ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടിമരം, ഇനി സൌദിക്ക് സ്വന്തം..

345

poq

സൌദിയിലെ പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.. ലോകത്തില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കൊടിമരം കാണാനും ആ കൊടിമരത്തിന്റെ ഒപ്പം ഒരു സെല്‍ഫിയെടുക്കാനും എല്ലാ സൌദി പ്രവാസികള്‍ക്കും അവസരം..!!!ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടിമരം സൗദിക്ക് സ്വന്തമായി കഴിഞ്ഞ സാഹചര്യത്തിലാണ് ഈ അവസരം.

സൗദിയുടെ 84ആം ദേശീയദിനം ആഘോഷിച്ച ഇന്നലെ ജിദ്ദയില്‍ 170 മീറ്റര്‍ ഉയരമുള്ള കൊടിമരത്തില്‍ 570 കിലോ ഭാരമുള്ള കൂറ്റന്‍ സൗദി പതാക ഉയര്‍ത്തി.

“കസ്‌റ്റോഡിയന്‍ ഓഫ് ദ് ടു ഹോളി മോസ്‌ക്‌സ്” ചത്വരത്തിലാണ് കൊടിമരം നില്‍ക്കുന്നത്. ചുറ്റും 13 സൗദി പ്രവിശ്യകളെ പ്രതിനിധീകരിച്ച് 13 വര്‍ണവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. 49.5 മീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമുള്ള പതാകയാണ് കൊടിമരത്തില്‍ ഉയര്‍ത്തിയത്.