ആരോടും അടുത്തിടപെടാതിരിക്കുക .സൌഹൃദങ്ങള് മുറിച്ചിട്ട് ഒറ്റയാവുക.ജീവന് പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു.ആത്മ സുഹൃത്തായ തന്നെ പോലും ഒരന്യനായി കാണാന് ജീവന് എങ്ങനെ കഴിയുന്നു എന്നായിരുന്നു ആര്യന് ചിന്തിച്ചത്.

”നിനക്ക് മാനക്കേടുണ്ടാക്കാതെ നിന്റെ ജീവിതത്തില്നിന്നും ഇറങ്ങിപ്പോയവള്ക്ക് നീ നന്ദി പറയുക.ആര്യന് പറഞ്ഞ ,പനിച്ചു വിറച്ച ആരാത്രി ജീവന് ഓര്ത്തു.

പ്രശസ്ത കവിയും ബുദ്ധിജീവിയുമായ ജീവന്റെ ഭാര്യ ഒളിച്ചോടിയെന്നൊരു കോളം വാര്ത്ത മാത്രം മതിയായിരുന്നു തന്റെ പ്രശസ്തിക്കു ക്ഷതം സംഭവിക്കുവാന്‍ .

സ്നേഹബന്ധവും സൌഹൃദവും അവിശ്വസിക്കുന്നിടത്ത് ഒരാള്ക്ക് അയാളെ നഷ്ടമാവുന്നു.അനാമികയുമായുള്ള കൂട്ട് വെറുമൊരു സൗഹൃദം മാത്രമാണെന്നും ദാമ്പത്യത്തിന്റെ വിശുദ്ധി താനിത് വരെ സൂക്ഷിച്ചിട്ടുണ്ടെന്നും ആവര്ത്തിച്ചു പറഞ്ഞിട്ടും ,നിയമപരമായി ത്തന്നെ അവള് ജീവിതത്തില് നിന്നും ഇറങ്ങിപ്പോയപ്പോഴാണ് ശൂന്യതയുടെ ഒരു കവചം തന്നെ പൊതിഞ്ഞത് ജീവനറിഞ്ഞത്.

മേല്‍ വിലാസംപോലുംമില്ലാതെ ആര്യന് പോലും അന്വേഷിച്ചെത്താന് കഴിയാത്ത തുരുത്തില് വര്ഷങ്ങള്ക്കു ശേഷം തന്നെ അയാള് വീണ്ടെടുക്കുമ്പോഴും ഒരു ശൂന്യതയായിരുന്നു മനസ്സില്.

ആര്യന്റെ ഭാര്യ കൊണ്ട് വെച്ച ചായ ആറിതണുത്തിരുന്നു.എന്തൊക്കെയോ നിഘൂഡഭാവങ്ങള് മിന്നിമറയുന്ന ആര്യന്റെ മുഖം തനിക്കപരിചിതമാണല്ലോ എന്നു ജീവന് തിരിച്ചറിഞ്ഞു.

വേലിത്തലപ്പിലെ ചെമ്പോത്തിന്റെ കണ്ണിലും നിഴലിച്ചത് നിഘൂഡ ഭാവമായിരുന്നു.ആധി പെരുത്തുകയറിയ അവളുടെ കണ്ണുകളില് കുറ്റ ബോധത്തിന്റെ ഒരു കണിക പോലും ഇല്ലാതിരുന്നത് ജീവനെ അത്ഭുതപ്പെടുത്തിയിരുന്നു അന്ന്.

തെറ്റ് ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടവന്റെ വ്യഥയോട് ജീവന് തന്നിലേക്ക് ചുരുങ്ങി പ്രതികാരം ചെയ്തതായിരുന്നു ഇക്കാലയളവില് ആരാധക മനസ്സുകളിലേക്ക് ഒരുകുളിര്മതഴ പോലെ അയാളുടെ കവിതകള്‍ പെയ്തിറങ്ങിയത്.

അനാമികയേത്തെടി പോകാതിരുന്നതും അവള് തേടി വരാതിരുന്നതും ദാമ്പത്യത്തിന്റെ വിശുദ്ധി അവളും സൂക്ഷിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവായിരുന്നു.

പ്രവാസത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളില് വസിക്കുന്നവരെ ആരും മനസ്സിലാക്കുന്നില്ല .സ്നേഹ സമ്രുണമായ ഒരു വാക്ക് അല്ലെങ്കില് സാന്ത്വനമേകുന്ന ഒരു തലോടല് ,ഭൂമിയിലെ ഇടപെടലുകളില് നിങ്ങളും ഭാഗക്കാരാന് എന്നൊരു വിളംഭരം ,ഇതൊക്കെയാവും അവരിലെ സര്ഗ്ഗ ചേതന കളെ മുഖ്യ ധാരയിലേക്ക് എത്തിക്കാന് ഉപകരിക്കുക.

വേലിചാരി വെട്ടിയുണ്ടാക്കിയ നടവഴിയിലെ കാല്പെരുമാറ്റം നിഘൂഡത നിറഞ്ഞ കണ്ണുകളുമായി വേലിതലപ്പിലിരുന്ന ചെമ്പോത്തിനെ അപ്രത്യക്ഷമാക്കി.

കാല്തൊയട്ടു വന്ദിച്ച ആര്യപുത്രവധുവിനു അവളുടെ ചായയായിരുന്നുവെന്നു അറിയുമ്പോള്‍ ആര്യന്റെ മുഖത്തെ നിഘൂ ഡത എന്തായിരുന്നുവെന്ന് ജീവന്‍ തിരിച്ചറിഞ്ഞു

You May Also Like

വര്‍ഷം 1971- ഒരു തുലാവര്‍ഷ രാത്രിയില്‍

എന്റെ പ്രിയ സ്‌നേഹിതന്‍ ഒരു നീണ്ട യാത്ര പോകുന്നു . ഇനിയൊരു തിരിച്ചു വരവ് അസാധ്യമായ മറ്റൊരു ലോകത്തേക്ക്. ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ നിത്യശാന്തിയുടെ അപാരതീരങ്ങള്‍ തേടിയുള്ള മടക്കമില്ലാത്ത യാത്ര. മനസ്സ് അരുതെന്ന് പലവട്ടം വിലക്കിയിട്ടും കണ്‍തടങ്ങള്‍ വല്ലാതെ വിങ്ങിത്തുടിച്ചു. പൊട്ടിയടര്‍ന്ന കണ്ണുനീര്‍ ചാലിട്ടോഴുകി . ഉള്ളിന്റെ ഉള്ളിലെ തീവ്ര നൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരിണം.

വരൂ നമുക്ക് പ്രണയിക്കാം നിന്നെ ഞാൻ 10 വർഷം തടവിലാക്കാം എന്നു പറഞ്ഞാൽ ആരെങ്കിലും പിറകേ പോകുമോ…?

ന്യായീകരിച്ച് ദിവ്യപ്രണയം എന്നു പറയുന്നവരോടാണ്.. വസ്തുതകൾ ഒന്നു പരിശോധിക്കാം. അവളുടെ പതിനെട്ടാം വയസ്സിലാണ് അവർ പ്രണയത്തിലാകുന്നത്.

വയസ്സായവരെ ലക്ഷ്യം വെച്ച് ഫിലിപ്സ് മൊബൈല്‍ഫോണ്‍

പ്രായമായവര്‍ക്ക് മൊബൈല്‍ഫോണുകള്‍ പലതും ഉപയോഗിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അതിനൊക്കെയും പ്രതിവിധിയുമായി പുതിയ മൊബൈല്‍ ഫോണുമായി ഫിലിപ്‌സ് വരുന്നു.

ജുറാസിക് വേള്‍ഡിലെ ദിനോസറുകളെ നിര്‍മ്മിച്ചത് എങ്ങനെ?

പ്രശസ്ത ഹോളിവുഡ് ചിത്രം ‘ജുറാസിക് പാര്‍ക്കിന്റെ’ നാലാം ഭാഗമായ ‘ജുറാസിക് വേള്‍ഡ്’