സൌദിയില്‍ കാറിന്റെ വാതില്‍ അടയ്ക്കാന്‍ മറന്ന ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

  160

  car_2591
  വാതില്‍ അടച്ചില്ലെന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. കാറിന്റെ ഡോര്‍ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സൗദി സ്വദേശികളുടെ വിവാഹ മോചനം..!

  ഭാര്യയും ഭര്‍ത്താവും കുട്ടികളുമായി വിനോദയാത്രയ്ക്കു പോയി തിരിച്ച് വീട്ടിലെത്തി. ഭാര്യ വീട്ടിലെത്തിയ ഉടന്‍ കുട്ടികളുമായ് വീട്ടിലേക്ക് കയറിപോയി ഈ സമയം കാറിന്റെ ഡോറടയ്ക്കാന്‍ ഇവര്‍ മറന്നു പോയിരുന്നു. പിന്നീട് ഇതു കണ്ട ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കാറിന്റെ ഡോര്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

  കാറിന്റെ തൊട്ടടുത്തുനില്‍ക്കുകയായിരുന്ന ഭര്‍ത്താവ് ഡോറടയ്ക്കാതെ തന്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഡോര്‍ അടയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത് യുവതിയെ ചൊടിപ്പിച്ചു. ഭാര്യ ഡോര്‍ അടയ്ക്കില്ലെന്നു തന്നെ തറപ്പിച്ചു പറഞ്ഞു. ഇതോടെ കാറിന്റെ ഡോര്‍ അടയ്ക്കാതെ തന്റെ വീട്ടില്‍ കടക്കാന്‍ അനുവദിക്കില്ലെന്നായി ഭര്‍ത്താവ്. അതോടെ യുവതി മക്കളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറി.

  ബന്ധുക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും. ഡോര്‍ നിലപാടില്‍ ഇരുവരും ഉറച്ചു നിന്നു. ഇങ്ങനെ ഒരാളുമായി ജീവിക്കാനാവില്ലെന്നാണ് യുവതിയുടെ നിലപാട്.

  ഒരു കാറിന്റെ ഡോറിന്റെ പേരില്‍ കുടുംബം തകരുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഇരുവരുടെയും ബന്ധുക്കള്‍.