സ്റ്റാര്‍ റാഗ്ഗിംഗ്: വിവരമില്ലായ്മ ഒരു ഫാഷനോ ?

319

1

എന്ത് ചെയ്യാനാ നമ്മുടെ മലയാളത്തിന്റെ സ്വന്തം ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു പരിപാടി ഒന്ന് കണ്ടു പോയി. ചാനല്‍ നമ്മുടെ കൈരളി. അവതാരകന്‍ നാദിര്‍ഷ. പരിപാടി സ്റ്റാര്‍ റാഗ്ഗിംഗ്. അതിഥികളായി വന്നത്  മലയാളത്തിന്റെ സ്വന്തം തടിയന്‍ ശേഖറും, ആന്‍ അഗസ്റ്റിനും.

അതിഥികളെ റാഗ് ചെയ്യാന്‍ ഒരു അവസരം ഉണ്ടാക്കികൊടുത്ത നാദിര്‍ഷ ഷോയുടെ അവസാനം കുറച്ചു ചെറിയ ചോദ്യങ്ങള്‍ ചോദിച്ചു? ഐ.എ.എസ് പരിക്ഷയ്ക്ക് പോലും ചോദിക്കാത്ത ചില കടുകട്ടി ചോദ്യങ്ങള്‍. എന്ത് ചെയ്യാന്‍ കലികാലം എന്നല്ലാതെ എന്ത് പറയാന്‍. അവയില്‍ ചില ചോദ്യങ്ങള്‍ ഇതാ

S .S .L C-യുടെ ഫുള്‍ ഫോം എന്താണ്?
നമ്മുടെ ദേശിയ ഗാനം?
ദേശിയ ഗാനം എത്ര മിനിട്ടാണ്?
ദേശീയഗാനം എഴുതിയത്?
നമ്മുടെ ദേശീയ മൃഗം?
K S R T C യുടെ ഫുള്‍ ഫോം?
റോഡിന്റെ ഏതു വശത്ത്‌ കൂടി നടക്കണം?
മലയാളത്തില്‍ എത്ര അക്ഷരം ഉണ്ടെന്നു ചോദിച്ചപ്പോള്‍ ആണ് അതിലും രസം, ഇംഗ്ലീഷ് അക്ഷരമാലയുടെ കാര്യവും ചോദിച്ചു

എല്ലാം തഥൈവ!!! അതിന്റെ ഉത്തരം കാണണമെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

സത്യം പറഞ്ഞാല്‍ ഇത് കണ്ടിട്ട് വിഷമം അല്ല സഹതാപം ആണ് തോന്നിപ്പോയത്. വിവരമില്ലായ്മ ഇപ്പോളത്തെ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. കാവ്യ മാധവന്‍ “നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ ” നടത്തിയ പ്രകടനം നമ്മള്‍ കണ്ടതല്ലേ? മലയാളം സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നാം എല്ലാരും രഞ്ജിനിയെ ഒക്കെ ഒത്തിരി അപഹസിച്ച്‌ കുറ്റം പറഞ്ഞു. ഇംഗ്ലീഷ് കൂടുതല്‍ സംസാരിച്ചു എന്ന് പറഞ്ഞു പ്രിഥ്വിരാജിനെ അപമാനിച്ചു. അവരെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് ??

ഇങ്ങനെയുള്ള മൂല്യം ഇല്ലാത്ത പരിപാടികള്‍ ദയവു ചെയ്തു സംപ്രേഷണം ചെയ്യരുതേ എന്നാണു പരിപാടിയുടെ നിര്‍മാതാക്കളോഡും, ചാനലുകാരോടും പറയാനുള്ളത്. എന്തിനു ചുമ്മാ മനുഷ്യരുടെ സമയം കളയാന്‍ ഈ മാതിരി പരിപാടികള്‍.., ആ സമയത്ത് ഓ എന്‍ വി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്ലെങ്കില്‍  പി എന്‍ സി മേനോന്‍, ഡോക്ടര്‍ കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെ അതിഥികള്‍ ആയി വിളിച്ചു ഈ പ്രോഗ്രാമിന്റെ റേറ്റിംഗ് കൂട്ടാന്‍ ശ്രേമിച്ചു കൂടെ?

അജ്ഞത അലങ്കാരമായി  കൊണ്ട് നടക്കുന്ന വളര്‍ന്നുവരുന്ന ഒരു തലമുറ. നമ്മുടെ കുട്ടികളുടെ കാര്യവും ഇതില്‍ നിന്ന് മാറ്റം ഉണ്ടാവില്ല എന്നാണു എനിക്ക് തോന്നുന്നത്. എത്ര വളര്‍ന്നാലും സ്വന്തം ഭാഷയെ മറന്നു, നമ്മുടെ സംസ്കാരത്തെ മറന്നു സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കാന്‍ നാമെല്ലാവരും ശ്രദ്ധിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.