നമ്മളില്‍ പലരും ഫേസ്ബുക്കില്‍ കയറാത്ത ദിവസം ഉണ്ടാകില്ല. നമ്മുടെ ഭാര്യയെക്കാള്‍ ഏറെ അല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കാള്‍ ഏറെ നമ്മള്‍ സോഷ്യല്‍ മീഡിയകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഓഫീസില്‍ ആണെങ്കില്‍ വീട്ടില്‍ ആണെങ്കിലും ഒന്ന് ഫേസ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍ പ്ലസില്‍ ലോഗിന്‍ ചെയ്തെങ്കിലേ ആളുകള്‍ക്ക് ഇരിപ്പുറക്കൂ. അതിരാവിലെ തിരക്കിട്ട് ഓഫീസില്‍ പോയിട്ട് ഒരു പിക്ചര്‍ ഷെയര്‍ ചെയ്യാതെ അല്ലെങ്കില്‍ തന്റെ ഇതുവരെ കാണാത്ത ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഒരു പോസ്റ്റ്‌ ലൈക്ക് ചെയ്യാതെ ആരും ജോലി ആരംഭിക്കില്ല എന്ന സ്ഥിതി ആയിട്ടുണ്ട്‌. പുറത്തു നിന്ന് കണ്ടാല്‍ ഇതുവരെ ചിരിക്കുക പോലും ചെയ്യാത്ത അയല്‍പക്കക്കാര്‍ വരെ ഫേസ്ബുക്കിലെ തങ്ങളുടെ നാടിന്‍റെ പേരിലുള്ള ഗ്രൂപ്പില്‍ പരസ്പരം ചാറ്റുന്നു. എങ്കില്‍ ചില ആളുകള്‍ ഇതിനൊക്കെ എതിരാണ്. അവര്‍ ഒറ്റ വാക്കില്‍ പറയും സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഫേസ്ബുക്ക് പക്കാ ടൈം വേസ്റ്റ് ആണെന്ന്. അത് സത്യമാണോ? നമുക്ക് നോക്കാം.

ഇങ്ങനെ പറയുന്നവരോട് ഞാന്‍ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തുന്നു. ഇങ്ങനെ ഒരു ഫേസ്ബുക്ക് ഈ ലോകത്തില്ലെങ്കില്‍ ലോകത്തെ വളരെയധികം ആളുകള്‍ക്ക് തങ്ങളുടെ നഷ്ട്ടപ്പെട്ട സ്കൂള്‍ അല്ലെങ്കില്‍ കോളേജ് ഫ്രണ്ട്സിനെ തിരികെ കിട്ടില്ലായിരുന്നു. അല്ലെങ്കില്‍ കുറെ പേര്‍ക്ക് തങ്ങളുടെ നഷ്ട്ടപ്പെട്ട ഒരിക്കലും കാണില്ലെന്ന് കരുതിയിരുന്ന അടുത്ത ബന്ധുക്കളെ തിരികെ കിട്ടില്ലായിരുന്നു. അതുമല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ ജീവിത സഖിയെ കണ്ടെത്തുവാന്‍ സാധിക്കുമായിരുന്നില്ല. ഇതൊക്കെ ആയിട്ടും മുകളില്‍ പറഞ്ഞ ആളുകള്‍ക്ക് എങ്ങിനെ പറയാനാവുന്നു സോഷ്യല്‍ മീഡിയ ഒരു ടൈം വേസ്റ്റ് ആക്കുന്ന ഏര്‍പ്പാട് ആണെന്ന്?

ഇതിനു തെളിവാണ് പ്രമുഖ വിദ്യാഭ്യാസ വെബ്സൈറ്റ് ആയ schools.com നടത്തിയ പഠനം. മുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരി വെക്കുന്ന വിധമാണ് ശതമാന കണക്കുകള്‍ സഹിതമുള്ള അവരുടെ ‘സോഷ്യല്‍ മീഡിയ എന്ത് കൊണ്ട് ഒരു ടൈം വേസ്റ്റ് അല്ല?’ എന്ന പഠന റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട്‌ തന്നെ വായിക്കുന്നതാകും കൂടുതല്‍ നല്ലത്. താഴെ കാണുന്ന ചിത്രം നോക്കൂ.

ഇപ്പോള്‍ മനസ്സിലായില്ലേ സോഷ്യല്‍ മീഡിയയുടെ ശക്തി. അത് ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം? ഇനി നിങ്ങള്‍ പറയൂ, ഫേസ്ബുക്ക് നല്ലതിനാണോ എന്ന്.

Advertisements