സൌദിയില്‍ അനധികൃതവിദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു..

260

saudi-pravasi

സൌദിയില്‍ അനുവദനീയമല്ലാതെ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന അരലക്ഷം പേരോളം വരുന്ന വിദേശികളെ നാടുകടത്തിയതായി സൌദി മന്ത്രാലയം അറിയിച്ചു. നിയമപരമായ രേഖകള്‍ കൈവശമില്ലാതെ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിടെഷികലെയാണ് നാടുകടത്തിയത്. പിടികൂടുന്ന അനധികൃത തൊഴിലാളികളെ ശിക്ഷാനടപടികള്‍ക്ക് ശേഷമാണ് ഇവരെ നാടുകടത്തുന്നത്.

പിടിക്കപ്പെടുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണത്തിനോ, വിമാന ടിക്കറ്റിനോ പണം കൈവശം ഇല്ലാത്തവര്‍ ആയതിനാല്‍, സൌദി മന്ത്രാലയം തന്നെയാണ് ഇവരുടെ ചിലവുകള്‍ വഹിക്കുന്നത്. സൌദിയിലെ തൊഴില്‍ രഹിതരില്‍ ഭൂരിഭാഗം പേരെയും പിടികൂടിയത് ദമ്മാം, അല്‍ തുഖ്ബ, അല്‍ ഹസ, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളില്‍ നിന്നുമാണ്.

റിയാദ് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം റിയാദ് പോലീസ് അനധികൃത തൊഴിലാളികളേയും നിയമ വിരുദ്ധ താമസക്കാരെയും പിടികൂടുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.