സ്ത്രീകള്‍ക്ക് വേണ്ടി ഒരു എക്സ്ക്ലൂസീവ് ആപ്പ്.!

174

bride-new
എത്ര എത്ര ആപ്പുകളാണ് ഓരോ ദിവസവും ഇവിടെ റിലീസ് ചെയ്യുന്നത്. എന്ത് ചെയ്യാനും ഇപ്പോള്‍ ഒരു ആപ്പിന്റെ സഹായം ലഭ്യമാകുമെന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടു വിവിധ കമ്പനികള്‍ പുതിയ പുതിയ ആപ്പുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇതാ, സൗന്ദര്യം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തി സ്ത്രീകള്‍ക്കായിഒരു എക്‌സ്‌ക്ലൂസീവ് ആപ്പുമായി വരികയാണ് ഒരു ആഫ്രിക്കന്‍ കമ്പനി. തൊലിയുടെ നിറം, ഉയരം, ഭാരം, രാജ്യം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തിയ ചോദ്യാവലിയിലൂടെയാണ് വധുവാകാന്‍ സ്ത്രീ എത്രത്തോളം യോഗ്യയെന്ന് ഈ ആപ്പ് കണക്കുകൂട്ടും.
ഈ ആപ്പ് ഉപയോഗിച്ച് സുഹൃത്തുക്കളുടേയോ ശത്രുക്കളുടേയോ എന്നുവേണ്ട ആരുടെയും വധുവില മനസിലാക്കാന്‍ എളുപ്പം സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

വിലനിര്‍ണയം നടത്തുന്നതിനാല്‍ സ്ത്രീകളെ വസ്തുക്കളായി കാണുന്നു എന്നാരോപിച്ചാണ് ഏറെ വിമര്‍ശനങ്ങളും ഈ ആപ്പ് നേരിടുന്നുണ്ട്.