സ്ത്രീകളും പ്രതികരണശേഷിയും !!!!

0
335

rachel-buschert-main

ദിവസവും ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ബസ്സിലെ പല മോശവും അപലപനീയമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ദുഖവും ദേഷ്യവും തോന്നിയ ഒന്ന് ഇവിടെ പറയുന്നു. ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്,അന്ന് ഞാന്‍ സ്‌കൂളില്‍ പോകുന്നത്രെ പ്രൈവറ്റ് ബസ്സില്‍ ആണ്. രാവിലെ വളരെ തിരക്കുള്ള സമയത്താണ്ഞാന്‍ പോകുന്നത്. അന്നും നിറഞ്ഞു കവിഞ്ഞ ബസ്സാണ് കിട്ടിയത്. ഞാന്‍ കണ്ടുനില്‍ക്കുമ്പോള്‍ ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന ബസ്സ് കണ്ടക്ടര്‍ എന്റെ അടുത്ത് നില്‍ക്കുന്ന ചേച്ചിയെ വളരെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയാണ്. ഭയവും അസ്വസ്ഥതയും കൊണ്ട് ആ ചേച്ചിയുടെ മുഖം വിളറി ഇരിക്കുന്നു പക്ഷെ ആ ചേച്ചി ഒന്നും മിണ്ടുന്നില്ല, പ്രതികരിക്കുന്നില്ല!!.

പക്ഷെ ഇന്ന് കേരളം ഒരുപാട് മാറിയിരിക്കുന്നു, എന്നാല്‍ സ്ത്രീകളോട് ഉള്ള അതിക്രമങ്ങള്‍ കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഒരുപാട് കൂടിയിരിക്കുന്നു .എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല, സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനമായ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രതികരണ ശേഷി ഇല്ലേ ഇപ്പോഴും? അന്യപുരുഷന്‍ ശരീരത്തില്‍ തൊടുമ്പോള്‍ പ്രതികരിക്കാന്‍ വിദ്യാഭ്യാസം ആവശ്യമില്ല എങ്കില്‍ പോലും, ഇത്രയും സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും സ്ത്രീ സംരക്ഷണ സമിതികളും ഉള്ള നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണ്? തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന അന്യപുരുഷനെ അനുവദിക്കുക ആണ് നാം അതിലൂടെ ചെയുന്നത്. ഒരു പക്ഷെ ഒരു നോട്ടം കൊണ്ട് മാത്രം തടയാവുന്ന ഒരു ഉപദ്രവം വല്യ രീതിയില്‍ ഉള്ള ഒന്നായി വളര്‍ത്താന്‍ ഈ നിശബ്ദത കാരണമാകും. തൊടാന്‍ വരുന്ന പുരുഷന്മാര്‍ക്കും കാണുമല്ലോ മകളോ, അമ്മയോ, പെങ്ങളോ നിങ്ങളും അവരെ പ്രതികരിക്കാന്‍ പഠിപ്പിക്കു, തന്നെ ഉപദ്രവിക്കുന്ന പുരുഷനോട് പ്രതികരിക്കേണ്ടത് എങ്ങനെ എന്ന് പറഞ്ഞു കൊടുക്ക് … നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും അറിയട്ടെ പ്രതികരണ ശേഷിയുടെ വില .. അപ്പോള്‍ നിന്റെ കൈയ്യും വിറക്കും മറ്റു പെണ്ണുങ്ങളെ തൊടാന്‍ കാരണം നിനക്ക് അറിയാം അവര്‍ പ്രതികരിക്കും എങ്ങനെ എന്ന്….