സ്കൂള്‍ കട്ട്‌ ചെയ്ത 8 വയസ്സുകാരനെ അച്ഛന്‍ കൊടുംതണുപ്പില്‍ കെട്ടിയിട്ട് വസ്ത്രമുരിഞ്ഞ്‌ പൊതിരെ തല്ലി

219

01

ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഈ പാവം 8 വയസ്സുകാരന് നേരിട്ടിരിക്കുന്ന കാര്യം. തന്റെ അടുത്ത് നിന്നും സ്കൂളില്‍ അടക്കുവാന്‍ വേണ്ടി 1000 രൂപയും വാങ്ങി പോയ മകന്‍ സ്കൂളില്‍ എത്തിയില്ല എന്ന് അറിഞ്ഞാണ് ഈ അച്ഛന്‍ മകനെ തിരയാന്‍ തെരുവിലേക്കിറങ്ങിയത്. ഒടുവില്‍ മാര്‍ക്കറ്റില്‍ നിന്നും മകനെ ലഭിച്ചതോടെയാണ് ഈ അച്ഛന്റെ തനിനിറം ലോകം കണ്ടത്.

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ നാചോംഗിലാണ് സംഭവം അരങ്ങേറിയത്. മകനെ കിട്ടിയ ഉടനെ ഇയാളെ ആ പാവത്തെ അടുത്തുള്ള മരത്തില്‍ കെട്ടിയിടുകയായിരുന്നു. അപ്പോള്‍ 5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു തണുപ്പ്. കൊടും തണുപ്പില്‍ മകന്റെ വസ്ത്രം കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് മുന്‍പില്‍ വെച്ച് വലിച്ചു കീറിയ ഈ അച്ഛന്‍ മകനെ ചാട്ടവാര്‍ ഉപയോഗിച്ചു അടിച്ചതായി ഈ ചിത്രങ്ങള്‍ എടുത്ത ലിന്‍ ഗാംഗ് പറയുന്നു. അവന്റെ ശരീരത്തില്‍ നിന്നും ചോര വാര്‍ന്നിട്ടും ഈ അച്ഛന്‍ നിര്‍ത്തുകയോ കണ്ടു നില്‍ക്കുന്നവര്‍ അനങ്ങുകയോ ചെയ്തില്ലെന്ന് ലിന്‍ ഗാംഗ് പറയുന്നു.

ആ പാവം ആ അടിയൊക്കെ ഏറ്റ് തണുത്തു വിറക്കുകയായിരുന്നു എന്ന് ലിന്‍ ഗാംഗ് പറയുന്നു. ഇത്തരം ശിക്ഷകള്‍ ചൈനയില്‍ വ്യാപകമാണെന്നാണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ബ്രിട്ടീഷ്‌ മാധ്യമം ഡെയിലി മെയില്‍ ആരോപിക്കുന്നത്. കുട്ടികളെ അനുസരണ ഉള്ളവരായി വളര്‍ത്തുവാന്‍ ഇത്തരം ശിക്ഷകള്‍ നല്‍കുന്നതില്‍ നിന്നും പലയിടത്തും മാതാപിതാക്കള അധികാരികള്‍ തടയാരില്ലെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.