സ്റ്റൈല്‍മനന്റെ കാറുകള്‍ക്ക് അത്ര വലിയ സ്റ്റൈല്‍ ഒന്നുമില്ല !

  0
  240

  new

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത്, മറ്റു പല താരങ്ങളെയും പോലെ കാറുകളുടെ കാര്യത്തില്‍ അത്ര സ്റ്റൈല്‍ ഒന്നും കാണിക്കാറില്ല. രജനി അണ്ണന്റെ അത്ര സ്റ്റൈല്‍ ഇല്ലാത്ത കാറുകള്‍ ഒന്ന് പരിചയപ്പെടാം…

  1. ഒരു അംബാസ്സഡര്‍ കാറാണ് രജനീകാന്ത് ആദ്യമായി വാങ്ങുന്നത്. തന്റെ ഗോഡ്ഫാദറായ ബാലചന്ദറിന്റെ ഉപദേശപ്രകാരമായിരുന്നു ഇത്.

  2. ഒരു പ്രീമിയര്‍ പദ്മിനി കാറാണ് രജനീകാന്ത് രണ്ടാമതായി വാങ്ങിയത്. മമ്മൂട്ടി അടക്കമുള്ള പല താരങ്ങളുടെയും ആദ്യവാഹനമായിരുന്നു ഇത് എന്നറിയുക. ഈ കാര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ട് രജനി.

  3. ഷാരൂഖ് നല്‍കിയ ബിഎംഡബ്ല്യു 7 സീരീസ് രാവണ്‍ എന്ന സിനിമയില്‍ അതിഥി താരമായി അഭിനയിച്ചതിനുള്ള പ്രതിഫലമായി ഷാരൂഖ് ഖാന്‍ നല്‍കിയ കാറാണിത്. ഇത്രയും വിലപിടിപ്പുള്ള ഒരു കാര്‍ രജനി തന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ല. ഷാരൂഖിനെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച നീക്കമാണ് രജനിയില്‍ നിന്നുണ്ടായത്. ഷാരൂഖ് അയച്ച കാര്‍ അദ്ദേഹം സ്‌നേഹത്തോടെ തിരിച്ചയച്ചു. സൗഹൃദത്തിന് വലിയ വില മതിക്കുന്നുണ്ടെന്ന് പറയാതെ പറയുകയാണ് രജനി ചെയ്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു അക്കാലത്ത്.

  4. തന്റെ സുഹൃത്തുക്കളുമൊത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാണ് രജനി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇദ്ദേഹത്തിനൊപ്പം സ്ഥിരമായി കാണാറുള്ള വാഹനമാണ് ടവേര. സിനിമാ ലൊക്കേഷനുകളിലേക്കും ഈ വാഹനത്തില്‍ ഇദ്ദേഹം എത്താറുണ്ട്. ചെന്നൈ നഗരത്തിലും ഈ കാറില്‍ രജനിയെ കണ്ടവരുണ്ട്.

  5. ദീര്‍ഘയാത്രകള്‍ക്ക് രജനീകാന്ത് ഉപയോഗിക്കുന്നത് ഒരു ടൊയോട്ട ഇന്നോവയാണ്. ഈ കാറില്‍ ദൂരപ്രദേശങ്ങളിലുള്ള തീര്‍ത്ഥാനകേന്ദ്രങ്ങളിലേക്കും രജനി യാത്ര ചെയ്യാറുണ്ട്. തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഇന്നോവയാണ് രജനി ഉപയോഗിക്കാറുള്ളത്.