സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കു: നിങ്ങളുടെ വ്യക്തിത്ത്വം കാത്തുസൂക്ഷിക്കു.

169

പലര്‍ക്കും ഒരു ധാരണയുണ്ട് സ്ത്രീകള്‍ അബലകലാണ് അവര്‍ക്ക് പ്രതികരണശേഷിയില്ലാ എന്ന്. ഇത്തരം ധാരണകളാണ് ഇന്ത്യന്‍ മഹാരാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടാന്‍ കാരണമാകുന്നത്.

ഇത്തരം ധാരണകള്‍ തിരുത്തുകയെന്നതാണ് സ്ത്രീകള്‍ നേരിട്ടേക്കാവുന്ന ഏറ്റുവും വലിയ വെല്ലുവിളികളില്‍ ഒന്നും. പ്രതികരിക്കുക എന്നതാണ് ഈ ധാരണകള്‍ തിരുത്താന്‍ ഏറ്റുവും നല്ല മാര്‍ഗ്ഗം. വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഏതെങ്കിലും പുരുഷന്മാര്‍ നിങ്ങളെ കമന്റ് അടിക്കുകയാണെങ്കില്‍ കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞ് മാറി നടക്കരുത്.

എന്തിനാണ് തങ്ങളെ അങ്ങനെ പറഞ്ഞത് എന്ന് ചോദിക്കണം. പ്രതികരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് മിക്ക ഞെരമ്പ് രോഗികളും ഇത്തരം അശ്ലീല കമന്റ്റുകള്‍ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കാന്‍ ധൈര്യപെടുന്നത്.  നിങ്ങള്‍ പ്രതികാരിക്കുകയാണെങ്കില്‍ പോതുമധ്യത്തില്‍ ഇവര്‍ ഒറ്റപെടും. നിങ്ങളെ സഹായിക്കാന്‍ ഒട്ടേറെ പേര്‍ വരും. പ്രതികരിക്കുക എന്നതാണ് നിങ്ങളുടെ ഏറ്റുവും വലിയ ആയുധം.

എല്ലാം കണ്ടും കെട്ടും സഹിക്കാന്‍ നിങ്ങള്‍ ആരുടേയും അടിമകളോ സ്വകാര്യവസ്തുക്കളോ അല്ല. ജീവനും ആത്മാവും ഉള്ള ഈ സമൂഹത്തിലെ ഒരു വ്യക്തിയാണ് നിങ്ങളും. സ്ത്രീകള്‍ പ്രതികരിച്ചപ്പോള്‍ നാണിച്ചു പോയ 2 കമന്റ്റടിക്കാരുടെ വീഡിയോ ഒന്ന് കണ്ടു നോക്കു.