. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി വിചാരിക്കുന്നത് എന്തെന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍
ആന്റി സോഷ്യല്‍ [സാമൂഹ്യ വിരുദ്ധ] വ്യക്തിത്വ വൈകല്യം: സമൂഹത്തിന്റെ നിയമാവലിയില്‍ നിന്നും വേറിട്ട പെരുമാറ്റം. ഉത്തരവാദിത്വമില്ലാത്തതും നിയമ വിരുദ്ധമായതുമായ പെരുമാറ്റത്തിന് മുന്‍തൂക്കം. പിടിക്കപ്പെടുമ്പോള്‍ മറ്റുള്ളവരുടെമേല്‍ കുറ്റം ചാരുന്നു. കുറ്റബോധം ഇല്ല.
ഹിസ്റ്റെരിയോനിക്ക് വ്യക്തിത്വ വൈകല്യം: എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമം, അതിനുവേണ്ടി എന്ത് നാടകവും ഒപ്പിക്കും. ലൈംഗികപരമായി ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കും.
ഒബെസ്സീവ് വ്യക്തിത്വ വൈകല്യം: സ്വന്തമായി ഉണ്ടാക്കിയ വകുപ്പിനും ചട്ടത്തിനും ഉണ്നില് നിന്നുള്ള പെരുമാറ്റം. അമിത ശ്രദ്ധ, സംശയം, കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കുന്ന വഴിക്ക് നടന്നില്ലെങ്കില്‍ പരിഭ്രമം. വഴങ്ങിക്കൊടുക്കാത്ത സ്വഭാവം.
ആന്ക്ഷിയസ് വ്യക്തിത്വ വൈകല്യം: ടെന്‍ഷന്‍ കാരണം ഒരു കാര്യവും നേരാം വണ്ണം ചെയ്യാത്തവര്‍
ഡിപ്പെന്ഡന്റ്റ് വ്യക്തിത്വ വൈകല്യം: പരാശ്രയത്വം ശീലമാക്കിയവര്‍
ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചു ബ്ലോഗ്ഗെഴുതില് കണ്ടെത്തിയിട്ടുള്ള വികല വ്യക്തിത്വങ്ങള്‍ താഴെ ചേര്‍ക്കുന്നു
സ്വയം പൊങ്ങി ബ്ലോഗ്ഗര്‍ : താന്‍ എഴുതുന്നത് മഹത്തരം ആണെന്നും, തന്റെ വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്നവ ജ്ഞാനത്തിന്റെ മുത്ത് മണികള്‍ ആണെന്നും സ്വയം വിശ്വസിക്കുന്നു. ഇത്തരക്കാര്‍ക്ക് ഫോള്ലോവേര്സ് ആയി ഒരു കഴുതകൂട്ടം കാണാറുണ്ട്. ആര് എന്ത് പറഞ്ഞാലും ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ അത് എഴുതിയുട്ടുണ്ട് എന്ന് പറഞ്ഞു ഒരു ലിങ്കും ആയി ഇവര്‍ വലിഞ്ഞു കേറി വരാറുണ്ട്. മറ്റുള്ളവര്‍ പറയുന്നതിനെ അല്പജ്ഞാനികള് ആയ ഇവര്‍ കാര്യം അറിയാതെ വിമര്‍ശിക്കുകയും ‘അയാള്‍ക്ക് ഞാന്‍ ശരിക്ക് കൊടുത്തിട്ടുണ്ട്’ എന്നും മറ്റും കൂവിയാര്‍ക്കുകയും ചെയ്യും
ദോഷൈക ദൃക്കു ബ്ലോഗ്ഗര്‍ : എന്തിലും ഏതിലും ദോഷം മാത്രം കാണാന്‍ കഴിയുന്ന ഇവര്‍ വിമര്‍ശനം മാത്രം തൊഴിലാക്കി നടക്കുന്നു. ചൊറിച്ചില്‍ എന്ന കലയില്‍ പ്രാവീണ്യം സിദ്ധിച്ച ഇവര്‍ അതിലൂടെ പ്രശസ്തര്‍ ആകുവാന്‍ ശ്രമിക്കും.
മോങ്ങല് വിദഗ്ധന്‍ ബ്ലോഗ്ഗര്‍ : എന്തിനെപ്പറ്റിയും പരാതി ഒഴിയാത്ത ഇവര്‍ ഗ്രൂപ്പുകളിലും മറ്റും ചെന്ന് സ്ഥിരമായി മോങ്ങും. മറ്റുള്ളവരുടെ ഉദ്ഗതി ഇവരുടെ മോങ്ങലിനുള്ള പ്രധാന കാരങ്ങളില്‍ ഒന്നത്രേ.
കോപ്പിയടി വീരന് ബ്ലോഗ്ഗര്‍ : ആശയങ്ങള്‍ കോപ്പിയടിച്ചു തന്റെതാക്കാന്‍ വിദഗ്ധര്‍. വെടാക്കി തനിക്കാക്കുക എന്ന കലയിലും മുന്‍പര്‍
മോഷണ വീരന് ബ്ലോഗ്ഗര്‍ : ഒരു ഉളുപ്പും ഇല്ലാതെ മറ്റാരെങ്കിലും എഴുതിയത് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു തന്റെ പേരില്‍ പ്രസിദ്ധീകരിക്കും ഇക്കൂട്ടര്‍. തെറി വിളിച്ചാലും നാണം ഇല്ല.
വിവാദ വീരന്/വീര ബ്ലോഗ്ഗര്‍ : എത്ര നാണം കെട്ടും വിവാദം ഉണ്ടാക്കി അത് എനിക്കൊരു തണല്‍ എന്ന മട്ടില്‍ നടക്കും ഇക്കൂട്ടര്‍. ഇത്തരം സ്ത്രീകള്‍ക്ക് പുരുഷന്മാര് ഉള്‍പെടുന്ന വിവാദവും ,പുരുഷന്മാര്ക്ക് സ്ത്രീകള്‍ ഉള്‍പെടുന്ന വിവാദവും ഹരം.
സര്‍വജ്ഞ ബ്ലോഗ്ഗര്‍ : അറിവിന്റെ കാര്യത്തില്‍ തന്നില്‍ കഴിഞ്ഞു ആരുമില്ല എന്ന ഭാവത്തില്‍ മറുള്ളവരെ ശാസിച്ചും പരിഹസിച്ചും വിലസുന്ന ഇക്കൂട്ടര്‍ക്കും ആരാധകരെ കിട്ടാറുണ്ട്.
മൂടുതാങ്ങി ബ്ലോഗ്ഗര്‍ : ചില അറിയപ്പെടുന്നവരുടെ മൂട് താങ്ങി സ്ഥാനം നിലനിര്‍ത്തുന്നവര്‍. ചില കച്ചറ ആശയങ്ങളുടെയോ വ്യവഹാരങ്ങളുടെയോ പേരില്ചിലരുടെ മൂടുതാങ്ങി ഇവര്‍ കുറേക്കാലം വിലസുന്നു
ഇത്തരം വികല വ്യക്തിത്വങ്ങളുടെ ഇടയില്‍ ഓണ്‍ലൈന്‍ എഴുത്തില്‍ ഒരു മാന്യസ്ഥാനം നിലനിര്‍ത്തുന്നവരുടെ പ്രത്യേകതകളും നമുക്ക് നോക്കാം
തനിമ നിലനിര്‍ത്തുന്നവര്‍ : തനതായ ലളിത ശൈലിയില്‍ വലിയ തെറ്റ് കുറ്റങ്ങള്‍ ഒന്നും ഇല്ലാതെ എഴുതുന്നവര്‍. സ്വന്തം വീക്ഷണങ്ങളും, അറിവുകളും എഴുത്തിലുള്ള കഴിവിനെ പ്രയോജപ്പെടുത്തി മറ്റുള്ളവരില്‍ എത്തിക്കുന്നവര്‍.
പുതുമ കൊണ്ടുവരുന്നവര്‍ : പഴകിപ്പറിഞ്ഞ ശൈലിയും ആശയങ്ങളും വിട്ടു വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പുതുമയോടെ അവതരിപ്പിക്കുന്നവര്‍. എഴുത്തിലൂടെയും നൂതന മാധ്യമ സാങ്കേതങ്ങളിലൂടെയും ഇവര്‍ വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍ : ഇവര്‍ എഴുത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും മറ്റുള്ളവര്‍ക്ക് ഉപകാരവും പ്രശ്നങ്ങള്‍ക്ക് പരിഹാരവും നല്കുന്നു
ഉദാരമതികള്‍ : മറ്റുള്ളവര്‍ക്ക് ഉദാരമായി പ്രശംസകളും സൌഹൃദവും നല്കി നല്ല സുഹൃത്ത് എന്ന നിലയില്‍ ഇവര്‍ ഒരു സ്ഥാനം കണ്ടെത്തുന്നു. എഴുത്തില്‍ ഉള്ള കുറവുകള്‍ ഒരു പരിധിവരെ ഇതിലൂടെ പരിഹരിക്കപ്പെടുകയും ഒരു സൌഹൃദ ത്തിന്റെ പേരില്‍ വായനക്കാരെ ലഭിക്കുകയും ചെയ്യുന്നു.
100 total views, 1 views today