inspiring story
സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം… പെൺകുട്ടികളുടെ കിടിലൻ മറുപടി
1961 – ലെ സ്ത്രീധന നിരോധ നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം.
വിദ്യാഭ്യാസമുള്ളവർക്കും സ്ത്രീധനമെന്ന പിശാചിനെക്കുറിച്ച് ബോധമുള്ളവർക്കും മാത്രമേ സമൂഹത്തിൽ നിന്നും സ്ത്രീധനത്തെ ഒഴുവാക്കി നിർത്താൻ സാധിക്കുകയുള്ളു. മക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുക, പണം ഉണ്ടാക്കുന്നത് അവരുടെ പഠനത്തിന് വേണ്ടിയാകുക, അല്ലാതെ സ്ത്രീധനത്തിനു വേണ്ടിയാകരുത്. ഈ തീരുമാനമാണ് ഓരോ മാതാപിതാക്കളും ആദ്യം സ്വീകരിക്കേണ്ടത്. സ്ത്രീധനം നൽകിയാലും കൊടുത്താലും ഉണ്ടാകുന്ന ശിക്ഷയെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം.
സ്ത്രീധനം ഒരു സാമൂഹ്യവിപത്തായി മാറുകയാണ്. ഇത്ര വൃത്തികെട്ടൊരു അനാചാരം ഇന്ത്യയിൽ അല്ലാതെ വേറെ കാണില്ല. എത്രയോ സ്ത്രീകളാണ് ഈ ദുരാചാരത്തിൽ എരിഞ്ഞമർന്നത് . പെണ്മക്കളെ വളർത്തി വലുതാക്കി നല്ല വിദ്യാഭ്യാസം കൊടുത്തിട്ടു മാതാപിതാക്കൾ ഭരിച്ച ധനവും കൂടി കൊടുക്കണം എന്നത് എന്ത് ന്യായമാണ് ? ഇവിടെ കാലഘട്ടം ഇത്തരം അനാചാരങ്ങളെ ചോദ്യം ചെയ്യുകയാണ് ഈ പെണ്കുട്ടികളിലൂടെ, വീഡിയോ കാണാം.
829 total views, 32 views today