സ്കൊളാരിയുടെ ക്രൂരപരിശീലനം – വീഡിയോ പുറത്ത്..

206

new

പരിശീലനത്തിനിടെ ബ്രസീലിയന്‍ പരിശീലകന്‍ ലൂയി ഫിലിപ്പ് സ്‌കൊളാരി പ്രതിരോധനിര താരത്തെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ബാഴ്‌സലോണ താരം ഡാനി ആല്‍വേസിന്റെ ജനനേന്ദ്രിയത്തില്‍ സ്‌കൊളാരി ചവുട്ടുന്ന വീഡിയോയാണ് യു ട്യൂബിലൂടെ പുറത്തുവന്നത്.

നടന്നുവരുന്ന സ്‌കൊളാരി, പന്ത് തട്ടിക്കൊണ്ടിരുന്ന ഡാനിയുടെ ജനനേന്ദ്രിയത്തില്‍ തട്ടുന്നതായി വീഡിയോയില്‍ കാണാം. പക്ഷെ ഒരുപക്ഷം സ്‌കൊളാരി ആരാധകരും, പക്ഷക്കാരും പറയുന്നത്, സ്‌കൊളാരി പന്ത് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധവശാല്‍ ജനനേന്ദ്രിയത്തില്‍ തട്ടുന്നുവെന്നാണ്. എന്നാല്‍ ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നാണ് ബ്രസീല്‍ ക്യാംപ് നല്‍കുന്ന വിശദീകരണം.

 

Advertisements