സ്ത്രീകള്‍ക്ക് രക്ഷയായി കുരുമുളക് സ്പ്രേ വിപണിയില്‍

246

knockout_spary_1-500x500

സ്ത്രീകള്‍ക്ക് പീഡനശ്രമത്തിനിടയില്‍ ഒരു രക്ഷയായി കുരുമുളക് സ്പ്രേ വിപണിയില്‍ എത്തുന്നു. അടിച്ചാല്‍ കണ്ണിന് എരിച്ചില്‍ ഉണ്ടാക്കുന്നതും ഏതാണ്ട് 45 മിനിട്ടോളം പൂര്‍ണ്ണ ബോധക്കേട് പോലും വരുത്താവുന്ന തരത്തിലുള്ള കുരുമുളക് ലായനിയാണ് ഇതില്‍ ഉള്ളത്. കണ്ടാല്‍ ഒരു സ്പ്രേ എന്ന് തോന്നിക്കാവുന്ന ഇത് ബലാല്‍സംഗ വീരന്മാര്‍ക്ക് അപകടകാരിയാണ്.

വീര്യം കൂടുതല്‍ വേണ്ടവര്‍ക്ക് വേണ്ടി ‘ചില്ലി ഫ്‌ലേവറിലും’ ഇവ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ 350 രൂപയാണ് ഇതിന്റെ വില. നിയമ പ്രശ്നങ്ങള്‍ ഭയന്ന് റീട്ടെയില്‍ വില്‍പ്പന കുറവാണ്. എങ്കിലും ഇവയുടെ ഓണ്‍ലൈന്‍ വില്‍പ്പന തകൃതിയായി നടക്കുന്നു എന്നാണു റിപ്പോര്‍ട്ട്. ബലാത്സംഗ വീരന്മാര്‍ക്ക് ഞെരമ്പ് രോഗികള്‍ക്കും പണി കിട്ടുവാന്‍ പോകുന്നു.