Leo Thomas
പദ്മ, വരാൽ, കിങ് ഫിഷ്, എന്റെ മെഴുകുതിരി അത്താഴങ്ങൾ – അനുപ് മേനോൻ ഈ അടുത്തകാലത്ത് തിരക്കഥ എഴുതിയ നാല് സിനിമകൾ. നാലിലും നായകൻ അദ്ദേഹം തന്നെയാണ്. ഏതാണ്ട് ഒരേ ടൈപ്പിൽ ഉള്ള കഥാപാത്രങ്ങളാണ് നാലു ചിത്രത്തിലും. പണക്കാരനായ നായകൻ, ചുറ്റിലും ഒന്നിൽകൂടൽ അധികം നായികമാർ അദ്ദേഹത്തെ ഇങ്ങോട്ടു കേറി പ്രണയിക്കുന്നു.. തുടങ്ങിയ സ്ഥിരം അനൂപ് മേനോൻ മേനോൻ ലീലാവിലാസങ്ങൾ.
ഇതിൽ വരാൽ മാത്രമാണ് കുറച്ച് വ്യത്യസ്തമായ നിൽക്കുന്ന ഒരു ചിത്രം,സ്ഥിരം നായക ശൈലി ആണെങ്കിൽ പോലും ഈ നാല് ചിത്രങ്ങൾ കണ്ടു കണ്ടു കഴിയുമ്പോൾ, ഒരു ചെറിയ ഇഷ്ടം ഈ ചിത്രങ്ങളോട് നമുക്ക് തോന്നിപ്പോകുന്നുണ്ട്. അത് ആ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള താല്പര്യമാണ്.
വളരെ നല്ല ഒരു കഥയും കഥാസന്ദർഭവും ഉണ്ടായിട്ടും തന്റെ സ്ഥിരം ഫിലോസഫിക്കൽ ലൈനിലൂടെ തിരക്കഥയെഴുതി, ഇംഗ്ലീഷ് സംഭാഷണങ്ങൾ ഇടയ്ക്ക് കുത്തിക്കയറ്റി അതിന് ഒന്നുമല്ലാതാക്കി കളയുകയാണ് അനൂപ് മേനോൻ തന്നെ തിരക്കഥകളിലൂടെ…. അതുമല്ലെങ്കിലും ഈ ചിത്രങ്ങളിൽ തനിക്ക് പകരം വേറെ ആരെങ്കിലും നായകനാക്കി കാസ്റ്റ് ചെയ്താലും മതി.
മികച്ച ഒരു തിരക്കഥാകൃത്ത് തന്നെയാണ് അനൂപ് മേനോൻ, എന്നാൽ ഈ അടുത്തകാലത്ത് ഇറങ്ങിയ ഈ ചിത്രങ്ങളിലെല്ലാം ഒരേ ടൈപ്പിൽ ഉള്ള തിരക്കഥകൾ കൊണ്ടുവന്ന് നമ്മെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്നു… പിന്നെ വേറൊരു കാര്യം ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളിലെയും പാട്ടുകൾക്ക് ഒരേ വരികളും ഒരേ ട്യൂണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്