സോഷ്യല്‍ മീഡിയ പരക്കെ പറയുന്നു – “സാനിയ ഷുഹൈബ് ബന്ധത്തില്‍ അപശ്രുതി..”

299

mirza3ap_1630891i

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ പാകിസ്താന്‍ ക്രിക്കറ്റ് കളിക്കാരന്‍ ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞത് മുതല്‍ പാപ്പരാസികള്‍ പിറകെ നടന്ന് ചികയുന്ന കാര്യമാണ് ഇവരുടെ ബന്ധത്തില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടോ..? ഈയടുത്തായി അവരുടെ ബന്ധത്തിന് ഉലച്ചിലുണ്ടെന്നൊരു ശ്രുതി പരന്നിട്ടുണ്ട്. ഉറപ്പുവരുത്താനായി പലരും പലവട്ടം സാനിയയോടും ഇതേ വിഷയത്തെ കുറിച്ചും ചോദിച്ചു. പക്ഷെ ഏതു ചോദ്യങ്ങള്‍ക്കും ഉരുളക്ക് ഉപ്പേരിപോലെ മറുപടി പറഞ്ഞിരുന്ന സാനിയ ഈ ഒരു ചോദ്യത്തിനുമാത്രം ഉത്തരം പറഞ്ഞില്ലെന്നു മാത്രമല്ല, വിഷയം മാറ്റി സംസാരിക്കാനും ശ്രമിക്കുന്നു.

ഈ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് സോഷ്യല്‍ മീഡിയകള്‍ ആണെന്നുള്ളതില്‍ സംശയമില്ല. കാരണം ഇരുവരും ബന്ധം വരെ വേര്‍പെടുത്താന്‍ പോകുകയാണെന്നുവരെയുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്നു.

സാനിയ കഴിഞ്ഞ തിങ്കളാഴ്ച റോജര്‍ ഫെഡറര്‍, അന ഇവോനോവിക്,രോഹന്‍ ബൊപ്പണ്ണ, മഹേഷ് ഭൂപതി, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കു ചേര്‍ന്നപ്പോള്‍ ഷൊയ്ബ് പാക് നടിയും മോഡലുമായ ഹുമൈമ മാലിക്കിന്റെയും കുടുംബത്തിന്റെയുമൊപ്പം കറാച്ചിയിലായിരുന്നുവെന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ഇരുവരുടെയും വ്യക്തിസ്വാതന്ത്ര്യമായി കണക്കാക്കിയാല്‍ പോരെ..? ഈ വര്‍ഷം ആദ്യം ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നപ്പോള്‍ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയ്ക്ക് പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു, ഇവരുടെ ജീവിതം കുഴപ്പമില്ലാതെ പോകുന്നു എന്ന് കാണിക്കാന്‍.

പിന്നീട് ഏപ്രില്‍ അവസാനത്തോടെ സാനിയ തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. തങ്ങള്‍ രണ്ടു രാജ്യക്കാര്‍ ആയതിനാലും, വ്യത്യസ്ത കായിക ഇനങ്ങള്‍ ആയതിനാലും, ഞങ്ങള്‍ക്കിടയില്‍ പല അന്തരങ്ങളും ഉണ്ട്. എന്നാലും ഇതെല്ലാം പരിഹരിച്ച് ഞങ്ങള്‍ നന്നായി ജീവിക്കുന്നുവെന്നും താരം പറഞ്ഞു. ഇതിനുശേഷം സാനിയ തന്റെ ട്വിറ്റര്‍ പേജിലൂടെ ഇരുവരും ചേര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും പുറത്തുവിട്ടു. സംഗതി അവിടെ തീര്‍ന്നു.