fbpx
Connect with us

Featured

സ്ത്രീകളും പിന്നെ സദാചാര ചിന്തകളും

കേരളം ലോകത്തിനു സമ്മാനിച്ച വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജാ രവിവര്‍മ്മ ഒരിക്കല്‍ ഒരു പെയ്റ്റിംഗ് ചെയ്തു ഉണ്ണി കണ്ണന്‍ അമ്മ യശോധയുടെ മടിയിലിരുന്നു മുല കുടിക്കുന്നതായിരുന്നു ചിത്രം. അക്കാലത്ത് വലിയ ബഹളങ്ങള്‍ക്കും, വ്യവഹാരങ്ങള്‍ക്കും ഇടയായ ചിത്രമായിരുന്നു അത്. കാരണം എന്തായിരുന്നു എന്ന് വെച്ചാല്‍ കണ്ണന് മുല കൊടുക്കുമ്പോള്‍ യശോധയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ്. കാര്‍മുകില്‍ വര്‍ണ്ണന്റെ മാതാവിന്റെ മാറിടം വസ്ത്രമില്ലാതെ വരച്ചതില്‍ പരം തെറ്റ് വേറെന്താണ്! അന്നും കാണുമായിരിക്കണം ഇന്നത്തെ പോലെ സദാചാര സംരക്ഷകര്‍. ഈ പുകിലുകളൊക്കെ ഉണ്ടായപ്പോള്‍ രവിവര്‍മ്മ പറഞ്ഞത് ‘അമ്മിഞ്ഞ കൊതിയോടെ കുടിക്കുന്ന കണ്ണന്റെ നിഷകളങ്ക മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മാറില്‍ തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് ഒന്നും പറയാനില്ല’ എന്നായിരുന്നു.

 97 total views,  4 views today

Published

on

കേരളം ലോകത്തിനു സമ്മാനിച്ച വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജാ രവിവര്‍മ്മ ഒരിക്കല്‍ ഒരു പെയ്റ്റിംഗ് ചെയ്തു ഉണ്ണി കണ്ണന്‍ അമ്മ യശോധയുടെ മടിയിലിരുന്നു മുല കുടിക്കുന്നതായിരുന്നു ചിത്രം. അക്കാലത്ത് വലിയ ബഹളങ്ങള്‍ക്കും, വ്യവഹാരങ്ങള്‍ക്കും ഇടയായ ചിത്രമായിരുന്നു അത്. കാരണം എന്തായിരുന്നു എന്ന് വെച്ചാല്‍ കണ്ണന് മുല കൊടുക്കുമ്പോള്‍ യശോധയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ്. കാര്‍മുകില്‍ വര്‍ണ്ണന്റെ മാതാവിന്റെ മാറിടം വസ്ത്രമില്ലാതെ വരച്ചതില്‍ പരം തെറ്റ് വേറെന്താണ്! അന്നും കാണുമായിരിക്കണം ഇന്നത്തെ പോലെ സദാചാര സംരക്ഷകര്‍. ഈ പുകിലുകളൊക്കെ ഉണ്ടായപ്പോള്‍ രവിവര്‍മ്മ പറഞ്ഞത് ‘അമ്മിഞ്ഞ കൊതിയോടെ കുടിക്കുന്ന കണ്ണന്റെ നിഷകളങ്ക മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മാറില്‍ തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് ഒന്നും പറയാനില്ല’ എന്നായിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളില്‍ മാധ്യമ ലോകത്ത് വലിയ ചര്‍ച്ച ഉണ്ടായ ഒരു കാര്യം ബി ബി സി യുടെ ഒരു പ്രോഗ്രാമായ ബി ബി സി ബ്രേക്ക്ഫാസ്റ്റി ന്റെ റിപ്പോര്‍ട്ടര്‍ അന്ന റീഡ് മാറിടം വെളിവാകും വിധം വസ്ത്രം ധരിച്ചതായിരുന്നു. അതിനു അവര്‍ പറഞ്ഞതു ‘സ്ത്രീകള്‍ക്ക് സ്തനമുള്ള കാര്യം പുതിയ അറിവാണെന്ന മട്ടിലാണ് ചിലരുടെ പ്രതികരണമെന്നാണ് ‘ഇതെല്ലം എന്തിനു ഇവിടെ നിരത്തുന്നു എന്ന് ചോദിച്ചാല്‍, ഇന്നലെ എന്റെ ബുദ്ധിക്കും, ചിന്തകള്‍ക്കും ഉള്ളില്‍ നിന്ന് ഞാനൊരു കവിത എഴുതുകയുണ്ടായി അതിന്റെ വരികള്‍ ക്കായി ദയവായി എന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ താത്പര്യപെടുന്നു. (ഈ ലേഖനത്തിന് താഴെയായി അത് പ്രസിദ്ധീകരിക്കുന്നു. അതിന്റെ കൂടെ ഒരു വോട്ടിംഗ് വിട്ജെറ്റ്‌ കൂടെ ആഡ് ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ? – ടീം ബൂലോകം)

പ്രസ്തുത കവിത ഓണ്‍ലൈന്‍ വാരികയില്‍ അയച്ചപ്പോള്‍ എഡിറ്റര്‍ എനിക്ക് തന്ന മറുപടി, കുട്ടികളും, സ്ത്രീകളും ഒരുപാട് വായിക്കുന്നതാണ് അതിനാല്‍ പബ്ലിഷ് ചെയ്യാന്‍ പരിമിതിയുണ്ട് എന്നായിരുന്നു. സ്ത്രീകള്‍ അത്രയ്ക്ക് ബോധവും വിവരവുമില്ലാത്തവരാണോ.. ഒരു സ്ത്രീയുടെ ചിന്തകളും, വിചാരങ്ങളുമെന്തെന്നു പുരുഷന്മാരാണോ തീരുമാനിക്കുന്നേ? സ്തനത്തെ കുറിച്ചെഴുതിയാല്‍ പിന്നെ സ്ത്രീകള്‍ വായനകളില്‍ നിന്നോടിയോളിക്കുമോ?

എന്ത് കൊണ്ട് കേരളത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്യുന്നു, എന്ത് കൊണ്ട് മകന്‍ അമ്മയുടെ കുളിമുറി രഹസ്യങ്ങള്‍ വീഡിയോയില്‍ സേവ് ചെയ്യുന്നു. യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം കേരളത്തില്‍ ഇല്ല എന്നത് കൊണ്ട് മാത്രമാണ് എന്നതിന്റെ ഒരു തെളിവാണ് ആ മാഗസിന്റെ മറുപടി. ഇവിടെ രതി നിര്‍വേദവും, തകരയും ആയിരം പ്രാവിശ്യം റീ മേയ്ക്ക് ചെയ്യപെടുന്നതും, ഷക്കീല കേരളത്തില്‍ തരംഗം സൃഷ്ടിച്ചതുമെല്ലാം ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ഒളിച്ചു നോക്കുന്നത് കേരളത്തിന്റെ സ്വന്തം കലയാണ് പക്ഷെ നേരില്‍ നോക്കാന്‍ പേടിയും ദുഷിച്ച സദാചാര ചിന്തയും. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ത് വിചാരിക്കുന്നു എന്നതാണ് നമ്മുടെ പ്രശ്‌നം.

Advertisement



ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നവരില്‍ കൂടുതല്‍ പങ്കും യുവാക്കളാണ് എന്നാണു തോന്നുന്നത്. മാങ്ങയേതു, കുരുവേത് എന്നറിയാവുന്ന പെണ്‍ കുട്ടികള്‍ തന്നെയാണ് ഓണ്‍ ലൈനുകളില്‍ വരുന്നത്, പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാഗസിനുകളിലും, ഗ്രൂപ്പുകളിലും .അല്ലെങ്കില്‍ തന്നെ വായനക്ക് എന്തിനാണ് ആണ്‍ പെണ്‍ വേര്‍തിരിവ്..? നിങ്ങളറിയുന്നില്ലേ കാലം മാറിയത് അത് കൊണ്ടല്ലേ എന്നെ പോലുള്ള തക്കിടി മുണ്ടാന്മാര്‍ വരെ ഓണ്‍ ലൈനുകളില്‍ നാലോ അഞ്ചോ ലൈക്കുകള്‍ മേടിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം ശ്രദ്ധിക്കു അവരുടെ, ശരീരത്തിനും, മനസ്സിനും ഇഷ്ടപെടുന്നവയാണ് അവര്‍ ധരിക്കുന്നത്, നമ്മള്‍ ആണുങ്ങള്‍ കരുതും ഇവളെന്താ കാണിക്കണേ എന്ന്. സത്യത്തില്‍ പെണ്‍കുട്ടികളുടെ അത്മധൈര്യമാണ് അവരുടെ വസ്ത്ര ധാരണത്തില്‍ പോലും പ്രതിഫലിക്കുന്നത്. നീണ്ട നോട്ടങ്ങള്‍ക്ക് നേരെ അവര്‍ക്കറിയാം എന്തെടാ എന്ന് ചോദിയ്ക്കാന്‍.

അപ്പോള്‍ പറഞ്ഞു വരുന്നത് ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് ഇന്നാട്ടിലെ സദാചാരം നഷ്ടമാകാന്‍ പോകുന്നില്ല. കാരണം നിങ്ങള്‍ ആര്‍ക്കു വേണ്ടി പേടിക്കുന്നോ അവര്‍ സത്യത്തില്‍ പേടിക്കുന്നത് നിങ്ങളുടെയീ പൊടിപിടിച്ച ചിന്തകളെയാണ്. ഇപ്പോള്‍ ആണ്‍ പെണ്‍ സൌഹൃദങ്ങളില്‍ നിങ്ങള്‍ കരുതുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ അനുഭവിക്കുന്നു. ഇവിടുത്തെ മധ്യ വയസ്‌ക തലമുറകളെയാണ് സത്യത്തില്‍ ബസിലും, ട്രെയിനിലും, ഓണ്‍ ലൈനിലും സ്ത്രീകള്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പേടിക്കുന്നത്. അവര്‍ക്ക് ചിന്തിക്കാനും പെരുമാറാനും ആണുങ്ങളെ പോലെ തന്നെ കഴിവുണ്ടെന്ന് തിരിച്ചറിയണം. അതാണ് ഇവിടെ വേണ്ട ഏറ്റവും വലിയ സദാചാര ബോധം എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട്..

**********************************************

ബൂലോകത്തിന്റെ പ്രബുദ്ധരായ വായനക്കാരെ, മുകളില്‍ ബഹുമാന്യ എഴുത്തുകാരന്‍ ശ്രീ. ഷൈന്‍ ടി. തങ്കച്ചന്‍ സൂചിപ്പിച്ച കവിത താഴെ കൊടുക്കുന്നു. ഇനിയെല്ലാം വായനക്കാര്‍ക്ക് വിട്ടു തരുന്നു. ഇതിനു താഴെ കൊടുത്ത വോട്ടിംഗ് വിട്ജെറ്റില്‍ നിങ്ങളുടെ അഭിപ്രായം വോട്ട് ആയി രേഖപ്പെടുത്തുമല്ലോ?

Advertisement



ടീം ബൂലോകം

കൂര്‍മുലകളും, തുളുമ്പും നിതംബങ്ങളും ,
ചോര കൊതിക്കുന്ന ചുണ്ടുകളുമല്ലാതെ
പിന്നെയും എന്തെല്ലാം നിന്റെ ആയുധങ്ങള്‍ …?
മൌനങ്ങളും ,വചാലങ്ങളും ഒളിച്ച
ഇരുണ്ട വാരി കുഴികളോ..?
അതോ നിലാവുകളൊളിച്ചിരിക്കുന്ന
രാവുകളില്‍ നിന്റെ കിതപ്പുകളില്‍ മയക്കി
ചിന്തകളും ,സ്വപ്നങ്ങളും അടര്‍ത്തിയെടുത്ത്
വിയര്‍പ്പു തുള്ളികളില്‍ തളര്‍ത്തുന്നതോ..?
എങ്കിലും തോല്‍ക്കുവാനായി,
തോല്‍ക്കുവാനായി മാത്രം ഞാന്‍
നിന്നെ സ്‌നേഹിച്ചു പോയി …

[polldaddy poll=6192311]

 98 total views,  5 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement