സ്പെഷ്യല്‍ ബ്രൈഡല്‍ ഫേഷ്യല്‍ (ഡയമണ്ട്) !!!

515

39ddf370779e71d09b3d92ee6ca5d607_ls

എന്റെ കല്യാണത്തിരക്കായി… വധുവിനുള്ള സാരി സ്വര്‍ണം എല്ലാം റെഡി. മമ്മിക്ക് ഒരു ആഗ്രഹം ഗോള്‍ഡ് പൊതുവേ അലര്‍ജിയായ മകള്‍ക്ക് ഒരു സ്വര്‍ണ അരഞ്ഞാണ്‍ വേണം.

അന്നായിരുന്നു bridal facialനായി ടൌണിലുള്ള ഒരു beatuy parlorല്‍ appointment കിട്ടിയിരുന്നത്. എന്നെ പാര്‍ലറില്‍ കയറ്റിവിട്ടശേഷം മമ്മിയും ചേച്ചിയും (അമ്മായിയുടെ മകള്‍ കൗമാരക്കാരായ രണ്ടു കുട്ടികളുടെ അമ്മ) matching accessories വാങ്ങാന്‍ Round പര്യടനം ആരംഭിച്ചു. ഇതിനിടയിലെപ്പോഴോ Palace Roadലെ ഒരു സ്വര്‍ണ്ണക്കടയില്‍ കയറി അവര്‍ അരഞ്ഞാണിനുള്ള അളവ് കൊടുത്തു. Jewellerysalesman പറഞ്ഞു ‘Madam വെറെ എന്തെങ്കിലും purchase ചെയ്യാനുണ്ടെങ്കില്‍ അതു കഴിഞ്ഞു വരുമ്പോഴേക്കും ഞങ്ങള്‍ ഇതു READY ആക്കി വെക്കാം’.

മൂന്നര നാലോളം മണിക്കൂര്‍നീണ്ട facial കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. സമയം ഏതാണ്ട് ആറര, ദൈവമേ… വീട്ടില്‍ കയറാനുള്ള ഡാഡിയുടെ deadline time ആയല്ലോ.. മമ്മിയും ചേച്ചിയും പറഞ്ഞു ‘ഇന്ന് കല്യാണ purchase അല്ലേ.. ഒരു കുഴപ്പവും ഇല്ല’. ഞങ്ങള്‍ നേരെ Jewelleryയിലേക്ക് പൊയി.

Free ആയി gold കൊടുക്കുന്നുണ്ടെന്നു തോന്നുന്നു.. അത്രക്ക് തിരക്ക്…

Salesman പറഞ്ഞു ‘ഒരു 5 minutes wait ചെയ്യൂ… ഇപ്പോ കൊണ്ടുവരാം…’ എന്നിട്ട് 3 ladies നും ഓരോ ചായ തന്നു.

5 പറഞ്ഞ് 15 minutes കഴിഞ്ഞു… Salesman വീണ്ടും പറഞ്ഞു… ‘ഒരു 5 minute ഇപ്പൊശരിയാക്കാം’, പിന്നെ ഓരോ കാപ്പി. ഇങ്ങനെ ചായയും കാപ്പിയും മാറി മാറി വന്നു പക്ഷേ സ്വര്‍ണ അരഞ്ഞാണ്‍ മാത്രം വന്നില്ല. Show room ന്റെ അകത്ത് കണ്ണടിച്ചുപോകുന്ന പ്രകാശധാരയില്‍ AC യിലിരിക്കുന്നതുകൊണ്ട് പുറത്ത് ഇരുട്ട് പരന്നത് അത്ര ശ്രദ്ധിച്ചില്ല. സമയം പോകുന്നത് എന്നാലും അറിഞ്ഞു.. ഏഴ്.. ഏഴര.. എട്ട്.. എട്ടുമണിയായപ്പോള്‍ ഞങ്ങള്‍ ചായയും കാപ്പിയും നിര്‍ത്തി വെള്ളംകുടി തുടങ്ങി. സ്വര്‍ണ്ണക്കടയുടെ shutter ഇടാന്‍ തുടങ്ങി. Salesman അപ്പോഴും പറഞ്ഞു ‘Madam ഒരു 5 minute, ഇപ്പൊശരിയാക്കാം ചായയോ കാപ്പിയോ!??’ ഞാനും മമ്മിയും ACയിലും വിയര്‍ക്കാന്‍ തുടങ്ങി. ‘Daddy വീടുപൂട്ടി കടയില്‍ പോയിക്കാണും’ മമ്മിയുടെ ആത്മഗതം. ഒടുവില്‍ ഏതാണ്ട് എട്ടര ആയപ്പോള്‍ അരഞ്ഞാണ്‍ വന്നു. Labour roomന് മുന്നില്‍ കാത്തിരിക്കുന്ന ബന്ധുക്കളുടെ മനോവിചാരത്തോടെ ഞങ്ങള്‍ മൂവരും ആ അരഞ്ഞാണിനെ ഒന്ന് എത്തിനോക്കി, ഒരുനോക്ക് കണ്ടശേഷം പറഞ്ഞു ‘Pack ചെയ്‌തോളൂ’.

Amount payment നേരത്തെ കഴിഞ്ഞതുകാരണം കിട്ടിയ സാധനവുമായി ഞങ്ങള്‍ Jewelry show roomന്റെ Side doorലൂടെ പുറത്തേക്കോടി. ഞങ്ങള്‍ ഞെട്ടി…. Palace Road തികച്ചും വിജനം, ഇങ്ങനെയൊരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമായാണ്. Autorikshaw എന്ന സാധനം Traffic block സൃഷ്ടിക്കുന്ന തൃശ്ശൂരിന്റെ സ്വന്തം റോഡില്‍ ഒരു Auto കിട്ടാനില്ല. മാമന്റെ സ്വഭാവം നന്നായി അറിയാവുന്ന ചേച്ചി ഞങ്ങളെ സമാധാനിപ്പിച്ചു.

തേടിപ്പിടിച്ച autoയില്‍ കയറിയിട്ടും ഒരു സ്വസ്ഥത കിട്ടുന്നില്ല. സാധാരണയായി ആറേമുക്കാല്‍ ഏഴ് മണിയോടെ വീട്ടില്‍നിന്ന് കടയിലേക്ക് ഡാഡി പോകാറുണ്ട്. ഞങ്ങള്‍ അമ്പലത്തിലെങ്ങാനും പോയി നേരം വൈകുന്ന ദിവസങ്ങളില്‍ വീട് പൂട്ടി താക്കോല്‍ ചെടിച്ചട്ടിയില്‍ വെക്കുകയാണ് ഡാഡിയുടെ പതിവ്.

മമ്മി പിന്നെയും പറഞ്ഞു ‘നേരം ഇത്രയായില്ലേ… ഡാഡി പോയിക്കാണും, നാളെ നിന്നോട് എപ്പോള്‍ തിരിച്ചെത്തിയെന്നെങ്ങാനും ചോദിച്ചാല്‍ ഒരു 7.15 എന്നു പറഞ്ഞാല്‍ മതി’ എന്ന് setup ചെയ്തു.

വീട്ടിലേക്കുള്ള വഴിയുടെ വളവ് തിരിഞ്ഞു. gateല്‍ auto നിര്‍ത്തി. ദൈവമേ… front door തുറന്നുകിടക്കുന്നു, light ഉണ്ട് അകത്തും.. പുറത്തും.. കാലുകള്‍ കുഴയുന്നുണ്ടോ എന്നൊരു സംശയം… രണ്ടടി മുന്നോട്ട് നീങ്ങിയപ്പോള്‍ കണ്ടു sofaയില്‍ ഡാഡി.. കടയില്‍ പോകാനായി dress മാറിയിട്ടുണ്ട്. മുഖത്തെ ഭാവം അത്രക്ക് ശരിയല്ലാ…. കൂടെ ഡാഡിയുടെ ഉറ്റ സുഹൃത്തും എന്തു പ്രശ്‌നത്തിലും ഞങ്ങളുടെ മദ്ധ്യസ്ഥനും വെള്ളരിപ്രാവുമായ തിമത്തിയച്ചന്‍. Autoക്ക് പൈസകൊടുത്ത് ഞങ്ങള്‍ മൂവരും ഒരുമിച്ച് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് വന്നു. Steps കയറി main door എത്തിയതും ഡാഡിയുടെ ശബ്ദം

‘നീ പുറത്ത് നില്‍ക്ക്, നിങ്ങള്‍ രണ്ടുപേരും അകത്ത് കടക്ക്’

മമ്മി പുറത്ത്, ഞാനും ചേച്ചിയും അകത്ത്. പിന്നെ അവിടെ കേട്ടത് എന്തെന്നോ.. ഏതെന്നോ… ഇപ്പോഴും ഒരു വ്യക്തതയില്ല. കുറച്ചുനേരത്തേക്ക് ഭൂമിയുടെ അച്ചുതണ്ടായി ഞാന്‍ മാറി, എനിക്കുചുറ്റും ഭൂമി, ചന്ദ്രന്‍, കോടാനുകോടി നക്ഷത്രങ്ങള്‍ satellite കള്‍ UFOകള്‍ വരെ ഭ്രമണം ചെയ്തു.

facial ചെയ്താല്‍ വെയില്‍ കൊള്ളാനോ.. Soap തേക്കാനോപാടില്ല എന്ന സത്യം എനിക്കോര്‍മ്മയുണ്ട്. പക്ഷേ ചിലപ്പോള്‍ Critical stage ല്‍ ആദ്യം രക്ഷക്കെത്തുക ഈ കണ്ണീരുതന്നെ. facial ചെയ്തുതന്നു എന്ന ഒരൊറ്റ കാരണത്താല്‍ കണ്ണീരൊലിപ്പിക്കാന്‍ എനിക്ക് അവകാശമില്ല എന്ന് ഒരു Indian പൗരയായ എന്നൊട് ഏതെങ്കിലും beautician ന് കല്‍പ്പിക്കാന്‍ പറ്റുമോ?

അങ്ങനെ ഞാന്‍ ആ അടവ് എടുത്തു. കണ്ണീര്‍ Tsunami യായി ഡാഡിയെ ആക്രമിച്ചു. പേമാരിയില്‍ ഒഴുകിപ്പോയ വൈശാലിയെപ്പോലെ എന്റെ കണ്ണീരിന്റെ കുത്തൊഴുക്കില്‍പ്പെട്ട് Special Bridal Diamond Facial ഒരോര്‍മ്മ മാത്രമായി.

രണ്ടുദിവസം കഴിഞ്ഞാണ് ഡാഡിയുടെ ദേഷ്യത്തിന്റെ കാരണം പിടികിട്ടിയത്.

ഉച്ചയുറക്കം(3 6.30 PM) വളരെ നിഷ്ഠയുള്ള ഡാഡി ഉറക്കത്തില്‍നിന്ന് വിളിച്ച് Good Afternoon, Good evening പറയുന്ന mobile phone ദാതാക്കളുടെ call center executives നെ വരെ തെറി പറയാറുണ്ട്. ഉച്ചയുറക്കത്തില്‍നിന്ന് വിളിച്ച് ആരെങ്കിലും മരിച്ചു എന്നുപറഞ്ഞാല്‍ സാധാരണയായി phone cut ചെയ്ത് ഉറക്കം തുടരുകയാണ് പതിവ്. ഇനി മരിച്ചയാള്‍ എവിടെക്കും പൊകില്ലല്ലോ വീട്ടിലുണ്ടാവും വേഗം ചെന്നിട്ട് ഒന്നും ചെയ്യാനില്ല എന്ന concept ആണ്.

എന്നാല്‍ emergency call എന്നാല്‍ ആരെങ്കിലും അത്യാഹിതം സംഭവിച്ച് ആസ്പത്രിയില്‍ എന്ന അവസ്ഥ മാത്രമാണ്. അങ്ങനെ കേട്ടാല്‍ ഏത് ഊണിലും ഉറക്കത്തിലും പാതിരാത്രിക്കും അവിടേക്ക് എത്തും. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് ഉറക്കം വേണ്ടെന്ന് വെക്കും.

സാധാരണയായി Cashന് ബുദ്ധിമുട്ട് വന്നാല്‍ മാത്രം വീട്ടിലേക്ക് വരുന്ന ഒരു ബന്ധു അന്ന് ഞങ്ങളുടെ അന്തകനായി അവതരിച്ചിരുന്നു. ഏതാണ്ട് ഒരു അഞ്ചരയോടെ മക്കള്‍ സമേതം എത്തിയ ബന്ധുവിന്റെ ഇര കല്യാണപ്പെണ്ണായ ഞാന്‍ ആയിരുന്നു. Calling bell കേട്ട് ഉറക്കമുണര്‍ന്നുവന്ന ഡാഡി ഇവരെ അകത്തേക്ക് ആനയിച്ചു. ഞങ്ങളുടെ വരവ് കാത്ത് വഴിക്കണ്ണുമായി ഇരിപ്പായി. ഇനി ഉറക്കം നടക്കില്ല എന്നു മനസിലായ ഡാഡി dress മാറി കടയിലേക്ക് പോകാനൊരുങ്ങി. നേരമിരുട്ടിത്തുടങ്ങി… കാതിരിപ്പ് municipaltiy വെള്ളത്തിനായുള്ളതുപോലെ ആയപ്പോള്‍ അവര്‍ രംഗം വിടാന്‍ തീരുമാനിച്ചു. നല്ലൊരു ‘Para’spychologist ആയ അവര്‍ പോകുന്ന വഴി അസ്ഥി തുളയുന്ന വിധത്തില്‍ നല്ലൊരു പാര കയറ്റി ‘ഇനിയും ഇരുട്ടായാല്‍ ഞങ്ങള്‍ക്ക് വീട്ടില്‍ എത്താന്‍ ബുദ്ധിമുട്ടാവും.. അവര്‍ എന്താ ഇത്ര വൈകുന്നത്??’ ഇതുകേട്ട് ആനന്ദനിര്‍വൃതിയിലാറാടിയ ഡാഡി കടയിലേക്ക് പോകാതെ ഞങ്ങളുടെ വരവിനായി 1001 ചിരാത് കത്തിച്ചു വെച്ച് കാത്തിരുന്നു.

(കുറിപ്പ്: ആ സ്വര്‍ണ്ണ അരഞ്ഞാണ്‍ വിവാഹ ദിവസം ഞാന്‍ കഴുത്തിലണിഞ്ഞു. അതിനു ശേഷം ഞാന്‍ അതു എന്റെ ദേഹത്തണിഞ്ഞിട്ടില്ല. ഒരു രക്തസാക്ഷി മണ്ഢപമെന്നോണം ഇന്നും ഞാനത് lockerലും അലമാരയിലുമായി മാറി മാറി സൂക്ഷിക്കുന്നു.)