സ്കൂളില്‍ പോയാല്‍ വിശപ്പ്‌ മാറുമോ?

215

സ്കൂളില്‍ പോയാല്‍ വിശപ്പ്‌ മാറുമോ?.  തെരുവില്‍ പേന വിറ്റ് നടക്കുന്ന ഒരു 5 വയസ്സുകാരന്‍റെ ചോദ്യമാണ്.

ഇത് ഇവര്‍ ചോദിക്കുന്നത് സാധാരണക്കാരായ ജനങ്ങളോട് അല്ല. അധികാരത്തിന്‍റെ കനക സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് തങ്ങളെ അനാഥരാക്കുകയും, പിന്നീട് പട്ടിണിയില്‍ നിന്നും രക്ഷപെടാന്‍ പിച്ചപാത്രം എടുക്കേണ്ടി വരുമ്പോള്‍ അതിലും കൈയിട്ട് വാരാന്‍ വരുന്ന അധികാര കൊമരങ്ങളോട് ആണ്. രാജ്യാന്തര ആഡംബര ഫുഡ് കമ്പനിയായ മക്ഡൊണാള്‍ഡ്സിന്‍റെ കടയില്‍ എന്നും ഈ ബാലന്‍ വന്നു നില്‍ക്കും. അവര്‍ കഴിക്കുന്നത് കണ്ട് കൊതിയൂറാനല്ല മറിച്ചു അവിടെ വരുന്നവര്‍ക്ക് തന്റെ കൈയ്യിലുള്ള പേനകള്‍ വിറ്റ് തന്‍റെ അമ്മയ്ക്കും സഹോദരിക്കും ഒരു നേരത്തെ അന്നം കൊണ്ട് കൊടുക്കാനാണ്.

ഈ തെരുവ് ബാലനെ കണ്ടു ദയ തോന്നിയ അവടെ വന്ന ഒരു ചെറുപ്പകാരന്‍ അവനെ അതിനകത്ത് വിളിച്ചു കയറ്റി ആഹാരം മേടിച്ചു കൊടുത്ത്. അച്ഛന്‍ മരിച്ചുപോയ ആ പയ്യന്‍ തന്റെ അമ്മയ്കും സഹോദരിക്കും വേണ്ടി ആഹാരം എടുത്ത ശേഷമാണ് സ്വയം കഴിച്ചത്. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ അവന്‍ ഇടയ്ക്ക് ഇടയ്ക്ക് ആ ചെറുപ്പക്കാരനോട്‌ ചോദിക്കുന്നുണ്ട് സ്കൂളില്‍ പോയാല്‍ എന്‍റെ വിശപ്പ്‌ മാറുമോ എന്ന്.

വയ്യാത്ത അമ്മയെയും ഒന്നിനുമാകാത്ത സഹോദരിക്കും വേണ്ടി ജീവിതത്തിലെ സകല ഭാരങ്ങളും പേറുന്നത് ഈ 5 വയസ്സുകാരന്‍റെ തോളില്‍ ആണ്. ഇത് പോലെയുള്ള അനേകം കുഞ്ഞു തോളുകള്‍ ഈ ഇന്ത്യ മഹാ രാജ്യത്ത് ഉണ്ട്. ബാലവേല കുറ്റകരമാണ് എന്ന് വാദിക്കുന്നവര്‍ ഈ ബാലന്മാര്‍ എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചു നോക്കിയിടുണ്ടോ?.

ഈ വീഡിയോ കണ്ടു നോക്കിയിട്ട് ഈ ബാലന്‍റെ ചോദ്യത്തിന് ഉത്തരം പറയു.