സ്നേഹ നിലാവ്
നിലാവ് ചോരിയുന്ന തണുപ്പുള്ള രാത്രി.അവര്‍ സംസാരിക്കുകയാണ്.സമയം ഏറെയായി.താഴത്തെ മുറിയില്‍ മുറിയില്‍ അവളുടെ അമ്മ ബൈബിള്‍ വായിച്ചു കൊണ്ടിരിക്കുന്നു . മുകളിലത്തെ നിലയില്‍,ഒരു മെഴുകുതിരി വെളിച്ചത്തിന്റെ ശോഭയില്‍ കുളിച്ചു നില്കുന്ന മുറിയിലിരുന്ന് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.അവളുടെ മുഖത്ത് ഏറെ സന്തോഷമുണ്ട്;പക്ഷേ മനസ്സില്‍…അയാള്‍ നളരെ സന്തോഷവാനാണെന്ന് തോന്നുന്നു.
199 total views
നിലാവ് ചോരിയുന്ന തണുപ്പുള്ള രാത്രി.അവര്‍ സംസാരിക്കുകയാണ്. സമയം ഏറെയായി.താഴത്തെ മുറിയില്‍ മുറിയില്‍ അവളുടെ അമ്മ ബൈബിള്‍ വായിച്ചു കൊണ്ടിരിക്കുന്നു. മുകളിലത്തെ നിലയില്‍,ഒരു മെഴുകുതിരി വെളിച്ചത്തിന്റെ ശോഭയില്‍ കുളിച്ചു നില്കുന്ന മുറിയിലിരുന്ന് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മുഖത്ത് ഏറെ സന്തോഷമുണ്ട്;പക്ഷേ മനസ്സില്‍…അയാള്‍ നളരെ സന്തോഷവാനാണെന്ന് തോന്നുന്നു.
“ഓര്‍കുന്നുണ്ടോ ,നമ്മള് ആദ്യമായ് കണ്ട ദിവസം ?.” അവള് ചോദിച്ചു.
“എന്തിനിപ്പോള്‍ അതൊക്കെ ഓര്കുന്നത്”അയാള്‍ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“വെറുതെ… പഴയ ഇണക്കങ്ങളും പിണക്കങ്ങളും…”
“മോള്‍ക്ക് പരീക്ഷ എന്നാ തുടങ്ങുന്നത്?”
“മാര്‍ച്ച് അഞ്ചാം തിയതി”.എന്താ എന്നെ പഠിപ്പിക്കുവാന്‍ വരുമോ..?
“പത്താം ക്ലാസില്‍ എന്നെ പഠിപ്പിച്ചതല്ലെ..?”
“എനിക്കതിനു പറ്റുമെന്ന് തോന്നുന്നില്ല മോള് നല്ലതു പോലെ പഠിച്ചാല്‍ മതി.
മനസ്സിരുത്തി പഠിക്ക് കര്ത്താവെപ്പോഴും കൂടെയുണ്ടാകും”.
“എന്നാലും…. വേണ്ട അച്ചനൊരു ബുദ്ധിമുട്ടാകും. സാരമില്ല ”
“ബുദ്ധിമുട്ടല്ല ,മാര്‍ച്ചില്‍ ഞനിവിടെ കാണില്ല ”
“എവിടെ പോകും?”
“കല്‍കത്തയിലേക്ക്…”
“എപ്പോള്‍ വരും?”
“നവംബറില്‍…”
“അപ്പോള്‍ ഇനി ഇതുപോലെ സംസാരിക്കാന്‍ പറ്റില്ല അല്ലേ..?”
“അതെ .മൂന്നു വര്‍ഷത്തേക്ക്..”
“മൂന്നു വര്ഷത്തേയ്ക്കോ?”അവളുടെ മുഖം ആശ്ചര്യം വിഷമവും കൊണ്ട് നിറഞ്ഞു
“അതെ… കല്കത്തയില് എത്തിയാല്‍ ഉടനെ ഞാന്‍ ജര്‍മനിയിലേക്ക് പോകും….”
തണുപ്പിനു അല്പം കട്ടി കൂടി.
അവളുടെ വീട്ടുമുറ്റത്തുള്ള ചെറിയ കുളത്തില്‍ ഒരു സുന്ദര ആമ്പല്‍ വിരിഞ്ഞു നില്കുന്നു അത് ആരെയോ തേടുന്ന പോലെ ആകാശത്തേക്ക് നോക്കി ഉലഞ്ഞു.
കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍ അത് കൂടുതല്‍ ശോഭ ഉള്ളതാകുന്നു . പക്ഷേ ചന്ദ്രന് ഇതൊന്നും ഗൌനിക്കാത്ത രീതിയില്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ യാത്ര തുടരുന്നു.എത്ര എത്ര ആമ്പലുകള്‍…എത്ര എത്ര കാര്‍മേഘങ്ങള്‍ ….പക്ഷേ ഒരേ ഒരു ചന്ദ്രന് മാത്രം.
“കൂട്ടുകാരെല്ലാം എന്തു പറയുന്നു ? ”
“സുഖമായ് ഇരിക്കുന്നു”,കണ്ണുകള്‍ തുടച്ചുകൊണ്ട് അവള് പറഞ്ഞു
“സമയമേറെയായി……എന്നാല്‍ ഞാനങ്ങോട്ട് ….”
“നില്ക്കൂ … കുറേ നാളുകള്‍ക്ക് ശേഷം വന്നതല്ലേ? ഇനി കുറേ നാളത്തേക്ക് വരുകയുമില്ല .കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയാല്‍ പോരെ….?”
“ശരി നിന്റെ ഇഷ്ടം പോലെ”
“അച്ചനെന്താ എന്നോട് ഈയിടെയായി ഒരിഷ്ടക്കുറവ്?…”
അവള് വിമ്മിട്ടത്തോടെ പതുക്കെ ചോദിച്ചു.
“മോള്‍ക്ക് വെറിതെ തോന്നുന്നതാ…”
“അല്ല അച്ചന് പട്ടത്തിനു പഠിക്കുമ്പോള്‍ എന്നോടെന്തൊരു സ്നേഹമായിരുന്നു?
ഇപ്പോള്‍ അച്ചനായതിനു ശേഷം……”
“അച്ചനായിക്കഴിഞ്ഞാല് പരിമിതികള്‍ ഏറെ വരുമെന്ന് നിനക്കറിയില്ലേ…?”
“എന്തിനാ അച്ചന് പട്ടത്തിന് പഠിച്ചത്? ഞാനൊരുപാട് പ്രാവശ്യം പറഞ്ഞതല്ലേ…..ഇതൊന്നും വേണ്ട എന്ന് ഞങ്ങളെപ്പോലെ ജീവിച്ചുകൂടായിരുന്നോ?..എങ്കില്‍ കുറച്ച് കാലം കഴിഞ്ഞ് എന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു കൂടായിരുന്നോ…”
“ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടില്ലേ…? ദൈവം എനിക്ക് കാണിച്ച് തന്നത് ഈ വഴിയാണ് .അപ്പോള്‍ ഞാനത് അനുസരിക്കാന്‍ ബാധ്യസ്ഥനല്ലേ..?”
“അപ്പോള്‍ ഈശ്വരന് എനിക്കുവേണ്ടി മാറ്റി വെച്ചിരിക്കുന്നതെന്താണ്?തിരുവസ്ത്രമാണോ..?ആണെങ്കില്‍ എനിക്കതില്‍ തെല്ല് എതിര്‍പ്പില്ല.. ”
ശബ്ദത്തിന് കടുപ്പമേറി അവള് പറഞ്ഞു.
“അതൊക്കെ പിന്നീടല്ലേ ?ഇപ്പോള്‍ പഠിക്കൂ…നല്ല ജോലി വാങ്ങി അമ്മയെ പരിചരിക്കൂ ..നിനക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ …ഞാനിറങ്ങുന്നു . രാത്രി യാത്ര ഇല്ല…”
അവര്‍ താഴെ ഇറങ്ങി വന്നു .അമ്മ കസേരയില്‍ നിന്നെഴുന്നേറ്റ് അവളിടെ അടുത്തേക്ക് പോയി.അവളുടെ മുഖത്തെ ഒരു പിഞ്ചിരികൊണ്ട് മറച്ചു.അവര്‍ വാതിലിന് അടുത്ത് എത്തി.അയാള്‍ യാത്രയായി..
അയാള്‍ പോകുന്നതും നോക്കി അവള് ആ പടിയില്‍ നിന്നു.ചന്ദ്രന് എല്ലാം കാണുന്നുണ്ടായിരുന്നു.പക്ഷേ ആമ്പല്‍ ഒന്നും കണ്ടില്ല.കാരണം ആമ്പലിന്റെ കണ്ണില്‍ ചന്ദ്രന് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.മുല്ല അവരുടെ നിമിഷങ്ങളെ സുഗന്ധമുള്ളതാക്കി ..
പൂമുഖത്ത് തൂക്കിയിട്ടിരുന്ന റാന്തല്‍ വിളക്കു കെടുത്തി അവളും അമ്മയും കിടക്കാനൊരുങ്ങി.ആ വീട്ടില്‍ അവര്‍ രണ്ടു പേര് മാത്രമേ ഉള്ളൂ ..അയാള്‍,അവള്‍ക്ക് എല്ലാമായിരുന്നു.നല്ലൊരു സുഹൃത്തായിരുന്നു..
അതിനെക്കാളേറെയായിരുന്നു.പക്ഷേ സാഹചര്യങ്ങള്‍…അവള്‍ക്കു വ്യസനം മാത്രം നല്കി .അറിയാമായിരുന്നിട്ടും അന്നൊന്നും അവള് ഇതേക്കുറിച്ചോര്ത്തില്ല.ഓര്‍ത്ത് വിഷമിക്കാന്‍ തയ്യാറായിരുന്നില്ല ..പ്രായം അതല്ലേ….?അവളുടെ പ്രായത്തിന്റെ ചാപല്യമെന്ന്ആദ്യമൊക്കെ കരുതിയെങ്കിലും,കാലത്തിന്റെ ജൈത്രയാത്രയില്‍ എപ്പോഴോ അയാളുടെ
മനസ്സും ചഞ്ചലപ്പെട്ടു.ഒന്നുമില്ലെങ്കിലും അയാളില്‍ ഇപ്പോഴും യൌവ്വനം നിറഞ്ഞ് തുളുമ്പുകയല്ലേ…
അവര്‍ കിടന്നു.ഈ കട്ടിയേറിയ തണുപ്പിലും ചുടു കണ്ണീര് അവളുടെ കവിള്‍ത്തടങ്ങളിലൂടെ താഴോട്ടിറങ്ങി.തുറന്നിട്ട ജനാലയിലൂടെ വന്ന കാറ്റിന് ആ കണ്ണീര് ഒപ്പാനായില്ല.ചിറകു വിരിച്ച് പറക്കുന്ന നരിച്ചീറുകളേയും,ഉദിച്ചു നില്കുന്ന ചന്ദ്രബിംബത്തേയും നോക്കി,ചീവീടുകളുടെ കരച്ചിലും ശ്രവിച്ച് അവള് മെല്ലെ ഉറക്കത്തിലൂടെ വഴുതി വീണു.നിര്‍വര്‍ണ്ണ സ്വപ്നങ്ങളും കണ്ട് അവള് കിടന്നു.യാമങ്ങള്‍ കടന്നു പോയി….
ഒരു പുതിയ സുപ്രഭാതത്തിനായ് ചന്ദ്രന് വിടപറഞ്ഞു……
സങ്കടത്തോടെ ആമ്പല്‍ തലതാഴ്ത്തി നിന്നു..
200 total views, 1 views today
