സ്ത്രീകളള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല; പണ്ട് യുധിഷ്ഠിരന്‍ കൊടുത്ത പണി

  591

  Indian-woman-in-Kolkata-w-008

  സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല. അവരോടു ഒരു രഹസ്യം പറയുന്നതിലും ഭേദം അത് വല്ല പത്രത്തിലോ ന്യൂസ്‌ ചാനലിലോ കൊടുക്കുന്നതാണ് എന്നൊക്കെ നമ്മള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ? സ്ത്രീകള്‍ ഏത് രഹസ്യവും പരസ്യമാക്കുമോ?

  നമ്മള്‍ ഭാരതീയ പുരാണങ്ങള്‍ എടുത്ത് നോക്കിയാല്‍, സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു കുഴപ്പം വരാന്‍ കാരണം മഹാഭാരതം കഥയാണ്. മഹാഭാരതം കഥയിലെ പഞ്ചപാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിര രാജകുമാരന്റെ ശാപം കാരണമാണ് സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിവ് കിട്ടാതെ പോയതത്രേ…

  എന്താണ് ആ കഥ എന്നല്ലേ?

  പാണ്ഡവരും കൌരവരും തമ്മില്‍ ശക്തമായ യുദ്ധം നടന്നു. കുരുക്ഷേത്ര ഭൂമിയില്‍ ബന്ധുകള്‍ പരസ്പരം പോരാടി, പരസ്പരം കൊന്നൊടുക്കി. ഒടുവില്‍ കൌരവരെ മുഴുവന്‍ നിഗ്രഹിച്ചു പാണ്ഡവര്‍ രാജ്യം പിടിച്ചടുക്കി. ഇതിനു ശേഷം മരിച്ച ശത്രുപക്ഷത്തെ ബന്ധുക്കളുടെയും കര്‍ണന്‍റെയും ഒക്കെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്  യുധിഷ്ഠിരന്‍ ആയിരുന്നു. ആ സമയത്ത് മാത്രമാണ് കര്‍ണ്ണന്‍ തന്റെ സഹോദരനാണ് എന്നാ സത്യം മാതാവായ കുന്തിയില്‍ നിന്നും അദ്ദേഹം അറിയുന്നത്. അത് വരെ ആ സത്യം തന്നില്‍ നിന്നും മറ്റു പാണ്ഡവറില്‍ നിന്നും കുന്തി ദേവി മറച്ചു വച്ചു എന്നതില്‍ അദ്ദേഹം കോപിഷ്ട്ടനായി. സഹോദരനാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും തങ്ങള്‍ കര്‍ണ്ണനെ വധിക്കുകയില്ലായിരുന്നു എന്ന് വിലപിച്ച അദ്ദേഹം ഇനി ഒരിക്കലും ഒരു പെണ്ണിനും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാതെ പോകട്ടെ എന്ന് ശാപിക്കുകയും ചെയ്തു..!

  ഇതാണ് ഐതീഹ്യ…പക്ഷെ നമ്മുടെ നാട്ടിലെ പെണുങ്ങള്‍ രഹസ്യങ്ങള്‍ പരസ്യമാക്കുന്നത് പണ്ട്  യുധിഷ്ഠിരന്‍ ഇങ്ങനെ ശപിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍….ആഹ്…