Featured
സ്നേഹപുര്‍വ്വം ആന്‍ഡ്രോയിഡിനു വേണ്ടി സ്വന്തം മൈക്രോസോഫ്റ്റ്
നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കുറവാണോ, നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകുമ്പോള്‍ എന്തേലും ഒക്കെ എടുക്കാന്‍ മറക്കാരുണ്ടോ, നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകാറുണ്ടോ.
ആരും തെറ്റിദ്ധരിക്കരുത് ഇത് ഓര്‍മ്മശക്തി കൂട്ടാനുള്ള ആയുര്‍വേദ ലേഹ്യത്തിന്റെ പരസ്യം ഒന്നും അല്ല. Microsoft-ന്റെ പുതിയ on{X} എന്നാ സോഫ്റ്റ്വെയര്-നെ പരിചയപ്പെടുത്തിയതാണ്.
141 total views

നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കുറവാണോ, നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകുമ്പോള്‍ എന്തേലും ഒക്കെ എടുക്കാന്‍ മറക്കാരുണ്ടോ, നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകാറുണ്ടോ.
ആരും തെറ്റിദ്ധരിക്കരുത് ഇത് ഓര്‍മ്മശക്തി കൂട്ടാനുള്ള ആയുര്‍വേദ ലേഹ്യത്തിന്റെ പരസ്യം ഒന്നും അല്ല. Microsoft-ന്റെ പുതിയ on{X} എന്നാ സോഫ്റ്റ്വെയര്-നെ പരിചയപ്പെടുത്തിയതാണ്. Microsoft, Android മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി ആണ് ഈ സോഫ്റ്റ്വെയര് ഇറക്കിയത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ദൈനംദിന ജീവിതത്തെ യന്ത്രവല്‍ക്കരിക്കുക എന്നത് തന്നെ. ഈ സോഫ്റ്റ്വെയര്-ന്റെ സഹായത്തോടെ ഇനിമുതല്‍ നമ്മള് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്തേലും എടുക്കാനുണ്ടെല് നമ്മുടെ Android സ്മാര്‍ട്ട്ഫോണ്‍ അത് നമ്മളെ ഓര്‍മിപ്പിക്കും. അതുപോലെ തന്നെ ഇന്ന് മഴ പെയ്യാന്‍ സാധ്യത ഉണ്ടേല്‍ കുട എടുക്കാന്‍, എവിടേലും പോകുമ്പോള്‍ മുന്‍പ് അവിടെ വച്ച് മറന്നു പോയ സാധനങ്ങള്‍ എടുക്കാന്‍, ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ ഇനിമുതല്‍ ഫോണ്‍ നമ്മളെ ഓര്‍മ്മിപ്പിക്കും. ഈ സോഫ്റ്റ്വെയര്-നു GPS-ന്റെ സഹായത്തോടെ നമ്മള് നില്ക്കുന്ന സ്ഥലവും അതുപോലെ തന്നെ നമ്മള് ഇപ്പോള്‍ നടക്കുക ആണോ അതോ ഡ്രൈവ് ചെയ്യുക ആണോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ നമ്മള് ഡ്രൈവ് ചെയ്യുമ്പോള്‍ ഓട്ടോമാടിക് ആയിട്ട് മ്യൂസിക് പ്ലെയേര്‍ ഓണ്‍ ചെയ്യാനും, ഡ്രൈവ് ചെയ്യുമ്പോള്‍ കോള്‍ വരുവാണേല്‍ ‘നമ്മള് ഡ്രൈവ് ചെയ്യുവാണെന്ന്’ വിളിച്ചവര്‍ക്ക് ഓട്ടോമാടിക് ആയിട്ട് SMS അയക്കാനും ഒക്കെ ഈ സോഫ്റ്റ്വെയര് ഉപകരിക്കും.
ഇസ്രായേലിലെ Microsoft R&D Center ആണ് ഈ സോഫ്റ്റ്വെയര്-ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. സോഫ്റ്റ്വെയര് Android ഫോണ്‍-ല്‍ ഇന്‍സ്റ്റോള്‍ ചെയ്തശേഷം അവരുടെ വെബ്സൈറ്റ് വഴി നമുക്ക് സോഫ്റ്റ്വെയര്-നെ configure ചെയ്യാന്‍ സാധിക്കും. നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അവരുടെ വെബ്സൈറ്റ്-ല്‍ ലോഗിന്‍ ചെയ്യേണ്ടത്. ചെറിയ ചെറിയ സ്ക്രിപ്റ്റ്-കള്‍ വഴി ആണ് ഈ സോഫ്റ്റ്വെയര് configure ചെയ്യുന്നത്. Microsoft recipes എന്ന വിളിക്കുന്ന ഈ സ്ക്രിപ്റ്റ്-കള്‍ നമ്മുടെ ആവശ്യാനുസരണം അവരുടെ വെബ്സൈറ്റ്-ല്‍ നിന്ന് സെലക്ട് ചെയ്യാം. കുറച്ചു JavaScript അറിയാമെങ്കില്‍ സ്വന്തമായി recipes ഉണ്ടാക്കുവാനും നമുക്ക് സാധിക്കും. on{X} ഇന്‍സ്റ്റോള്‍ ചെയ്യാനും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും അവരുടെ വെബ്സൈറ്റ് അയ www.onx.ms സന്ദര്‍ശിക്കുക.
Microsoft ഇതല്ല ഇതിനപ്പുറത്തെ സോഫ്റ്റ്വെയര് ഉണ്ടാക്കുമെന്നും ഉണ്ടാക്കിയിട്ടുണ്ടെന്നും ഒക്കെ നമുക്ക് അറിയാം. അതുകൊണ്ട് തന്നെ ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. പക്ഷെ ഈ മലയാളിക്ക് അത്ഭുതം, അവര്‍ സ്വന്തം platform ആയ Windows തിരഞ്ഞെടുക്കാതെ ഗൂഗിള്‍-ന്റെ Android platform തിരഞ്ഞെടുത്തതിലാണ്. എന്തായെലും പുതിയ സംരംഭത്തിനു Microsoft-നു ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു.
142 total views, 1 views today