fbpx
Connect with us

Featured

സ്ത്രീധനം താ.. കല്യാണം കഴിക്കാന്‍ ചെലവുണ്ട്

സ്ത്രീധന കാര്യത്തില്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തന്റെ വീട്ടില്‍ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും

 195 total views

Published

on

dowri

സ്ത്രിധനത്തെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും പ്രതിപാദിക്കാത്ത മേഖലകള്‍ ചുരുക്കം. വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും കുടുംബ കോടതികളും പെരുകിക്കൊണ്ടിരിക്കുമ്പോഴും അതിനു മീതെയായി ഇത്തരം പ്രശ്‌നങ്ങളും ദുരുഹ മരണങ്ങളും കൂടിവരുന്നു.ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീ ഇന്ന് മുന്‍പന്തില്‍ലാണു് .ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സ്ത്രീകള്‍ സമരത്തിനിറങ്ങി പുറപ്പെടുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും സ്ത്രീ പീഡന കഥകളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം നിത്യ സംഭവങ്ങളാകുന്നു. ഇതിനൊരു പരിഹാരം നാം കണ്ടെത്തിയേ മതിയാകൂ.

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം കഥകള്‍ കണ്ട് മനസ് മരവിച്ചാണ് ഈകുറിപ്പെഴുതുന്നത്. സ്ത്രീകള്‍ മാത്രമാണോ മരണത്തിന്റെ പിടിയിലകപ്പെടുന്നത് എത്രയോ നിഷ്‌കളങ്ക്കരായ കുഞ്ഞുങ്ങളും ഇതിന്റെ ബലിയാടുകളാകുന്നു.എന്തിനാണിവര്‍ മുല്ലപ്പൂമൊട്ടുപോലുള്ള പിഞ്ചു പൈതങ്ങളെ നിഷ്‌കരുണം വധിക്കുന്നത് എന്തിനാണ് സര്‍വ്വശക്തനായ നാഥന്റെ ജോലി സ്വയം ഏറ്റെടുക്കുന്നത്. ഇത്ര അധപതിച്ചുവോ നമ്മുടെ സമൂഹം. ദൈവം വരദാനമായി നല്‍കിയ ജീവിതം നശിപ്പിച്ചു കളയാന്‍ മനുഷ്യര്‍ക്കെന്താണധികാരം. അവന്റെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് നന്മയില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുന്നവര്‍ ക്കല്ലേ വിജയം. ആത്മഹത്യ ഒരു എടുത്തുചാട്ടമാണ് ജീവിതത്തിനു മുന്നിലെ ഒരു തോറ്റുകൊടുക്കലാണത്. കുടുംബമാകുമ്പോള്‍ പല തിക്താനുഭവങ്ങളൂം ഉണ്ടായേക്കാം. സഹിക്കാവുന്നതിലും അധിക യാതനകള്‍ അനുഭവിചേക്കാം. പക്ഷെ ഇതിന് പരിഹാരമായി ഒരിക്കലും ആത്മഹത്യയെ കാണരുത്. ‘വറചട്ടിയില്‍ നിന്നും എരിതീയിലേക്ക്’ എന്ന അവസ്ഥയാകുമത്. സഹനങ്ങള്‍ ഒരുപാട് സഹിച്ച് നാഥന്റെ കോപത്തിനിരയായി മടങ്ങിയാല്‍ പരലോകത്ത് കടുത്ത ശിക്ഷ തന്നെ ലഭിക്കും. കലഹങ്ങള്‍ പരമാവധി ഉണ്ടാകാതെ നോക്കുകയും കുടുംബഭദ്രത കൈവരിക്കാനും സ്ത്രീകള്‍ ശ്രമിക്കുക ഒന്നിച്ച് ജീവിക്കാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്ന് പരിപൂര്‍ണവിശ്വാസ മുണ്ടെങ്കില്‍ വേര്‍പിരിയുക.

എന്നാല്‍ ആത്മഹത്യയില്‍ നിന്നുംകൊലപാതകങ്ങളില്‍ നിന്നും മോചനം കിട്ടുമല്ലോ. ഒന്നുമറിയാത്ത പാവം സ്ത്രീകള്‍ക്ക് കുടുംബ കോടതികളും കൌണ്‍സിലിംഗിലൂടെ വനിതാസംഘടനകളും പിന്തുണ നല്‍കുക.

സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിര്‍ക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ!ധനം സമൂഹത്തില്‍ നിന്ന് മാറ്റപ്പെട്ടില്ല. ദീനീ ബോധവും ഉത്തമ സ്വഭാവ ഗുണങ്ങളുമുള്ള സ്ത്രീതന്നെ ഒരു ധനമല്ലെ. പിന്നെന്തിന് സ്ത്രീധനം എന്ന ദുഷിച്ച ധനം വേറെ. മനുഷ്യന്‍ ഇന്ന് പുരോഗതിയുടെ ഉച്ചകോടിയിലെത്തിനില്‍ക്കുമ്പോഴും ഒരു വിഭാഗം ജനങ്ങള്‍ ഇങ്ങിനെ നശിക്കുന്നത് വളരെ ഖേദകരം തന്നെ. പുറമെ ആദര്‍ശ ശാലികളായ പലരും സ്വന്തം കാര്യം വരുമ്പോള്‍ ഇതിന് മുതിരുന്നു. സ്ത്രീധന കാര്യത്തില്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തന്റെ വീട്ടില്‍ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും ഇങ്ങിനെയായിരിക്കെ ഇതിനെക്കുച്ചുള്ള ചര്‍ച്ച വിഡ്ഡിത്തമാകും. അത്യാഗ്രഹം എന്നവസ്സനിക്കുന്നുവോ അന്നേ ഇതിന് പരിഹാരമാകൂ.

Advertisementഇന്ന് ഗള്‍ഫ്ഭര്‍ത്താക്കന്‍ മാരേയാണ് ഓരോ കുടുംബവും മക്കളെ ഏല്‍പ്പിക്കാന്‍ അന്വേഷിക്കുന്നത് ഇതിനുള്ള ന്യായം നാട്ടില്‍ നിന്നാല്‍ മിച്ചം ഒന്നും മുണ്ടാകില്ല എന്നതാണ്. ശരിയായിരിക്കാം.നാട്ടില്‍ ജോലിയുള്ളവര്‍ക്ക് അധികം പത്രാസോടെ ജീവിക്കാന്‍ സാധിക്കില്ല.എങ്കിലും മനസമാധാനത്തോടെ ഉല്ലസത്തോടെ ഉള്ളത് കൊണ്ട്‌പെരുന്നാളാക്കാം.സന്തോഷാവസരങ്ങളിലും സങ്കടത്തിലും പങ്കുചേരാന്‍ പങ്കാളിയില്ലാതിരുന്നാല്‍ പിന്നിട് ഈവികാരങ്ങളൊക്കെ ആരുമായി പങ്കുവെക്കും.ആര്‍ഭാടങ്ങളില്ലങ്കിലും മഴയും വെയിലും ഒന്നിച്ചനുഭവിക്കാം. നിറയെ ആഭരണങ്ങളും ഉയര്‍ന്ന സ്ത്രീധനവും കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ചാലും ഉത്തരവാദിത്തങ്ങളീല്‍ നിന്നും ഒരു പിതാവിന് തലയൂരാന്‍ സാധിക്കുമോ? അവളുടെ പിന്നീടുള്ള ജീവിതം സുഖകരമാകുമെന്ന് തോന്നുന്നുണ്ടോ. നേരെ പരിചയപ്പെടും മുമ്പെ ഗള്‍ഫിലേക്ക് പറന്നകന്ന ഭര്‍ത്താവ്. കുത്തുവാക്കുകളും പീഡനങ്ങളൂം ഒരു ഭാഗത്ത് .സ്‌നേഹത്തിന് വേണ്ടി കൊതിക്കുന്നൊരു മനസ് മറുഭാഗത്ത്.

മരുമക്കളെജോലിക്കായിമാത്രം കൊണ്ടുവന്നതാണെന്നാണ് ചിലവീ ട്ടുകാരുടെമനോഭാവം ചെയ്യുന്നജോലില്‍ എന്തെങ്കിലും കുറ്റംകണ്ടു പിടിക്കുകയാണ്പ്രധാന ജോലി അവളിലെ നന്മയെ കാണാന്‍ ആരുമില്ല ആയിരം നന്മക്കിടയില്‍ ഒരു കുറ്റമുണ്ടങ്കില്‍ അത് ചുഴിഞ്ഞ് ടുത്ത് കുറ്റപ്പെടുത്താനാണ്ശ്രമം.

സൌന്ദര്യ കാര്യത്തിലുണ്ടാകുന്ന പ്രശ്‌നവും സ്ത്രീപീഡന കഥകളില്‍ ഒട്ടും കുറവില്ല.സൌന്ദര്യവും നിറവും എല്ലാം പടച്ചവന്‍ നല്‍കുന്നതല്ലെ.അതില്‍ മനുഷ്യര്‍ക്കാര്‍ക്കും കൈകടത്താന്‍ സാധിക്കില്ലല്ലോ. സൌന്ദര്യ കുറവ് മൂലം നമ്മുടെ നാട്ടില്‍ വിവാഹിതരായ പെണ്‍കുട്ടികള്‍ ദുരിതമനുഭിക്കുന്നുണ്ട്. തങ്ങള്‍ എത്ര വിരൂപരായാലും വരുന്ന പെണ്ണുങ്ങള്‍ ലോകൈക സുന്ദരികളായിരിക്കണമെന്നാണ് വരന്റെയും ബന്ധുക്കളുടെയും ആവശ്യം. വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ട് വന്നശേഷം സൌന്ദര്യ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് പെണ്‍കുട്ടികളെ തളര്‍ത്തുന്നു. ഇത് കഴിഞ്ഞേ ഉള്ളൂ അച്ചടക്കത്തിന്റെയും ദീനീബോധത്തിന്റെയും കാര്യം.

സൌന്ദര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത മനുഷ്യന് അവന്റെ സ്വഭാവം മെച്ചപ്പെടുത്താന്‍ സാധിക്കുമല്ലോ.നല്ല സ്വഭാവമാണ് ഒരു മനുഷ്യന്റെ എറ്റവും വലിയ സൌന്ദര്യം.മണ്ണിലേക്ക് വെച്ച് മുന്നാം നാള്‍ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേര്‍ന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാല്‍ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അല്‍പ കാലത്തെ ഇഹലോക വാസത്തില്‍ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാന്‍ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളില്‍ കൂടെ ക്കൊണ്ടുപോകുമോ?. ഈയടുത്ത കാലത്ത് എന്റെ പരിചയത്തിലുള്ള ഒരാള്‍ക്കുണ്ടായ സംഭവം പറയാം.അഞ്ച് വര്‍ഷം മുമ്പ് മകളുടെ വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്വര്‍ണം മുഴുവനായി കൊടുക്കാന്‍ കഴിഞ്ഞില്ല. കാശുണ്ടാകുമ്പോള്‍ കുറേശ്ശെയായി കൊടുക്കാമെന്നായിരുന്നു കരാറ് .വിവാഹ ദിവസം അണിയാന്‍ വായ്പയായി കിട്ടിയ ആഭരണങ്ങള്‍ അതിന്റെ ഉടമക്കാര്‍ തിരിച്ചു വാങ്ങിയ നാള്‍ തൊട്ട് കുറ്റപ്പെടുത്തലുകളും ശകാര വര്‍ഷവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ കുട്ടിയുടെ പിറകെ കൂടി . രണ്ട് വര്‍ഷമായി കുഞ്ഞില്ലാത്ത വിഷമവും വീട്ടിലെ ചുറ്റുപാടില്‍ നിന്നുള്ള മാനസിക പിരിമുറുക്കവും ഈ കുട്ടിയുടെ മാനസിക നിലയതന്നെ തകരാറിലാക്കി.വീട്ടുകാര്‍ അരമുറുക്കി പട്ടിണി കിടന്ന് ഒരു ലക്ഷം രൂപ ഉണ്ടാക്കി .അതിന് കിട്ടുന്ന സ്വര്‍ണം വാങ്ങാമെന്ന് വെച്ചപ്പോള്‍ മരുമകന് കാശിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ഇനീ! ഈ വാങ്ങുന്ന കാശിന്റെ സ്വര്‍ണം കുറച്ചു നല്‍കിയാല്‍ മതി എന്ന് പറഞ്ഞ് വീട്ടുകാര്‍ കാശുമായി പോയി .പക്ഷെ ശകാരം ഒരു വശത്ത് അരങ്ങ് തകര്‍ക്കുന്നുണ്ട് .അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായ പെണ്ണിനെ പ്രസവം കഴിഞ്ഞ് പോകുമ്പോഴെങ്കിലും ബാക്കിയുള്ള സ്വര്‍ണത്തിന് പരിഹാരം കാണണമെന്ന് കരുതി ഉപ്പയില്ലത്ത ആ കുട്ടിയുടെ വീട്ടുകാര്‍ നെട്ടോട്ടമോടുന്നു. ഇപ്പോള്‍ വരന്റെ വീട്ടുകാര്‍ പറയുന്നത് അന്ന് വാങ്ങിയ കാശ് തിരുച്ചു തരാം വിവാഹ ദിവസം പറഞ്ഞതിന് അനുസരിച്ചുള്ള സ്വര്‍ണം വാങ്ങി തരണമെന്ന്. നോക്കണേ സ്വാര്‍ഥമോഹിയായ മനുഷ്യന്റെ (കു)ബുദ്ധി.അന്ന് 5000;ത്തില്‍ താഴെ ഒരു പവന് ഉണ്ടായിരുന്നത് ഇന്ന് 15,000ത്തിലാണ്. വാക്കു പറഞ്ഞതിന് ഇന്ന് എന്ത് വിലയാണുള്ളത്. അതല്ലങ്കില്‍ വേറൊരു പോംവഴി അവര്‍ പറഞ്ഞത് ഇന്ന് ഒരു ലക്ഷം രൂപക്ക് എത്രസ്വര്‍ണം കിട്ടും അതിന്റെ ബാക്കി നല്‍കിയാ മതി എന്ന്. എങ്ങിനെയായാലും അവര്‍ക്ക് കിട്ടേണ്ടത് കിട്ടുക തന്നെ വേണം.മറ്റുള്ളവര്‍ പട്ടിണി കിടന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാതേയും മറ്റുള്ളവരോട് ഇരന്നും വേണോ തന്റെ ആര്‍ഭാടങ്ങള്‍ നടത്താന്‍.ഗതികെട്ട ഒരു കുടുംബത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ സമ്പത്ത് എന്ത് നിയമത്തിന്റെ പേരിലാണ് ഇക്കൂട്ടര്‍ കൈക്കലാകുന്നത് .പ്രായമായ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കി യുവാക്കള്‍ ഇതിന് എതിര് നില്‍ക്കണം. ചിലര്‍ സ്ത്രീധനമായി കിട്ടുന്ന കാശ് കൊണ്ടാണ് മഹര്‍ വാങ്ങുന്നത് .ഇത്രയധികം ലജ്ജാകരമായ മറ്റെന്ത് അവസ്ഥയാണുള്ളത് സ്ത്രീധനം ഇത്ര അധികം വങ്ങാന്‍ എന്താകാരണ മെന്ന് ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്താണെന്നറിയാമോ, പെണ്ണിന് ആവശ്യമായ മഹര്‍ വസ്ത്രങ്ങള്‍ മറ്റ് കല്ല്യാണ ചിലവുകള്‍ ഇവയല്ലാം നടത്താന്‍ വേറെകാശ് ഇല്ല എന്ന്. എന്തിന് താങ്ങാന്‍ കഴിയാത്ത മഹറും വസ്ത്രങ്ങളും വാങ്ങുന്നത്. സ്ത്രീധന കാശ് കൊണ്ട് വിവാഹ ചിലവ് നടത്തുകയെന്നാല്‍ മോശമായ ഏര്‍പ്പാടല്ലേ. ഇതില്‍ നിന്നല്ലാം മാറ്റം വരണം.സ്ത്രീതന്നെ സ്ത്രീയുടെ പ്രധാന ശത്രുവായി മാറരുത്.

Advertisementഒരുവശത്ത് ഇങ്ങിനെയെല്ലാം നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ചെറിയ ശതമാനം പേരെങ്കിലും ഇതില്‍ നിന്നല്ലാം അകന്നു നിന്ന് മന്യമായി ജീവിക്കുന്നുണ്ട്. തികച്ചും വിത്യസ്ഥ ചുറ്റുപാടില്‍ നിന്നും വന്ന ലാളനയും സ്‌നേഹവും അനുഭവിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിയുന്നതോടെ വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ഏല്‍പ്പിച്ചു വീട്ടുകാര്‍ ഒരിക്കലും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കരുത് .താങ്ങാന്‍ കഴിയാത്തഭാരം ചുമന്ന് ജീവിതം തന്നെ മടുത്ത് പോകുന്ന ഒരവസ്ഥ വരാം. പതുക്കെ പതുക്കെ ഒരു നല്ല വീട്ടമ്മയായി അവളെ വളര്‍ത്തുകയാണ് വേണ്ടത്. ശരിയും തെറ്റും സ്‌നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയാല്‍ ഭര്‍ത്താവിന്റെ വീട് ഒരിക്കലും അവള്‍ക്ക് തടവറയാകില്ല. അവളിലെ വ്യക്തിയെ അംഗീകരിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നല്ല ആഗ്രഹങ്ങളെ സഫലമാക്കാനും വീട്ടുകാര്‍ സഹായിക്കണം.വീട്ടിലെ ഏല്ലാ! അംഗങ്ങളും സഹകരിച്ച് മുന്നോട്ട് പോകണം . മറ്റൊരു വീട്ടിലെ അംഗമായി അവളെ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടരുത്.ഒരുവീട്ടില്‍ കഴിയുന്നവര്‍ക്കെല്ലാം അവരുടെതായ ബാധ്യതയുണ്ടന്ന് മനസ്സിലാക്കണം .അവരവര്‍ക്ക് ചെയ്യാവുന്നകാര്യങ്ങള്‍ അവരവര്‍ തന്നെ ചെയ്യാന്‍ ശ്രമിക്കണം. തനിക്ക് ചെയ്യാവുന്ന ജോലി ഒരിക്കലും മറ്റൊരാള്‍ ചെയ്തില്ലെങ്കില്‍ ശകാരിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലന്നോര്‍ക്കണം.സ്‌നേഹ പൂര്‍ണമായ കുടുംബ ജീവിതം സാധ്യമാക്കണം. മനസുകള്‍ തമ്മില്‍ അകന്ന് കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരു സുഖവും കിട്ടില്ലെന്ന് ഓര്‍ക്കണം.

അതു പോലെ തന്നെ പ്രധാനമുള്ള ഒരു കാര്യമാണ് ഒരു പെണ്‍കുട്ടി യുടെ പെരുമാറ്റവും.വന്നുകയറുന്നവീട് സ്വന്തം വീടായി കാണാനും അവിടത്തെഅംഗങ്ങളെ സ്വന്തക്കാരായി കരുതാനും കഴിയുന്നവളായിരിക്കണം . തന്റെ ഭര്‍ത്താവിനെ നൊന്ത് പ്രസവിച്ച ഉമ്മയും കഷ്ടപ്പാടുകള്‍ക്ക് നടുവിലും അല്ലലറിയാതെ വളര്‍ത്തിയ ഉപ്പയും മുന്നോട്ടുള്ള ജിവിതത്തില്‍ മരുമകളായി വന്ന മകളുടെ സ്‌നേഹവും പരിചരണവും കിട്ടി ജിവിക്കണം.അവരെ പരിചരിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും ഒരു ഭാര്യക്കുള്ള ധാര്‍മിക ഉത്തരവാദിത്തം ഒരു പെണ്‍കുട്ടിയും വിസ്മരിച്ചുകൂടാ.

ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപെണ്‍കുട്ടിക്ക് .അതുവരെ ജിവിച്ച ചുറ്റുപാടില്‍ നിന്നും തികച്ചും വ്യത്യസ്ത ലോകത്ത് പറിച്ചു നടുകയാണ്. സ്വാതന്ത്രം കുറയുമ്പോയും ചിത്രശലഭങ്ങളെ പോലെ പാറി നടന്ന ജീവിതത്തിന്റെ നഷ്ടബോധം മനസ്സില്‍ നൊമ്പരപ്പാടായി മാറുമ്പൊഴും നിരാശ പ്പെടേണ്ട കാര്യമില്ല.ജീവിതത്തെ പലഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് ബാല്യത്തില്‍ കുസ്യതിയും കൌമാരത്തില്‍ ചാപല്യവും യുവത്വത്തില്‍ പക്വതയും വര്‍ധക്യത്തില്‍ വീണ്ടും കുഞ്ഞായ നാളിലെ കുസ്യതിയുമൊക്കെയാണ് മനുഷ്യന്റെ അവസ്ഥ.ഘട്ടങ്ങളായുള്ള ഈ അവസ്ഥകളില്‍ അതിന്റെതായ കാര്യഗൌരവത്തോടെ, നോക്കികണ്ടേ മതിയാകൂ. പഠിക്കാന്‍ പോയ കുട്ടികള്‍ക്ക് അടുക്കള ജോലി ഒന്നും അറിയില്ല എന്നത് ഒരു വീമ്പു പറച്ചിലാണ് .ഏത് പഠനത്തിനും അതിന്റെതായ ഒരു അന്തസുണ്ട് വെറും കലാലയ ബിരുദം കൊണ്ട് മാത്രം ജിവിതതോണി തുഴയാന്‍ കഴിയില്ല. നമ്മുക്കും നമ്മുടെ സ്വന്തക്കാര്‍ക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതോ അല്ലെങ്കില്‍ സ്വന്തം വീടുപോലെ കരുതേണ്ട ഭര്‍ത്താവിന്റെ വീട്ടില്‍ ജോലി ച്ചെയ്യുന്നതുകൊണ്ടോ ഒരുകുറച്ചിലും കരുതേണ്ട കാര്യമില്ല. ഒരു പക്ഷെ ഒരു പെണ്‍കുട്ടി സ്വപ്നം കണ്ട ജീവിതമായിരിക്കില്ല അവള്‍ക്ക് ലഭിക്കുന്നത് .അവള്‍ അതുവരെ വളര്‍ന്ന അന്തരീക്ഷത്തിലായിരിക്കില്ല പിന്നീടുള്ള ജീവിതം പക്ഷെ ക്ഷമിക്കുന്നവര്‍ക്കു് അല്ലാഹുവിന്റെ മുന്നില്‍ ഉന്നത സ്ഥാനമുണ്ട് . ക്ഷമിച്ച് ജീവിച്ചാല്‍ ഒരു നാളില്‍ അതിന് ഫലം കാണുക തന്നെ ച്ചെയ്യും. ചട്ടിം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം പോകും എന്നു പറഞ്ഞപോലെ സ്‌നേഹ സന്തോഷത്തോടെ ജീവിക്കുക. പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രസന്നവതിയായി സമീപിക്കുക. കുഞ്ഞുങ്ങളെയുമെടുത്ത് മരിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് അല്ലാഹു വിന്റെ അടുത്തു ആത്മഹത്യക്കും കൊലപാതകത്തിനും ഒരു പോലെ സമാധാനം പറയേണ്ടിവരുമെന്നോര്‍ക്കുക…

 196 total views,  1 views today

AdvertisementAdvertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment14 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment14 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment17 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement