fbpx
Connect with us

Featured

സ്റ്റോപ്പ്‌ മോഷന്‍ ടെക്നിക്‌ വിത്ത്‌ ഡി എസ്സ് എല്‍ ആര്‍

സ്‌റ്റോപ്പ് മോഷന്‍ ടെക്‌നിക് എന്നത് അനിമേഷന്‍ സാങ്കേതിക വിദ്യയാണ്. അനിമേഷന്‍ സാങ്കേതിക വിദ്യയുടെ ആരംഭത്തില്‍ കളിമണ്‍ ശില്‍പ്പങ്ങളും മുറിച്ച ചിത്രങ്ങളും ചേര്‍ത്തു പല ഫ്രെയിമുകളില്‍ ഷൂട്ട് ചെയ്ത് ആണ് കാര്‍ട്ടൂണ്കളും മറ്റും സൃഷ്ടിച്ചിരുന്നത് . യഥാര്‍ത്ഥ വീഡിയോ അല്ലെങ്കില്‍ സിനിമയുടെ സ്വാഭാവികത ഈ സ്‌റ്റോപ്പ് മോഷന്‍ ചിത്രത്തിന് ഫീല്‍ ചെയ്യില്ല എന്നത് ഒരു ന്യൂനത ആണെങ്കിലും ഡിജിറ്റല്‍ ഫോട്ടോഗ്രഫി യുടെ ആവിര്‍ഭാവത്തോടെ താരതമ്യേനെ ചെലവ് കുറച്ചു ഹ്രസ്വചിത്രങ്ങള്‍ ന്‍്രമ്മിക്കാന്‍ സാധിക്കും ഇതിനോടോത്തു നമ്മുടെ വ്യത്യസ്തമായ ഭാവനകള്‍ കൂടി ആകുമ്പോഴോ?

 128 total views,  1 views today

Published

on

ജീവജ് രവീന്ദ്രന്‍

ഈ ബ്ലോഗ് പോസ്റ്റില്‍ ഏറെ വ്യത്യസ്തമായ ഒരു സാങ്കേതികത്വവും ഭാവിയുടെ മികവുറ്റ വാഗ്ദാനവുമായ ഒരു വ്യക്തിയേയും ആണ് പരിചയപ്പെടുത്തുന്നത്.

സ്‌റ്റോപ്പ് മോഷന്‍ ടെക്‌നിക് എന്നത് അനിമേഷന്‍ സാങ്കേതിക വിദ്യയാണ്. അനിമേഷന്‍ സാങ്കേതിക വിദ്യയുടെ ആരംഭത്തില്‍ കളിമണ്‍ ശില്‍പ്പങ്ങളും മുറിച്ച ചിത്രങ്ങളും ചേര്‍ത്തു പല ഫ്രെയിമുകളില്‍ ഷൂട്ട് ചെയ്ത് ആണ് കാര്‍ട്ടൂണ്കളും മറ്റും സൃഷ്ടിച്ചിരുന്നത് . യഥാര്‍ത്ഥ വീഡിയോ അല്ലെങ്കില്‍ സിനിമയുടെ സ്വാഭാവികത ഈ സ്‌റ്റോപ്പ് മോഷന്‍ ചിത്രത്തിന് ഫീല്‍ ചെയ്യില്ല എന്നത് ഒരു ന്യൂനത ആണെങ്കിലും ഡിജിറ്റല്‍ ഫോട്ടോഗ്രഫി യുടെ ആവിര്‍ഭാവത്തോടെ താരതമ്യേനെ ചെലവ് കുറച്ചു ഹ്രസ്വചിത്രങ്ങള്‍ ന്‍്രമ്മിക്കാന്‍ സാധിക്കും ഇതിനോടോത്തു നമ്മുടെ വ്യത്യസ്തമായ ഭാവനകള്‍ കൂടി ആകുമ്പോഴോ?

ജീവജ് രവീന്ദ്രന്‍ എന്ന ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെ ആണ്  ഈ അവസരത്തില്‍  എനിക്ക് നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ളത്.   കോഴിക്കോട്   അഴിയൂര്‍  സ്വദേശിയായ  ഈ ചെറുപ്പക്കാരന്‍  ഇപ്പോള്‍  മൂന്നാം വര്‍ഷ  ബി എസ് സി   അനിമേഷന്‍ വിദ്യാര്‍ഥിയാണ് .  തന്റെ  കൂട്ടുകാരും  സഹോദരനും  ചേര്‍ന്ന്  നിര്‍മ്മിക്കുന്ന  നാലാമത്തെ   ഹ്രസ്വ ചിത്രമായ  ‘സ്റ്റില്‍ എലൈവ്  ‘  എന്ന  വര്‍ക്കിലാണ്   സ്‌റ്റോപ്പ് മോഷന്‍ ടെക്‌നിക് പരീക്ഷിച്ചിരിക്കുന്നത്.

കാനന്‍ 600 ഡി സ്റ്റില്‍ ക്യാമറ ഉപയോഗിച്ച് സ്റ്റില്‍ മോഡില്‍ ഷൂട്ട് ചെയ്തതാണ് ഈ ചിത്രം.

കാനന്‍ 600  ഡി  സ്റ്റില്‍ ക്യാമറ ഉപയോഗിച്ച്  സ്റ്റില്‍  മോഡില്‍ ഷൂട്ട് ചെയ്തതാണ്  ഈ ചിത്രം. ഏതാണ്ട് മൂവായിരത്തില്‍ അധികം  സ്‌നാപ്പുകള്‍  ഈ ചിത്രം നിര്‍മ്മിക്കാന്‍  ക്ലിക്ക് ചെയ്തു. അതില്‍ മികച്ച  ആയിരത്തി എണ്ണൂറോളം  ചിത്രങ്ങള്‍ ഉപയോഗിച്ചാണ്  അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മ്മിച്ചത്.  സ്‌റ്റോപ്പ് മോഷന്‍ എന്ന സാങ്കേതിക വിദ്യ പ്രാവത്തികമാക്കുന്നതോടൊപ്പം   വ്യത്യസ്തമായ പ്രമേയാവതരണവും 2012  വാലെന്റൈന്‍   ദിനത്തില്‍   യു ട്യൂബ് വഴി  റിലീസ് ചെയ്ത   ഈ ഹ്രസ്വ ചിത്രത്തിന് മിഴിവേകുന്നു.

Advertisement

ഊര്‍ജ്ജസ്വലനായ ഈ ചെറുപ്പക്കാരനില്‍ നിന്ന് തന്നെ   അദ്ദേഹത്തിന്റെ വര്‍ക്കുകളെക്കുറിച്ച്  കൂടുതല്‍ മനസ്സിലാക്കാം.

 • ജീവജ് അടിസ്ഥാനപരമായി താങ്കള്‍ ഒരു അനിമേഷന്‍ വിദ്യാര്‍ഥി ആണ് . പക്ഷേ താങ്കളുടെ ഹ്രസ്വ ചിത്രങ്ങള്‍ എല്ലാം തന്നെ ഡി എസ് എല്‍ ആര്‍ ഉപയോഗിച്ച് സ്വയം ഷൂട്ട് ചെയ്തതാണ്. താങ്കള്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആണോ ?

ചിത്രീകരണ കലയില്‍ എനിക്ക് അതിയായ താല്‍പ്പര്യം നേരത്തെ മുതല്‍ തന്നെ ഉണ്ട്. വായനയിലൂടെയും ഇന്റര്‍നെറ്റ് വഴിയും ആണ് ഞാന്‍ ഫോടോഗ്രഫിയെക്കുരിച്ചു കൂടുതല്‍ ആയി മനസ്സിലാക്കുന്നതും പഠിച്ചതും. കാനന്‍ 600 ഡി എന്ന പ്രൊഫഷനല്‍ ഡി എസ് എല്‍ ആര്‍ ക്യാമറ സ്വന്തമാക്കി അതില്‍ കൂടുതല്‍ പരിശീലിക്കുകയും ചെയ്തു. ഇവന്റ്  പോര്‍ട്ട് ഫോളിയോകള്‍ ചെയ്തു വരുന്നു . കേരളത്തിലെ പ്രമുഖ ഫോട്ടോ ഗ്രാഫെഴ്‌സ് അസോസിയേഷനില്‍ (എ കെ പി എ വടകര മേഖല ) അംഗത്വമുണ്ട്. ഡി എസ് എല്‍ ആറിലെ ഹൈ ഡഫനീഷന്‍ വീഡിയോ സാധ്യതകള്‍ ആണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്. അത് കൊണ്ട് രണ്ടു മൂന്നു ഹ്രസ്വ ചിത്രങ്ങള്‍ ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ കൂടുതല്‍ പഠിക്കണം എന്നുണ്ട്.

ഈ മേഖലയോടുള്ള അതിയായ താല്‍പര്യവും ബഹുമാനവുമാണ് എനിക്കുള്ളത് ഒരു പ്രൊഫഷനല്‍ സ്റ്റില്‍ ക്യാമറ വാങ്ങണം എന്ന എന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛന്‍ അത് എങ്ങനെയെങ്കിലും വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു. പക്ഷെ , അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ ഞാന്‍ തന്നെ എങ്ങനെയെങ്കിലും വാങ്ങിച്ചു കൊള്ളാം എന്ന് അച്ഛനോടും പറഞ്ഞിരുന്നു. പക്ഷെ ഒരു വര്ഷം മുന്‍പ് ആക്‌സമികമായി അച്ഛന്‍ ഞങ്ങളോട് വിട പറഞ്ഞു…. പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞു അമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത് , എന്റെ ആഗ്രഹം നിറവേറ്റാന്‍ അച്ഛന്‍ കുറച്ചു പണം സ്വരൂപിച്ചു വച്ചിരുന്നു എന്ന്. ആ പണവും ചേര്‍ത്താണ് ഞാന്‍ എന്റെ ഇപ്പോഴുള്ള ഡി എസ് എല്‍ ആര്‍ സ്വന്തമാക്കിയത്.

 • മലയാളത്തില്‍ പുതുമയുള്ള ഒരു ടെക്‌നിക് ആണ് സ്‌റ്റോപ്പ് മോഷന്‍. എങ്ങിനെ ഈ സാങ്കേതികത്വം മനസ്സിലാക്കുകയും അതുവഴി ഇത്തരമൊരു പ്രണയ കഥ മെനഞ്ഞെടുക്കുകയും ചെയ്തു ?

തീര്‍ച്ചയായും ! മലയാളത്തില്‍ അധികമൊന്നും കണ്ടുവരാത്ത ഒരു സങ്കേതമാണ്  Stop Motion Short ഫിലിം. Animation ചിത്രത്തില്‍ Stop Motion ഏറെ പ്രാധാന്യം ഉണ്ട് .വിദേശങ്ങളില്‍ കൂടുതലായി ക്യാമറ കള്‍ക്കും Animation നും പ്രാധാന്യം നല്‍കിക്കൊണ്ട്  Stop motion വര്‍ക്കുകള്‍ നിര്‍മ്മിക്കാറുണ്ട് എന്തോ … കേരളത്തില്‍ അത് കുറവാണ് . ഒരു പക്ഷെ അതിന്റെ പിന്നിലെ അധ്വാനവും സ്‌റ്റോപ്പ് മോഷനെ കുറിച്ചുള്ള അറിവില്ലായ്മയും ആകാം ഒരു പക്ഷെ കാരണം. അനിമേഷന്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥി എന്ന നിലയില്‍ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടി വന്നപ്പോള്‍ എന്ത് കൊണ്ട് എനിക്കൊരു വര്‍ക്ക് ചെയ്തു കൂടാ എന്ന് തോന്നി. അങ്ങനെ ആണ് സ്റ്റില്‍ എലൈവ് എന്ന ചിത്രത്തിന്റെ ആശയം രൂപപ്പെടുത്തുന്നത് .

 • ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്റ്റിംഗ് ആണ് എല്ലാവരും ചെയ്യാറ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കാസ്റ്റിംഗ് തേടി ഒരു ഷൂ മാര്‍ട്ടില്‍ സംവിധായകനും സംഘവും ചെന്നിട്ടുണ്ടാകുക. ആ സന്ദര്‍ഭം തീര്‍ച്ചയായും രസകരമായിരിക്കും. ഒന്ന് വിശദീകരിക്കാമോ ?

ഒരു സിനിമയില്‍ കഥ യോടൊപ്പം കഥാപാത്രം, വലിയ പ്രാധാന്യം ഉള്ളതാണ് . Stop Motion Film കളില്‍ പൊതുവെ കളി മണ്ണ്‌ synthetic clay ഉപയാഗിച്ചാണ് കഥാ പാത്രങ്ങളെ നിര്ന്നയിക്കാരുള്ളത് Still Alive എന്ന ഈ ചിത്രത്തില്‍ കഥാ പാത്രങ്ങള്‍ ചെരുപ്പുകളാണ് . ഒരു വ്യക്തിയുടെ സ്വഭാവം , ശരീര ഭാഷ , എന്നിവ മനസിലാക്കാന്‍ ചെരുപ്പുകളുടെ ചലനം സഹായിക്കാറുണ്ട്. (വിഷമം , ദേഷ്യം , ഹാസ്യം , പ്രണയം നാണം) എന്നിവ ചെരുപ്പിലൂടെ നമ്മള്‍ അറിയാതെ തന്നെ പ്രകടമാക്കാറുണ്ട്. അതുകൊണ്ട് തന്നെ ചെരുപ്പുകള്‍ കഥ യിലെ നായകരാക്കാന്‍ തീരുമാനിച്ചു. ഈ ഒരു നിരീക്ഷണം ആണ് കാസ്റ്റിംഗ് തേടി എന്നെ ഷൂ മാര്‍ട്ടില്‍ എത്തിച്ചത്. നായകന്‍ ഷൂവും നായിക ചെരിപ്പും വില്ലന്‍ ചെരുപ്പുമെല്ലാം ഞങ്ങള്‍ കൂട്ടുകാര്‍ തന്നെ നേരിട്ട് ചെന്ന് സെലെക്റ്റ് ചെയ്തു.

 • ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കുന്നതിനു മുന്‍പ് തന്നെ സ്‌ക്രിപ്പ്ടില്‍ ഓരോ ഷോട്ടുകളും വരചെടുത്തിരുന്നല്ലോ. പൂര്‍ണ്ണമായും സ്‌ക്രിപ്റ്റ് ഫോളോ ചെയ്തു തന്നെയാണോ ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയത്. ?

തീര്‍ച്ചയായും സ്‌റ്റോറി ബോര്‍ഡ് മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ സഹായിച്ചു. ഞങ്ങള്‍ അണിയറ പ്രവര്‍ത്തകരായ കൂട്ടുകാര്‍ ഒരുമിച്ചിരുന്നു ഏറെ സമയം എടുത്താണ് സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കിയത്. , സ്‌ക്രിപ്റ്റ് നും ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണ് സ്‌റ്റോപ്പ് മോഷന്‍ ഈന്‍ സാങ്കേതികത്വം. അതിനാല്‍ തന്നെ ആശയ രൂപീകരണത്തില്‍ പ്രാഥമിക പരിഗണന സ്‌ക്രിപ്റ്റിന് തന്നെ ആയിരുന്നു. സ്‌റ്റോറി ബോര്‍ഡില്‍ ഉള്ള സീനുകളെ പിന്തുടര്‍ന്ന്‌നാണ് ഞങ്ങള്‍ 3000 ഏറെ ഫോട്ടോസ് എടുത്തത് . അതില്‍ 1800 ഫോട്ടോകളാണ് അവസാന ഘട്ടത്തില്‍ പരിഗണിച്ചത്.

 • ധാരാളം സമയം എടുത്തായിരിക്കുമല്ലോ ഓരോ സീനുകളും ചിത്രീകരിചിരിക്കുക. സമയ ദൈര്‍ഘ്യം ലൈറ്റിങ്ങില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയോ ? മറ്റു ലൈറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ ?

എട്ടു ദിവസത്തെ shooting ആണ് ഇതിനു പിറകില്‍ ഉള്ളത് വളരെ പ്രധാനപെട്ട ഒരു ചോദ്യമാണിത് .. കാരണം Stop Motion ഔട്ട് ഡോര്‍ ചിത്രീകരണത്തില്‍ ലൈറ്റിന്റെ വ്യതിയാനം പ്രധാന വില്ലനായി വരാറുണ്ട് . പക്ഷേ ഞങ്ങള്‍ പൂര്‍ണമായും ഡി എസ് എല്‍ ആറില്‍ ഷൂട്ട് ചെയ്തത് കൊണ്ട് ലൈറ്റിങ്ങില്‍ ഉള്ള വ്യതിയാനം ഫോട്ടോകളെ കാര്യമായി ബാധിച്ചിട്ടില്ല . കൃത്യമായി ലൈവ് വ്യൂ കണ്ടു ചിത്രീകരണം എളുപ്പമാക്കാന്‍ സാധിച്ചു. മറ്റു ലൈറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല..

 • താങ്കളുടെ ഒരു ഫോട്ടോ കളക്ഷനില്‍ പറയുന്നുണ്ട് Logic will get you from A to B; Imagination will take you anywhere. ഈ ഷോര്‍ട്ട് ഫിലിം തീര്‍ച്ചയായും അതിനെ സാധൂകരിക്കുന്നുണ്ട്. കഥാ പാത്രങ്ങള്‍ വന്നു പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുന്നതൊക്കെ തന്മയത്വമായി ചിത്രീകരിച്ചിട്ടുണ്ട്. അതെ പോലെ സംഘട്ടന രംഗവും. ഈ ഭാവനകള്‍ എത്രനാള്‍ കൊണ്ടാണ് ഫ്രെയിമിലേക്ക് മാറ്റിയത്? ഭാവനയില്‍ തന്നെ എത്രമാത്രം തിരുത്തലുകള്‍ വരുത്തി?

തീര്‍ച്ചയായും ഈ വാചകത്തില്‍ ഏറെ വിശ്വസിക്കുന്ന ഒരു വ്യക്തി യാണ് ഞാന്‍ അത് കൊണ്ട് തന്നെ ആ വാചകത്തെ ബഹുമാനത്തോടു കൂടി തന്നെ കാണുന്നു . താങ്കള്‍ പറഞ്ഞ ഈ രണ്ടു ഷോട്ട്, എല്ലാ പ്രണയിതാക്കളുടെയും ജീവിതത്തില്‍ കടന്നു പോകുന്നു ചില നിമിഷങ്ങള്‍ തന്നെ ആണ് . ആ നിമിഷം ഭാവനയിലൂടെ ചിത്രികരിച്ചു എന്ന് മാത്രം. മുന്നേ പറഞ്ഞത് പോലെ സമയമെടുത്തു സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കി തന്നെ സുഗമമായി ചിത്രീകരിച്ചതാണ്.

 • ഈ സ്‌റ്റോപ്പ് മോഷന്‍ ഷോര്‍ട്ട് ഫിലിം കേരളത്തില്‍ തന്നെ ആദ്യമായി ആണെന്ന് താങ്കള്‍ അവകാശപ്പെടുന്നുണ്ടല്ലോ. പക്ഷെ, രാകേഷ് , സുധി എന്നിവര്‍ ചേര്‍ന്ന് ഒരു വര്ഷം മുന്‍പ് തന്നെ ഇത്തരം ഒരാല്‍ബം മലയാളത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. യു ടുബില്‍ ഏറെ ഹിറ്റുകളും അതിനു ലഭിച്ചിട്ടുണ്ട് . അതിനെക്കുറിച്ച് ?

‘എന്നെ മറന്നുവോ …എങ്ങോ മറഞ്ഞുവോ’ എന്ന ആല്‍ബം തന്നെയാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. വളരെ ക്രിയേറ്റീവ് ആയ ഒരു വര്‍ക്കാണ് അവരുടേത്. പ്രമേയവും പ്രണയവും തന്നെ. പക്ഷെ , സ്‌റ്റോപ്പ് മോഷന്‍ സാങ്കേതിക വിദ്യയില്‍ അല്ല അത് ചിത്രീകരിച്ചിരിക്കുന്നത് . പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളിലൂടെ ധാരാളം സ്റ്റില്ലുകളില്‍ മൂവ്‌മെന്റ് നല്‍കിയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌റ്റോപ്പ് മോഷനില്‍ നിന്നും ഒരു പാട് വ്യത്യസ്തമാണ് അത്. സ്‌റ്റോപ്പ് മോഷനില്‍ പോസ്റ്റ് പ്രോഡക്ഷന്‍ ഒരു ചെറിയ ഘടകം ആയി മാത്രമേ വരുന്നുള്ളൂ. ചിത്രീകരണ സമയത്താണ് ഇതിനു കൂടുതല്‍ ശ്രദ്ധ വേണ്ടത്. അതിനാലാണ് ഈ ഹ്രസ്വ ചിത്രം ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയ ആദ്യ സംരംഭം എന്ന് പലരും വിശേഷിപ്പിച്ചതായി പറഞ്ഞത്. ഫോട്ടോ ട്രാക്‌സ് മാഗസിനില്‍ ഇതേക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു. പക്ഷെ, അതിനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരിട്ടിയിലെ ഒരു കോളേജില്‍ അനിമേഷന്‍ ക്ലാസ് എടുക്കുവാന്‍ പോയപ്പോള്‍ രാകേഷ് ചേട്ടനെ പരിചയപ്പെട്ടിരിന്നു. അദ്ദേഹവുമായി വൈകാതെ തന്നെ സൌഹൃദത്തിലാവുകയും ഫോട്ടോ ഗ്രാഫി സംബന്ധമായ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. രാകേഷ് ചേട്ടനോട് കൂടി ചോദിച്ചിട്ടാണ് എന്റെ 600 ഡി ക്യാമറ വാങ്ങിയത്. അവരെ ഹാര്‍ദ്ദവമായി അഭിനന്ദിക്കാന്‍ കൂടി ഞാനീ അവസരം ഉപയോഗപ്പെടുത്തട്ടെ. ഒപ്പം ചെറിയ ഒരു പരാതിയുമുണ്ട്. ഫോടോട്രാക്‌സ് മാഗസിന്‍ കൃത്യമായി കോഴിക്കോട് ലഭ്യമാകുന്നില്ല.

 • അവസാനത്തെ അപകട രംഗം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് അല്‍പ്പം സങ്കടമുണ്ടാക്കുന്നുണ്ട്. ചോരവാര്‍ന്നു മരണത്തിലേക്ക് പോകുന്ന മനുഷ്യനെ രക്ഷിക്കാന്‍ നോക്കാതെ മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്ന സമൂഹത്തിലെ മാന്യതയില്ലാത്ത പ്രവൃത്തിയെ ഒറ്റ ഷോട്ടിലൂടെ താങ്കള്‍ വിമര്‍ശിക്കുന്നത് പോലെ തോന്നി. ബോധ പൂര്‍വ്വം ചെയ്തത് തന്നെയോ ?

അറിഞ്ഞു കൊണ്ട് ചെയ്തത് തന്നെ. നമ്മുടെ സ്വകാര്യതയ്ക്കും സഹായ മനസ്‌കതയ്ക്കും എല്ലാം വിലങ്ങു തടിയായി നില്‍ക്കുന്നത് ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ തന്നെ. ഒരു പക്ഷെ അപകടം നടക്കുന്ന സമയത്ത് മൊബൈല്‍ ക്യാമറ കയ്യിലില്ലാത്ത ഒരുവന്‍ ‘അവനെ രക്ഷിക്കാം’ എന്നായിരിക്കും ആലോചിക്കുന്നത്. എന്നാല്‍ മൊബൈല്‍ കയ്യിലുള്ള ഒരുത്തന്‍ ആ ദുര്‍ഗതിയില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പ് രോഗിയായി മാറുകയാണ് ചെയ്യുന്നത്. ഈ ഹ്രസ്വ ചിത്രത്തില്‍ ഒറ്റ ഷോട്ടിലാണ് അത് പറയുന്നതെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം തോന്നുന്നു.

 • മരണത്തിലും പ്രണയിനിയെ കാമുകന്റെ മനസ്സ് പിന്തുടരുന്ന ഷോട്ടില്‍ ആണല്ലോ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്. പക്ഷെ , ആകെ കൂട്ടി വായിച്ചാല്‍ സഹതാപമില്ലാത്ത ഒരു സ്ത്രീ മനസ്സ് അതില്‍ ഉള്ളതായി ഫീല്‍ ചെയ്യുന്നു. എന്റെ തോന്നലാണോ അതോ ?

താങ്കളുടെ അഭിപ്രായം പോലെ തന്നെ ഇതേ ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. . ഒരു പക്ഷേ ഒരു പ്രണയ ദിവസം റിലീസ് ചെയ്തത് കൊണ്ടാകാം. പക്ഷെ , വിമര്‍ശിക്കുക എന്നതിലുപരി ഈ സാങ്കേതികതയുടെ മികവു പ്രകടിപ്പിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

 • ഈ ചിത്രം നിര്‍മ്മിക്കാന്‍ നേരിട്ട ബുദ്ധി മുട്ടുകള്‍ ? സാമ്പത്തിക ചിലവുകള്‍ ?

സാങ്കേതിക വശങ്ങളിലാണ് കൂടുതല്‍ ബുദ്ധി മുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌റ്റോപ്പ് മോഷന്‍ ചെയ്യാന്‍ ധാരാളം സോഫ്റ്റ് വെയറുകള്‍ ഇന്നുണ്ടെങ്കിലും നല്ല ഒരു software കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. പിന്നെ ആവശ്യമുള്ള മേഖലകളില്‍ തന്നെ ക്രിയേറ്റീവ് ആയ സുഹൃത്തുകളുടെ കൂട്ടായ സംരംഭം ആയതിനാല്‍ കുറെ ചിലവുകള്‍ ഒഴിഞ്ഞു കിട്ടി. സാമ്പത്തികമായി പറഞ്ഞാല്‍ 5000 രൂപയില്‍ താഴെ മാത്രമാണ് ഇതിനു ചെലവ് വന്നിട്ടുളൂ.

 • ഹോളിവുഡ് സിനിമകളില്‍ സാധാരണ ക്രെഡിറ്റ് നല്‍കുമ്പോള്‍ ഒരാളെയും ഒരു വസ്തുക്കളെ പ്പോലും വിട്ടു പോകാറില്ല. അത് നോക്കുവാന്‍ വേണ്ടി ആളുകള്‍ കൂടി അവിടെ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ ആ രീതി കണ്ടു വന്നിരുന്നില്ല . ഇപ്പോള്‍ പല സിനിമകളിലും ആ രീതി കാണാന്‍ കഴിയുന്നുണ്ട്. അതെ പോലെ ഈ ഷോര്‍ട്ട് ഫിലിമിന്റെ അവസാനം ചിത്രീകരിക്കാന്‍ ഉപയോഗിച്ച കാനന്‍ ക്യാമറ കമ്പനിക്കും ഓണ്‍ ലൈനില്‍ ലഭ്യമാക്കുന്ന യു ട്യൂബ് , വിമിയോ എന്നിവര്‍ക്കും , പബ്ലിസിറ്റി നല്‍കുന്ന ഫേസ് ബൂക്കിനും ഒക്കെ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

പുതു തലമുറയുടെ സ്രഷ്ടികളെ ലോകത്തിനു മുന്നില്‍ എത്തിക്കുന്ന social community website കളുടെ പ്രധാന്യം വളരെ വലുതാണു .നല്ല വശം ചിന്തിച്ചാല്‍ പഠിക്കാനും ചിന്തിക്കാനും ഒപ്പം അറിയാനും ഇത്തരം വെബ്‌സൈറ്റ് കളുടെ പ്രാധാന്യം വളരെ വലുതാണ് . എന്റെ സൃഷ്ടികള്‍ പരമാവധി ജനങ്ങള്‍ കാണുവാന്‍ ഈ സൈറ്റുകള്‍ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരോടുള്ള ഞങ്ങളുടെ നന്ദി വളരെ വലുതാണ് . സ്റ്റില്‍ അലൈവ് എന്ന ഹ്രസ്വ ചിത്രം 7 ദിവസം കൊണ്ട് 7000 ല്‍ അധികം ആളുകള്‍ കണ്ടത് ഇതിനു വ്യക്തമായ ഉദാഹരണം തന്നെയാണ്. ആ നന്ദിയും കടപ്പാടുമാണ് ഞാന്‍ എന്റെ ചിത്രത്തില്‍ മുന്‍കൂറായി രേഖപ്പെടുത്തിയത്.

 • പുരസ്‌കാരങ്ങളും ബഹുമതികളും ?

അധികം മത്സരങ്ങള്‍ക്ക് ചിത്രങ്ങളൊന്നും അയച്ചിട്ടില്ല. എങ്കിലും മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . എന്റെ മുന്‍ ചിത്രമായ ജീന്‍ എന്ന ഷോര്‍ട്ട് ഫിലിം നു അരീന ഫിലിം സുലുബ് 5000 രൂപയുടെ കാഷ് അവാര്‍ഡ് നേടിയിട്ടുണ്ട്. പേറ്റന്റ് എന്ന ഷോര്‍ട്ട് ഫിലിമിനു മികച്ച സംവിധായകനും , മികച്ച ക്യാമറമാനുള്ള മട്ടന്നൂര്‍ ജയ കേരള നാടക അക്കാദമിയുടെ രണ്ടു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . സ്റ്റില്‍ അലിവ് എന്ന ഈ ചിത്രത്തിന് അരീനയുടെ ക്രിയേറ്റീവ് മൈന്‍ഡ് എന്ന മള്‍ട്ടി മീഡിയ ഫെസ്ട്ടിലേക്ക് എന്ട്രി ലഭിച്ചിട്ടുണ്ട്. മത്സരങ്ങളെക്കുറിച്ച് അറിവ് ലഭിക്കാത്തതാണ് ഒരു പരിമിതി.

Advertisement
 • ഇതിനു മുന്‍പും പിന്‍പും ചെയ്തതും ചെയ്യാനിരിക്കുന്നതുമായ പ്രോജക്ട്കളെക്കുറിച്ച് വിശദമാക്കാമോ ?

ആദ്യം ചെയ്തത് ‘ജീന്‍’ എന്ന ചിത്രമായിരുന്നു. നമ്മുടെ അനുവാദമില്ലാതെ നമ്മുടെ മൊബൈലിലേക്ക് വരുന്ന പ്രോമോഷനല്‍ കാളുകള്‍; അതോടൊപ്പം യുവാക്കളിലെ കുറ്റവാസന , ഇത് രണ്ടും ചേര്‍ത്തൊരു സബ്ജക്റ്റ് ആയിരുന്നു ജീനിന്റെ പ്രമേയം. ‘പേറ്റന്റ്’ എന്ന ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അഞ്ചു മിനിട്ടിനുള്ളില്‍ കുറച്ചു ഉറുമ്പുകളുടെ കഥ പറയുകയാണ്. നമ്മുടെ സമൂഹം ഇന്ന് പേറ്റന്റ് വല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ ജീവജാലകങ്ങളും അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന ഒരു ആശയമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. രണ്ടു ദിവസം ക്ഷമയോടെ ഉറുമ്പുകളുടെ ചലനങ്ങള്‍ ഷൂട്ട് ചെയ്തു മൂന്നാം ദിവസം എഡിറ്റ് ചെയ്യുകയാനുണ്ടായത്. ഇതിനു ഒരു പാട് നിരൂപക പ്രശംസ കിട്ടിയിരുന്നു. ഇവ പല മത്സര മേളകളിലും പങ്കെടുക്കുവാന്‍ ഉദ്ദേശം ഉള്ളത് കൊണ്ട് യു ട്യൂബില്‍ നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നത് പിന്‍വലിക്കുകയാണുണ്ടായത് . ‘ ചക്രവാകം ‘ എന്ന ഷോര്‍ട്ട് ഫിലിമില്‍ ക്യാമറാ വിഭാഗം ആണ് ഞാന്‍ കൈകാര്യം ചെയ്തത്. എല്ലാം ഡി എസ് എല്‍ ആര്‍ വച്ച് തന്നെ ഷൂട്ട് ചെയ്തതാണ്. വെളുത്ത മനസ്സുള്ള കറുത്ത കുട്ടിയുടെ ഒരു കഥ തമിഴ് നാട്ടില്‍ വച്ച് ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്തു വരുന്നു. പിന്നെ, ചിത്രം കഥ പാത്രം ഇല്ലാത്ത ക്യാമറക്ക് പ്രാധാന്യം ഉള്ള ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രാരംഭ നടപടികളും പൂര്‍ത്തിയായി വരുന്നു.

 • ഷോര്‍ട്ട് ഫിലിമില്‍ ആദ്യ നാലുമിനിടു ഫീമെയില്‍ ഹമ്മിംഗ് ആണല്ലോ , ബാക്കി ഒരു മിനിറ്റില്‍ ക്രെഡിറ്റ് കാര്‍ഡിലായിട്ടാണ് ലിറിക്‌സ് . ഇത് ബോധപൂര്‍വ്വം ചെയ്തതാണോ ? സംഗീതവും മറ്റും കൈകാര്യം ചെയ്തവരെക്കുറിച്ചും മറ്റു ക്രൂ മെംബേഴ്‌സിനെക്കുറിച്ചും അറിയാന്‍ ആഗ്രഹമുണ്ട്.

എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെ. വളരെ ആത്മാര്‍ഥതയോട് കൂടി തന്നെയാണ് എല്ലാവരും ഈ പ്രോജക്റ്റ് മികച്ചതാക്കാന്‍ സഹകരിച്ചത്. ഫീമെയില്‍ ഹമ്മിംഗ് വിഷയത്തിന്റെ തീവ്രതയും , വികാരവും പ്രേക്ഷകരില്‍ കൂടുതലായി സ്വാധീനിക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യാവസാനം വരെ ഹമ്മിംഗ് കുടുതലായി യോജിക്കുന്നതായി തോന്നി . ഒപ്പം അവസാന titiling ല്‍ പ്രണയ ഗാനം കൊടുക്കുവാനും തീരുമാനിച്ചു. വരുണ്‍ തട്ടോലിക്കര ആണ് സംഗീതം . സുരഭി ബാലാജിയുടെതാണ് ശബ്ദം. സുവീഷ് വടകര അതിന്റെ ഓര്‍ക്കസ്‌ട്രെഷന്‍ ചെയ്തിരിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിച്ചത് എന്റെ മുന്‍ വര്‍ക്കുകളുടെ തന്നെ എഡിറ്റര്‍ ആയ ആസിഫ് ആണ്. സംവിധാനത്തില്‍ എന്നോടൊപ്പം ഷെറിത് കൂടി ഉണ്ട്. കലാ സംവിധാനം അര്‍ജുന്‍ വി രമേശ്. എല്ലാത്തിനും ഉപരി ഇതിന്റെ നിര്‍മ്മാതാക്കള്‍ ആയ ജിനീഷ് , മുഹമ്മദ് ഹസീം എന്നിവരുടെ അകമഴിഞ്ഞ സഹകരണവും ഉണ്ടായിരുന്നു

 • ഈ ചെറുപ്രായത്തില്‍ തന്നെ ജീവജ് വ്യത്യസ്തമായ പ്രമേയങ്ങളില്‍ പരീക്ഷണം നടത്തുന്നു. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നു. ഭാവി എങ്ങനെ ആയിരിക്കണം എന്നുള്ളത് ഇപ്പോഴേ തീരുമാനിചിട്ടുണ്ടാകും അല്ലെ ?

മൂന്നു വര്‍ഷ ബി എസ് സി കോഴ്‌സ് തീരാന്‍ ഇനി നാലഞ്ചു മാസങ്ങള്‍ കൂടി ഉണ്ട്. അതിനു ശേഷമേ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കൂ. എങ്കിലും അറിയാമല്ലോ, ഞാന്‍ അനിമേഷനില്‍ ആണ് ശ്രദ്ധിച്ചിരിക്കുന്നത്. എങ്കിലും ചലച്ചിത്ര സംവിധാനം എന്റെ ആഗ്രഹമാണ്. മലയാളത്തില്‍ രഞ്ജിത്ത് സാറിന്റെ വര്‍ക്കുകള്‍ ഭയങ്കര ഇഷ്ടമാണ് എങ്കിലും എന്റെ റോള്‍ മോഡല്‍ എന്ന് പറയാവുന്നത് തമിഴ് സംവിധായകന്‍ ശങ്കര്‍ സര്‍ ആണ്. സാങ്കേതികവും പ്രമേയപരവും ആയ കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകന്‍ ആകണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. …അതിനായി പരിശ്രമിക്കുകയും ചെയ്യും

ശ്രീ ജീവജ് രവീന്ദ്രന് ബൂലോകത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

 129 total views,  2 views today

Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »