allu
അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍പും തെലുങ്കില്‍ നിന്നും മൊഴിമാറ്റ ചിത്രങ്ങള്‍ മലയാളത്തില്‍ എത്താറുണ്ടായിരുന്നുവെങ്കിലും കേരളത്തെ തെലുങ്ക് ചിത്രങ്ങളുടെ ഒരു വലിയ വിപണിയാക്കി മാറ്റിയത് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ ആണെന്ന് പറയാം. ഇപ്പോഴും അല്ലു അര്‍ജുന് വളരെ വിപുലമായ ഒരു ആരാധകവൃന്ദം കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ അല്ലുവിന്റെ ചിത്രങ്ങള്‍ എല്ലാം കേരളത്തിലും വളരെ ആഘോഷപൂര്‍വമാണ് റിലീസ് ചെയ്യപ്പെടുന്നത്.

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ രസകരമായ ചില വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

 • ഗംഗോത്രി എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ആദ്യമായി നായകവേഷത്തില്‍ അഭിനയിച്ചത്. 2003ല്‍ റിലീസ് ആയ ചിത്രത്തില്‍ അദിതി അഗര്‍വാള്‍ ആയിരുന്നു അല്ലുവിന്റെ നായിക.
  സിംഹക്കുട്ടി എന്ന പേരിലാണ് ഈ ചിത്രം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്.

 • ഗംഗോത്രിയില്‍ അഭിനയിക്കുന്നതിന് മുന്‍പ് രണ്ട് ചിത്രങ്ങളില്‍ അല്ലു ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 1985ല്‍ വിജേത എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടും 2001ലെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഡാന്‍സ് സീനിലും ആയിരുന്നു അല്ലു മുഖം കാണിച്ചത്.
 • രണ്ടാമത്തെ ചിത്രമായ ആര്യയാണ് അല്ലുവിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. അക്കാലത്തെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ആര്യ. സൗത്ത് ഇന്ത്യയില്‍ അല്ലുവിന് തന്റേതായ ഇടമൊരുക്കിക്കൊടുത്തു ആര്യ.

 • മൂന്നാമത്തെ ചിത്രം ബണ്ണിയിലൂടെയാണ് അല്ലു അര്‍ജുന് ബണ്ണി എന്ന ഓമനപ്പേര് ലഭിക്കുന്നത്. ബണ്ണിയും അടുത്ത ചിത്രമായ ഹാപ്പിയും ഹിറ്റുകള്‍ ആയതോടെ അല്ലു അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.
 • 7അപ്പ്, ക്ലോസപ്പ്, ഓ.എല്‍.എക്‌സ്., ജോയ് ആലുക്കാസ്, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ഗേറ്റ് എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അല്ലു അര്‍ജുന്‍.

 • ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ അല്ലു അര്‍ജുന്‍ പങ്കാളിയാവാറുണ്ട്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ അല്ലു പുലര്‍ത്തുന്നു. ‘ഐ ആം ദി ചേഞ്ച്’ എന്ന ഷോര്‍ട്ട് ഫിലിമിലും അല്ലു അഭിനയിച്ചിരുന്നു.
 • പുസ്തകങ്ങള്‍ വായിക്കുവാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അല്ലു അര്‍ജുന്‍. ഡോ. സ്‌പെന്‍സര്‍ ജോണ്‍സണ്‍ എഴുതിയ ‘ഹൂ മൂവ്ഡ് മൈ ചീസ്’ ആണ് അല്ലുവിന്റെ ഇഷ്ട പുസ്തകം.

 • ‘ഇന്ദ്ര’യാണ് അല്ലു അര്‍ജുന്റെ പ്രിയപ്പെട്ട ചിത്രം. ബി.ഗോപാല്‍ സംവിധാനം ചെയ്ത ഈ തെലുങ്ക് ചിത്രത്തില്‍ ചിരഞ്ജീവി ആയിരുന്നു നായകന്‍.
 • ഭാസ്‌കര്‍ സംവിധാനം ചെയ്ത പരുഗ്(2009) , കൃഷ് സംവിധാനം ചെയ്ത വേദം(2012), സുരേന്ദ്ര റെഡ്ഡിയുടെ റേയ്‌സ് ഗുരം(2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് അല്ലു അര്‍ജുന് ലഭിച്ചിട്ടുണ്ട്.

 • അഭിനയ കുടുംബമാണ് അല്ലുവിന്റേത്. മുത്തശ്ശന്‍ അല്ലു രാമലിംഗൈയ്യ മികച്ച ഹാസ്യ നടനും പത്മശ്രീ ജേതാവും ആയിരുന്നു. അച്ഛന്‍ അല്ലു അരവിന്ദ് തെലുങ്കിലെ അറിയപ്പെടുന്ന നിര്‍മാതാവാണ്. ചിരഞ്ജീവിയും പവന്‍ കല്യാണും അല്ലുവിന്റെ അമ്മാവന്മാരും രാം ചാരന്‍ തേജ കസിനുമാണ്.
You May Also Like

വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , ഫേസ്ബുക്കിലേക്ക് ആളെ എടുക്കുന്നു.!

ഫേസ്ബുക്ക് നിങ്ങളെ വിളിക്കുന്നു…47 തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ഫേസ്ബുക്ക് ക്ഷണിച്ചിരിക്കുന്നത്.! അതില്‍ 21 എണ്ണവും ഇന്ത്യയിലാണ്.!

മലയാള സിനിമക്ക് ഇത് വളര്‍ച്ചയുടെ വര്‍ഷം – ഷൈബു മഠത്തില്‍..

എന്നാല്‍ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയില്‍ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകര്‍ച്ചക്കു കാരണമായ മിമിക്രി ടാലന്റ് പൂളിനെ അപേക്ഷിച്ച് പുതിയ ചെറുപ്പക്കാരുടെ വരവാണ് സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്.

ഒന്നര മിനിറ്റ് കൊണ്ടൊരു ചിത്രം വര: ക്ലൈമാക്സിലെ ട്വിസ്റ്റ്‌ കാണൂ

തികച്ചു ഒന്നര മിനിറ്റ് കൊണ്ട് വരച്ചു തീര്‍ത്ത ഈ ചിത്രത്തിന്റെ അവസാനം കാണുമ്പോള്‍ ആണ് കാണികള്‍ ഞെട്ടുന്നത്.

ഇനി ശ്വസിക്കുന്ന വായുവിനും നികുതി വരുമോ..? – ബൈജു ജോര്‍ജ്ജ്

അങ്ങിനെ ശൂന്യതയില്‍ നിന്ന് മനുഷ്യന്‍ ഒരു നിയമം ഉണ്ടാക്കിയെടുത്തിരിക്കുന്നു .., എന്തിന് …?, ഈ പ്രക്രതിയും അതിലെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമുള്ളതാണ്