സൌദിയില്‍, ഉറങ്ങിക്കിടന്ന ബാലികയെ കൊലപ്പെടുത്തിയ വേലക്കാരിയെ വധശിക്ഷക്ക് വിധേയയാക്കി..

168

saudi-maid-killed-girl

സൌദി സ്വദേശികളുടെ മൂന്നുവയസുള്ള മകളെ, എത്യോപ്പ്യക്കാരിയായ വേലക്കാരി കത്തി ഉപയോഗിച്ച് കുട്ടി കൊലപ്പെടുത്തി. കൊലപാതകം നടത്തിയ വേലക്കാരിയെ സൌദി നിയമപ്രകാരം വധശിക്ഷക്ക് ഇന്ന് വിധേയയാക്കി.

സൌദി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രസ് റിലീസിലാണ് കാര്യങ്ങള്‍ വിശദ്ധീകരിച്ചിട്ടുള്ളത്. എതോപ്യന്‍ സ്വദേശിനിയായ ഖദീജ ബിന്‍ത് മുഹമ്മദ് ഇസയുടെ വധശിക്ഷയാണ് ഹഫര്‍ അല്‍ ബാതിനില്‍ വെച്ചു ഇന്ന് ഉച്ചക്ക് നടപ്പിലാക്കിയത്.

സൌദി സ്വദേശികളായ ദമ്പതികളുടെ മൂന്നുവയസുകാരി മകള്‍ അല്‍സാജി ബിന്‍ത് മുഹമ്മദ് ബിന്‍ ഫഹദ് അല്‍ ഹര്‍ബി മാതാപിതാക്കളുടെ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ രീതിയില്‍ പ്രതി കത്തി ഉപയോഗിച്ച് കൃത്യം നിര്‍വഹിക്കുകയായിരുന്നു. ബാലികയുടെ ശരീരത്തില്‍ ഏകദേശം 30 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു.

പൈശാകിമായി നടത്തപ്പെട്ട ഈ കൊലപാതകം ദേശീയതലത്തില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയും അടിയന്തരമായ നടപടികള്‍ക്ക് വിധേയയാക്കുകയും ചെയ്തു. സൌദി കോടതി ഉടന്‍തന്നെ വധശിക്ഷക്ക് ഉത്തരവിടുകയും, ഉത്തരവ് ഇന്ന് നടപ്പിലാക്കുകയും ചെയ്തു.