സോഷ്യല്‍ മീഡിയയില്‍ ‘നല്ല മൂഡില്‍’ ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍

156

02

വെറുതെ ചുമ്മാതെ ഇരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഒക്കെ ഒന്ന് കയറി രണ്ട് സ്റ്റാറ്റസ്, മുന്ന്‌നാല് ലൈക് ഇതൊക്കെ ഇട്ടു ബോറടി മാറ്റം എന്നും കരുതി ചാടി പുറപെടും മുന്‍ബ് ഒരു കാര്യം ഇനി മുതല്‍ ഓര്‍ക്കണം. ഈയിടെ നടന്ന ഒരു പഠനം പ്രകാരം സോഷ്യല്‍ മീഡിയ സൈറ്റ് ഉപയോഗിക്കുന്നവരെ അവിടെ നിലനില്ക്കുന്ന ‘മൂഡ്’ പിടികുടും, അത് പോസിറ്റീവ് ആയിക്കൊള്ളട്ടെ, നെഗറ്റീവ് ആയിക്കൊള്ളട്ടെ, പക്ഷെ ആ ‘മൂഡ്’ യുസറെ പിടികുടും എന്നതില്‍ തര്‍ക്കം വേണ്ട. ഓണ്‍ലൈന്‍ ജര്‍ണല്‍ ആയ ‘പ്ലോസ് വണ്‍’ നടത്തിയ പഠനത്തില്‍ ആണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്.

താന്‍ നടത്തിയ ഏറ്റുവും വലുതും സംഭവബഹുലവുമായ ആയ പരീക്ഷണവും പഠനവും ആയിരുന്നു ഇതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ ജെയിംസ് ഫോവ്‌ലെര്‍ പറയുന്നു. വികാരങ്ങളും വിചാരങ്ങളും ‘ഫേസ് റ്റു ഫേസ്’ നെറ്റ്‌വര്‍ക്ക് വഴി പടരും എന്ന തന്റെ കണ്ടുപിടിത്തത്തിനു ഈ പഠനം ആക്കം കൂട്ടുമെന്ന് അദ്ദേഹം പറയുന്നു.

ഈ പഠനം നടത്താന്‍ വേണ്ടി ആദ്യം അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വഴി 100 മില്ല്യന്‍ ഫേസ് ബുക്ക് യുസെര്‍സിന്റെ സ്റ്റുസുകള്‍ ഫോളോ ചെയ്തു, ഈ സ്റ്റാറ്റസുകളെ പൊസിറ്റിവായും നെഗറ്റിവയും തരം തിരിക്കുകയും പിന്നീട് ഇവ വായിച്ച് ആള്‍ക്കാര്‍ തുടര്‍ന്ന് എങ്ങനെ പോസ്റ്റ് ചെയ്തിരിക്കുന്നു എന്നു പഠിക്കുകയും ചെയ്തു. നെഗറ്റീവ് ആയി തരം തിരിച്ച പോസ്റ്റുകള്‍ ഒരു നെഗറ്റീവ് മൂഡ് മറ്റുളവരില്‍ ഉണ്ടാക്കുന്നു എന്നു ഈ പഠനം തെളിയിച്ചു.

നെഗറ്റീവ് പോസ്റ്റുകള്‍ കാരണം നെഗറ്റീവ് എനര്‍ജിയും പോസിറ്റീവ് പോസ്റ്റുകള്‍ കാരണം പോസിറ്റീവ് എനര്‍ജിയും ഉണ്ടാകും, ഉണ്ടാക്കാം എന്നു പ്രൊഫസര്‍ ജെയിംസ് ഫോവ്‌ലെര്‍ പറയുന്നു.

നെഗറ്റീവ് പോസ്റ്റുകളെ മറന്നു ചിരിച് കൊണ്ട് ഇരിക്കാനും പോസിറ്റീവ് ആകാനും അദ്ദേഹം 5 മാര്‍ഗങ്ങള്‍ പറഞ്ഞു തരുന്നു..

  1. ചിരിക്കുന്ന ചിരി പടര്‍ത്തുന്ന, സന്തോഷപ്രതമായ കാര്യങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുക.
  2. കഴിയുന്ന പോസ്റ്റുകള്‍ എല്ലാം ‘ലൈക്’ ചെയ്യുക, അത് വഴി അവരുടെ സന്തോഷത്തില്‍ ആയാലും സങ്കടത്തില്‍ ആയാലും നമ്മളും പങ്കു ചേരുന്നു.
  3. എപ്പോഴും നെഗറ്റീവ് ആയിരിക്കുന്ന മോശം പോസ്റ്റുകള്‍ മാത്രം ഇടുന്ന ആള്‍ക്കാരെ ‘അണ്‍ഫ്രണ്ട്’ ചെയ്യുക.
  4. ‘ഷെയര്‍’ ഓപ്ഷന്‍ കൃത്യം ആയി ഉപയോഗിക്കുക. നമ്മുടെ കൊച്ചു കൊച്ചു തമാശകളും, കുസൃതികളും, വിഡിയോകളും ഒക്കെ ഷെയര്‍ ചെയൂക.
  5. ഫേസ് ബുക്കില്‍ നിന്ന് നമ്മുടെ ലോകം ‘ട്വിറ്റെര്‍’ പോലുള്ള സോഷ്യല്‍ സൈറ്റുകളിലേക്കും നീട്ടുക.
Advertisements