സ്ത്രീകള്‍ വണ്ടി ഓടിക്കുന്ന സൗദി; എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം

263

new1

സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിന് നിരോധനമുള്ള രാജ്യം..അതാണ്‌ സൗദി അറേബിയ. സ്ത്രീ സ്വാതന്ത്ര്യത്തിന് വേറെയും ഒരുപാട് വിളക്കുകള്‍ നിലവിലുള്ള രാജ്യമാണ് സൗദിയെങ്കിലും ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സ്ത്രീകളെ വണ്ടി ഓടിക്കുന്നതില്‍ നിന്നും വിലക്കുന്ന നിലപാട് തന്നെയാണ്.

സൗദിയില്‍ നിന്ന് വിദേശങ്ങലില്‍ പോയി പഠിച്ചെത്തിയ പുതുതലമുറ സ്ത്രീകള്‍ ഡ്രൈവിങ് അവകാശത്തിനായുള്ള സമരങ്ങളുമായി മുന്നോട്ട് ഇറങ്ങി കഴിഞ്ഞു.

സ്ത്രീകളെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനെതിരെ വളരെ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. 1990ലാണ് പ്രത്യക്ഷമായി ഒരു പ്രതിഷേധം നടക്കുന്നത്. റിയാദില്‍ നിരവധി സ്ത്രീകള്‍ കാറുകള്‍ ഡ്രൈവ് ചെയ്തുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു.

2007ല്‍ വജേഹ ഹുവൈദാര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക അബ്ദുള്ള രാജാവിന് ഒരു പരാതി നല്‍കിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അന്താരാഷ്ട്ര വനിതാദിനത്തില്‍ ഇവര്‍ സൗദിയില്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചത് രാജ്യത്തിനകത്ത് പുരോഹിതരില്‍ നിന്നും യാഥാസ്ഥിതികരായ പൗരന്മാരില്‍ നിന്നും വലിയ പ്രതിഷേധം വിളിച്ചുവരുത്തി.

അറബ് രാഷ്ട്രങ്ങളില്‍ ഭറണകൂടങ്ങള്‍ക്കെതിരായ വികാരമുയര്‍ത്തിയ ‘അറബ് വസന്ത’ത്തിനു ശേഷം സ്ത്രീകളെ ഡ്രൈവ് ചെയ്യാനനുവദിക്കണമെന്ന ആവശ്യം കൂടുതല്‍ മുറുകിയിരിക്കുകയാണ്. ‘വിമന്‍ ടു ഡ്രൈവ്’ എന്ന പേരിലുള്ള ഒരു പ്രസ്ഥാനം സൗദിയില്‍ ശക്തിയാര്‍ജിച്ചു വരുന്നുണ്ട്.

സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നല്‍കുന്നതില്‍ സൗദിയുടെ ഭരണകര്‍ത്താക്കളില്‍ പലര്‍ക്കും എതിര്‍പ്പില്ല പക്ഷെ സ്ത്രീകള്‍ക്ക് ഡ്രൈവിഹ് അവകാശങ്ങള്‍ നല്‍കുന്നതിന് കടുത്ത് എതിര്‍പ്പുമായി നിലകൊള്ളുന്ന യാഥാസ്ഥിതിക പുരോഹിതവര്‍ഗത്തെ അവര്‍ പേടിക്കുന്നു. അത് കൊണ്ട് തന്നെ സ്ത്രീകള്‍ വണ്ടി ഓടിക്കുന്ന സൗദി എന്നത് അടുത്ത് എങ്ങും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നമായി തന്നെ തുടരുന്നു…