Media
സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?

സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?.
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന് പോകുന്നത്. എന്നാല്‍ ഇതിനൊന്നും ഇപ്പോഴും മറുപടി നല്കാന് സര്‍ക്കാരിനോ ഭരണാധികാരികള്‍ക്കോ കഴിയുന്നില്ല.
സ്ത്രീകള്‍ക്ക് എവിടെയും എപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള സ്വതന്ത്രം ഇന്ത്യയിലുണ്ട്. അതില്‍ ഒരു പൗരനും തടസം നില്ക്കാന് കഴിയില്ല. കാമഭ്രാന്ത് തലയ്ക്ക് പിടിച്ച് ഒടുവില്‍ അവരുടെ ഇരയാകുന്നതും സ്ത്രീകള്‍ തന്നെ. സ്ത്രീകളെ വെറുമൊരു ലൈംഗിക വസ്തു മാത്രമാണെന്നാണ് പുരുഷന്മാരുടെ ധാരണ.
എന്നാല്‍ അതിനെ മാറ്റിമറിക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ മുഖ്യകാരണം സ്ത്രീകള്‍ തന്നെയാണെന്നാണ് പല പ്രമുഖരും വ്യക്തമാക്കിയിട്ടുള്ളത്. പുരുഷന്മാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണമായി പലരും പറയുന്നത്.
ഒരു പെണ്‍കുട്ടി മുട്ടിന് താഴെയുള്ള വസ്ത്രം ധരിച്ചാല്‍ അവളെ പ്രശ്നക്കാരിയായി കാണുന്നവരാണ് ഇന്നത്തെ സമൂഹം. സ്ലീവ് ലെസ് വസ്ത്രങ്ങളോ ജീന്‍സോ ധരിച്ചാല്‍ ആ പെണ്‍കുട്ടിയെ മോശക്കാരിയായി മുദ്രകുത്തുകയാണ് സമൂഹം ചെയ്തു വരുന്നത്.
ബലാത്സംഗം വര്‍ദ്ധിക്കാന്‍ മുഖ്യകാരണം മോശമായ രീതിയിലുള്ള വസ്ത്രധാരണ തന്നെയാണെന്നാണ് പലരുടെയും നിഗമനം. എന്നാല്‍ ഏത് വസ്ത്രം ധരിക്കണമെന്നുള്ള സ്വാതന്ത്രം ഒരു സ്ത്രീയ്ക്കുണ്ട്. അതിനെ തടസപ്പെടുത്താന്‍ ഒരു നിയമവും ഇന്നില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.
സ്ത്രീകള്‍ക്കായുള്ള നിയമം ഇപ്പോഴും നിയമം പുസ്തകങ്ങളിലെ പേജുകളില്‍ മാത്രം ഒതുങ്ങുന്നു.അത് യാഥാര്‍ത്ഥ്യമാവുകയോ പ്രാബല്യത്തില്‍ വരികയോ ചെയ്യുന്നില്ല. അതിന് ആരാണ് ഉത്തരവാദി. നിയമപാലകരോ അതോ ജനങ്ങളോ?.
സ്ത്രീകള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഭരണാധികാരികളുടെ ഭാഗത്ത് നിന്നും കാണുന്നത് ഒന്ന് മാത്രം മൗനം. അതാണ് ഇപ്പോഴും അവരുടെ മറുപടി. സര്‍ക്കാരും ഭരണാധികാരികളും തുടരെ മൗനം മാത്രം പാലിക്കുന്നിടത്തോളം കാലം നഷ്ടമാകുന്നത് ഓരോ പെണ്‍കുട്ടികളുടെയും ജീവനാണ് എന്നത് തലപ്പത്തിരിക്കുന്നവര്‍ ഓര്‍ക്കണം.
775 total views, 4 views today