സ്ത്രീകളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന്‍റെ പേരില്‍ തപാലില്‍ നാപ്കിന്‍ അയച്ചു പ്രതിഷേധം.!

  0
  199

  sez

  കേരളത്തില്‍ ഇതാ വീണ്ടും വ്യത്യസ്തമായ ഒരു പ്രതിഷേധം.! ഇത്തവണ ഈ പ്രതിഷേധം നയിക്കുന്നത് ഓണ്‍ലൈന്‍ കൂട്ടായ്മ.

  വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്‍റെ എം.ഡിക്ക് ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ തപാലില്‍ നാപ്കിന്‍ അയച്ച് നല്‍കിക്കൊണ്ടാണ് പ്രതിഷേധിചത്.

  കഴിഞ്ഞ ദിവസമാണ് നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് മൊത്തം സ്ത്രീ ജീവനക്കാരെയും വസ്ത്രമഴിച്ച് പരിശോധിച്ചത്. സൂപ്പര്‍വൈസറുടെ നേതൃത്വത്തിലാണ് 45ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്.

  ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് പരിശോധന നടത്തിയതെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും സ്ഥാപനം നല്‍കിയിരുന്നില്ലെന്നും വെള്ളം കുടിക്കാനും മൂത്രമൊഴിക്കാന്‍ പോവാനും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.