സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

0
296

smartphones

സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം…കാരണം നമ്മുടെ ശ്രദ്ധ ഒന്ന് പിഴച്ചാല്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ അല്ലാതെയാകാന്‍ സാധ്യതയുണ്ട്…

സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്….

1. ഒരു സ്മാര്‍ട്ട്‌ഫോണിലെ നാഡി ഞെരമ്പ് എന്ന് പറയുന്നത് അതിലെ ഓപറേറ്റിങ് സിസ്റ്റം തന്നെയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് യോജിച്ച ഒഎസുളള മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

2. മാപ്‌സ്, ഹാങ്ഔട്ട്, യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും, ധാരാളം ആപുകളും നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് ലഭിക്കുന്നതാണ്. 2 ലക്ഷത്തോളം ആപുകളുമായി വിന്‍ഡോസ് ഫോണുകളും വിപണിയില്‍ സജീവമാണ്.

3. ഐഫോണുകളില്‍ ഉപയോഗിക്കപ്പെടുന്ന ഐഒഎസ് പ്രവര്‍ത്തനത്തിനിടെ ഹാങ് ആകുന്നത് അപൂര്‍വമാണ്.

4. ഡുവല്‍ കോര്‍ പ്രൊസസ്സര്‍ മികച്ച പ്രകടനം നല്‍കുന്നതിനാല്‍, നിങ്ങളുടെ ഒഎസിന് അനുസരിച്ച പ്രൊസസ്സര്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

5. വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ നിറ വ്യത്യാസം മനസ്സിലാക്കി നിങ്ങള്‍ക്ക് ഫോണിന്റെ ഡിസ്‌പ്ലേയുടെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.

6. കൂടുതല്‍ റാം ഉണ്ടോ, അത്രയും നല്ല പ്രകടനം ഫോണ്‍ കാഴ്ചവയ്ക്കുന്നതാണ്.

7. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുളള മെമ്മറി നിങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്ന ഫോണുകളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

8. സ്‌ക്രീന്‍ വലിപ്പം നിങ്ങളുടെ ഉപയോഗത്തിന് യോജിച്ചതാണോ എന്ന് ഉറപ്പാക്കുക.

Advertisements