ഇന്ന് നമ്മുടെ യുവ തലമുറയെ നയിക്കുന്നത് സ്മാര്‍ട്ട്ഫോണുകളാണ്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ഒരു ന്യൂ ജനറേഷന് പയ്യനും പുറത്തിറങ്ങാന്‍ സാധിക്കില്ല. എഫ്ബിയും വാട്സ് ആപ്പും തുടങ്ങി അവരുടെ ജീവിതം ആ കൊച്ചു സ്ക്രീനിന്റെ ഉള്ളില്‍ മാത്രമായി ഒതുക്കപ്പെടുന്നു. ഉണര്‍ന്നു ആദ്യം അവര്‍ നോക്കുന്നത് അവരുടെ ഫോണിലേക്കാണ്. ഇങ്ങനെ എന്നും ഫോണ്‍ കണി കാണാന്‍ ഇവര്‍ ഫോണുകള്‍ തലയണയുടെ അടിയില്‍ വച്ചാണ് ഉറങ്ങുന്നത് പോലും…
രാവിലെ മുതല്‍ ഉറങ്ങും വരെ സ്മാര്‍ട്ട് ഫോണുമായി നടക്കുകയും അതിനു ശേഷം ഫോണ്‍ തലയിണക്കടില്‍ വച്ച് ഉറങ്ങുകയും ചെയ്യുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഇതിന്റെ ദോശ വശങ്ങളെ പറ്റി വലിയ ബോധമില്ല.
സ്മാര്‍ട്ട് ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നത് മൂലം നല്ല ഉറക്കം കിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണില്‍ നിന്നുളള വികിരണങ്ങള്‍ നമ്മുടെ ഉറക്കത്തിന്റെ ഗുണം കുറയ്ക്കുന്നു. ഉറക്കത്തിന് സഹായിക്കുന്ന മെലാടോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ പുറപ്പെടുവിക്കുന്ന വികിരിണത്തിന് കഴിയുമെന്നും പഠനം പറയുന്നു.
സ്മാര്‍ട്ട്ഫോണില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചത്തിന് പകലിന്റെ പ്രതീതി സൃഷ്ടിക്കാന്‍ കഴിയുമെന്നും ഇത് തലച്ചോറിലെത്തി പകലാണെന്ന് നമ്മെ ധരിപ്പിക്കുമെന്നും പഠനം പറയുന്നു. അത് കൊണ്ട് തന്നെ ഉറങ്ങാന്‍ പോകുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കഴിയുന്നതുംദൂരത്തേക്ക് വയ്ക്കുന്നതാകും ഉചിതമെന്നും നിര്‍ദേശിക്കുന്നു.
കൂടാതെ വിഷാദരോഗമടക്കമുളള പല ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കാന്‍ സ്മാര്‍ട്ട്ഫോണിന് കഴിയുമെന്നും വിലയിരുത്തലുണ്ട്.സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കുന്ന ബാറ്ററി നിലവാരമില്ലാത്തതാണെങ്കില്‍ തീപിടിക്കാനുളള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്മാര്‍ട്ട് ഫോണിനെ കിടക്കയില്‍ നിന്ന് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ ചുവടെ….
1. ഉറങ്ങാന്‍ പോകും മുമ്പ് ഫോണ്‍ ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കുക.
2. ഫോണ്‍ സംഭാഷണത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുക.
3. ഉറങ്ങിയ ശേഷം ഒഴിവാക്കാനാകാത്ത കോളുകള്‍ സ്വീകരിക്കാന്‍ ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങള്‍ ഉപയോഗിക്കുക.
4. ഉറങ്ങാന്‍ പോകുമ്പോള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് പാട്ടുകേള്ക്കണമെന്നുളളവര് ഫോണ്‍,ഫ്ളൈറ്റ് മോഡിലാക്കുക.