01

സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും കണ്ടെന്നു വരാം. നമ്മുടെ നാട്ടില്‍ ജാതി, മതം, രാഷ്ട്രീയം, ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പലരേയു നാം വേര്‍തിക്കുന്നു. അവരോട് അടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും മടിക്കുന്നു. ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചില മനുഷ്യരെ നാം എന്തുകൊണ്ടോ മാനസികമായി അംഗീകരിച്ചുകൊടുക്കുവാന്‍ തയാറാകുന്നില്ല. ഈ മാനസികാവസ്ഥയെ വേണമെങ്കില്‍ നമുക്ക് സ്റ്റിഗ്മ എന്നു വിളിക്കാം.

സ്റ്റിഗ്മ രൂപപ്പെടുന്നത് പ്രധാനമായും മൂന്നു സ്‌റ്റേജുകളിലൂടെയാണ്. ആദ്യമായി വേര്‍തിരിവിനു വിധേയനാകുന്ന വ്യക്തിയെ പ്രത്യേകമായി മാറ്റി നിറുത്തുന്നു. പിന്നീട് അയാളെക്കുറിച്ച് ചില വിശ്വാസങ്ങള്‍ സമൂഹത്തില്‍ ക്രമേണ രൂപപ്പെടുന്നു. അവസാനമായി ഈ വ്യക്തിയോടുള്ള സമീപനത്തിനു തന്നെ മാറ്റം സംഭവിക്കുന്നതായും കണ്ടുവരുന്നു. ഇങ്ങിനെ വേര്‍തിരിച്ചു മാറ്റപ്പെട്ടവരെ സമൂഹം അവഗണിക്കുകയും ഇവരോടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യുമെന്നതിനാല്‍ ഈ വ്യക്തികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ, മറ്റുള്ളവരെ മനസ്സിലാക്കുവാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു.

അപരിചിതരോടുള്ള പേടി, അവിശ്വാസ്യത,രോഗഭീതി തുടങ്ങിയവ ചരിത്രപരമായി സ്റ്റിഗ്മയുടെ കാരണങ്ങളാണ്. എയിഡ്‌സ് രോഗം, മാനസിക രോഗങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വളരെയധികം വേര്‍തിരിവു മനോഭാവത്തിനു വിധേയമാകപ്പെടുന്ന രോഗങ്ങളാണ്. നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാന സമീപനങ്ങളിലുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ സ്റ്റിഗ്മ ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.

You May Also Like

ദുബായ് സിന്‍ഡ്രോം – ആത്മഹത്യകള്‍ പെരുകുന്നു

സന്തോഷിനെ വളരെ നാള്‍ മുന്‍പേ അറിയാമായിരുന്നു. ഗ്രാമത്തിലുള്ള ലക്ഷം വീട് കോളനിയില്‍; രോഗിയായ അമ്മയ്ക്കും, ഇളയ സഹോദരിക്കും ഒപ്പം താമസിച്ചിരുന്ന സന്തോഷ് ഇലക്ട്രിസിറ്റി ലൈന്‍ പണികള്‍ കൊണ്ട്രാക്റ്റ് എടുക്കുന്ന ആളുകളുടെ സ്ഥിരം പണിക്കാരനായിരുന്നു. കറണ്ട് പോകുമ്പോള്‍ ഫ്യൂസ് കെട്ടുക തുടങ്ങി ഗ്രാമവാസികള്‍ക്ക് ഉപകാരം ഉള്ള കാര്യങ്ങള്‍ പ്രതിഫലം വാങ്ങാതെ സന്തോഷ് ചെയ്തു കൊടുത്തിരുന്നു. അമിത മദ്യപാനം, അടിപിടി അങ്ങനെ മറ്റു പല യുവാക്കള്‍ക്കും ഉണ്ടായിരുന്ന ദുശീലങ്ങള്‍ ഒന്നും സന്തോഷിനു ഉണ്ടായിരുന്നതായി ഓര്‍മിക്കുന്നില്ല. സന്തോഷിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തൂങ്ങി മരിച്ചതാണ്. സ്‌കൂളിലേക്ക് പോകും വഴി കൂട്ടുകാരില്‍ ആരോ, പ്രഭാകരന്‍ തൂങ്ങി മരിച്ച വലിയ ആഞ്ഞിലി മരം ലക്ഷം വീട് കോളനിക്ക് സമീപം കാണിച്ചു തന്നത് ഓര്‍മയുണ്ട്.

സത്യം കെട്ടുകഥകളേക്കാൾ വിചിത്രമാണ്, സുനിതയുടെ ജീവിതത്തിൽ നടന്നതുപോലെ

രംഗബോധമില്ലാതെ ഒരു അതിഥി. റോബിൻ കെ മാത്യു Behavioural Psychologist Cyber Psychology Consultant വർഷങ്ങൾക്ക്…

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

സ്വപ്നം കാണാം, ബോധപൂര്‍വ്വം…

ഇന്‍സെപ്ഷന്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും, സ്വപ്നത്തിലേക്ക് കടന്നു ചെന്ന് തന്നിഷ്ട്ട പ്രകാരം സ്വപ്നം ഡിസൈന്‍ ചെയ്യുന്നതാണ് ഇന്‍സെപ്ഷന്‍. ഇന്‍സെപ്ഷന്‍ ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ച് നടക്കാത്ത കാര്യമാണ്, എന്നാല്‍ നമ്മുടെ സ്വന്തം സ്വപ്നത്തില്‍ നമ്മക്ക് സ്വബോധത്തോടെ നമ്മുടെ ഇഷ്ട്ടങ്ങള്‍ നടപ്പിലാക്കാനാവും, ഇതിനെ ലൂസിഡ് ഡ്രീം എന്ന് പറയുന്നു. ഞാന്‍ സ്വപ്നത്തില്‍ ആണ് എന്ന് തിരിച്ചറിയുന്നതാണ് ലൂസിഡ് ഡ്രീം. പലര്‍ക്കും സ്വമേധയാ ലൂസിഡ് ഡ്രീം അനുഭവപ്പെടാറുണ്ട് എന്നാല്‍ അവര്‍ അപ്പോള്‍ തന്നെ ഉണര്‍ന്നു പോവുകയോ മറന്നു പോവുകയോ ചെയ്യുന്നു. പരിധിയില്ലാത്ത സാങ്കല്‍പ്പിക ലോകം ആയത് കൊണ്ട് ലൂസിഡ് ഡ്രീം ഒരു പ്രത്യേക അനുഭവം ആണ്. ചെറിയ ചില പരിശീലനം കൊണ്ട് നിങ്ങള്‍ക്ക്‌ ലൂസിഡ് ഡ്രീം ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും സ്വപ്നം ഓര്‍ത്തു വയ്ക്കാനും(ഡ്രീം റീ കാള്‍) കഴിയും.