സ്റ്റാര്‍ സ്പോര്‍ട്സിന്റെ “മോക്ക മോക്ക” പരസ്യം അറം പറ്റുമോ? എല്ലാം ഇന്നറിയാം !

  170

  enhanced-11277-1423469362-1

  പാകിസ്ഥാന്റെ അവസാന മോക്കെ മോക്ക പരസ്യമായി ഇതുമാറുമോ ? ഇന്ത്യ- അയര്‍ലാന്‍ഡ്‌ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ പാകിസ്ഥാന് “മോക്ക മോക്ക” എന്നായിരുന്നു പരസ്യം. ഇന്ത്യ കളി ജയിച്ചു, ഇന്ന് അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് പക്ഷെ ആ മോക്ക കിട്ടുമോ എന്നതാണ് ചോദ്യം. പാകിസ്ഥാന് ക്വാട്ടറില്‍ കളിക്കാന്‍ സാധിക്കുമോ?

  അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര വെസ്റ്റ്ഇന്‍ഡീസ് നേടുന്ന റണ്‍റേറ്റിനെ വെട്ടിക്കുകയും കൂടി ചെയ്‌താല്‍ മാത്രമേ പാകിസ്ഥാന് ക്വാട്ടറിലേക്കുള്ള വാതില്‍ തുറക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്, മോക്ക മോക്ക പരസ്യം പാകിസ്ഥാന്റെ കാര്യത്തില്‍ അറം പറ്റുമോ?

  ഇപ്പോള്‍ കിട്ടിയത്…

  ലോകകപ്പിലെ തങ്ങളുടെ അവസാനത്തെ മത്സരത്തില്‍ പാകിസ്താനെതിരെ ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നെറ്റ് റണ്‍റേറ്റ് കണക്കാക്കിയായിരിക്കും അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരില്‍ നിന്നും രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിലെത്തുക. അഞ്ച് കളികളില്‍ നിന്നും അയര്‍ലന്‍ഡിനും പാകിസ്താനും ഇതുവരെയായി 6 പോയിന്റുകള്‍ വീതമാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസിന് നാലും. എന്നാല്‍ യു എ ഇക്കെതിരെ വിജയം ഉറപ്പിച്ച വിന്‍ഡീസും ഈ കളിയോടെ 6 പോയിന്റിലെത്തും.

  ആദ്യകളികളില്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഇന്ത്യയോടും തോറ്റ പാകിസ്താന്‍ പിന്നീട് മൂന്ന് കളികള്‍ ജയിച്ചാണ് തിരിച്ചുവന്നത്. അയര്‍ലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെയും യു എ ഇയെയും സിംബാബ്‌വെയെയും തോല്‍പിച്ചു.